“ഏത് അജു.”
അപ്പൊ തന്നെ എനിക്ക് മനസിലായി ദീപ്തി ആണ് വിളിക്കുന്നെ.
ഞാൻ ഇടക്ക് കയറി പറഞ്ഞു.
“അയ്യോ അത് എനിക്ക് ഉള്ള കാൾ ആണ്.”
ഞാൻ വണ്ടി സൈഡിൽ ഒതുക്കി.
അവൾ എന്റെ കൈയിലേക് തന്നു.
“ആ
പറ ഞങ്ങൾ കണ്ണൂർ എത്തീട്ടെ ഉള്ള്.
എന്തെങ്കിലും വിശേഷം ഉണ്ടോ.”
“ഇല്ലടാ.
ഞാൻ വെറുതെ വിളിച്ചതാ.”
“അതേ ദീപു.”
“എന്താടാ?”
“ജൂലിക് ഇവിടെ കുറച്ച് പ്രശ്നം ഒക്കെ ഉണ്ട് ഞാൻ അത് ഒതുക്കി കൈയിൽ കൊടുത്തിട്ട് അങ്ങ് വരാം. ഏറിയാൽ ഒരു ദിവസം ഇവിടെ തങ്ങേണ്ടി വരും.
നിനക്ക് പേടി ആണേൽ ആ ജയേച്ചിയെ വിളിച്ചോ.”
“എന്തിനാടാ ജയേച്ചിയെ വിളിക്കുന്നെ ഞാൻ ഇവിടെ ഇരുന്നോളാം.
നീ എന്താ യാലും നിനക്ക് സോൾവ് ചെയ്യാവുന്ന പ്രശ്നം ആണേൽ തീർത്ത് കൊടുക്.”
“അം ദീപു.
നീ രേഖയെ ഒന്ന് വിളിച്ചു പറഞ്ഞേരെ. ആ പെണ്ണിനെ രാത്രി ഞാൻ അവിടെ എത്തി കഴിയുമ്പോൾ വിളിക്കം എന്ന്.”
“ശെരിടാ.
എന്നാ വെച്ചേക്കുവാണേ.”