ഇത് കേട്ട് അത്ഭുതത്തോടെ.
“അപ്പൊ ഇതൊക്കെ രണ്ട് പേർക്കും അറിയാമോ?”
“രണ്ടാളുടെയും തീരുമാനം അതായിരുന്നു.
ഏട്ടത്തിയോട് വേറെ ഒരു കല്യാണതിന് തയാർ ആകണം എന്ന് പറഞ്ഞെങ്കിലും ഞങ്ങളെ വിട്ട് പോകണൻ തയാർ അല്ലായിരുന്നു.
അതുപോലെ തന്നെ രേഖക് ദീപു നെ പിരിയാനും. ആർക്കും കൊടുക്കാനും തയാർ അല്ലാ യിരുന്നു.
പിന്നെ ഞാൻ എന്റെ ലൈഫ് ന്റെ പകുതി എന്റെ ഏട്ടന്റെ ഭാര്യ ക് നൽകി.”
“ജീവിതം അല്ലെ പല വേദനകളും സന്തോഷങ്ങളും വന്നും പോകുകയും ചെയ്യും.”
“അത് തന്നെയാ എനിക്ക് നിന്നോട് പറയാൻ ഉള്ളത്.
ഞാൻ ഇല്ലേ.
നമുക്ക് സോൾവ് ആകാം എന്നിട്ടേ തിരിച്ചു പോകുന്നുള്ളൂ പോരെ.”
ഞാൻ ഇതിൽ അവളെ സഹായിക്കും എന്ന് അവൾക് ഉറപ്പ് ആയത് പോലെ അവളുടെ മുഖത്തു സന്തോഷം ആയി.
അങ്ങനെ വൈകുന്നേരം ആയി അപ്പോഴാണ് ജൂലി യുടെ ഫോൺ അടിച്ചത്.
“ഇത് അവൻ ആണ്.”
ഞാൻ സ്പീക്കർ ഇടാൻ പറഞ്ഞു.
അവന്റെ ഓരോ സംസാരവും ഞാൻ വിശകലനം ചെയ്തു കൊണ്ട് ഇരുന്നു.
അവളോട് പൈസ തരാം ഏതെങ്കിലും പാർക്കിന്റെ പേര് പറഞ്ഞു അവിടെ വെച്ച് മീറ്റ് ചെയാം എന്ന് പറയാൻ ഞാൻ പറഞ്ഞു കൊടുത്തു. അത് പറഞ്ഞു. ശേഷം അവൻ സമ്മതിക്കുകയും ഇന്ന് തന്നെ പൈസ വേണം എന്നുള്ള അവന്റെ വാശി എനിക്ക് എന്തൊ പോലെ തോന്നി.
രാത്രി ആയപോഴേക്കും ബാംഗ്ലൂർ എത്തി.
ഞാൻ ആദ്യം ആയി ആയിരുന്നു ബാംഗ്ലൂരിൽ.
എല്ലാം അറിയുന്ന പ്രശ്നം എല്ലാം സോൾവ് ചെയാം എന്ന് പറഞ്ഞു കൂടെ ഒരു ആൻ ഉള്ളത് കൊണ്ട് ആവണം അവൾക് നേരത്തേക്കാൾ ഇച്ചിരി ഊർജം കിട്ടി.
ഞങ്ങൾ ആ പാർക്കിൽ എത്തി.
അവളോട് ഞാൻ പറഞ്ഞു.