കൂടെ ഉണ്ടായിരുന്നവർ എന്നെയും അ ചേട്ടനെയും നോക്കി ആക്കി ഒന്ന് ചിരിച്ചിട്ട് എന്നോട് പോയ്ക്കൊളാൻ പറഞ്ഞു. പോകാൻ നേരം തിരിഞ്ഞു നോക്കി ആ ചേട്ടനോട് ചുണ്ടുകൾ കൊണ്ട് thank you ennu ആംഗ്യം കാണിച്ചു. ആ ചേട്ടൻ ഒന്ന് ചിരിച്ചു കാണിച്ചു. അശ്വതിയും ധന്യയും അവരുടെ ക്ലാസ്സിലേക്ക് പോയി. ഞാൻ എന്റെ ക്ലാസ്സിലേക്ക് പോയി. അവിടെയും എനിക്ക് രണ്ടു കൂട്ടുകാരെ കിട്ടി. ഒരാള് ഫാത്തിമ,ഒരാള് മറിയം.
അന്നത്തെ ക്ലാസ്സ് കഴിഞ്ഞു തിരികെ റൂമിൽ വന്നപ്പോൾ കൂടെ ഉളളവർ അവിടെ ഉണ്ടായിരുന്നു. അവരുടെ ക്ലാസ്സ് കഴിഞ്ഞത് കാരണം നേരത്തെ വന്നതാണെന്ന് പറഞ്ഞു. വൈകിട്ട് ഞങ്ങൽ ഓരോന്ന് സംസാരിച്ചു ഇരുന്നപ്പോൾ
അശ്വതി: നീ എന്തായാലും റാഗിംഗ് il നിന്നും രക്ഷ പെട്ട് അല്ലേ ?
ഞാൻ: മ്മ്.അ ചേട്ടൻ ഉള്ളത് കൊണ്ട് രക്ഷ പെട്ടു.
ധന്യ : സൂക്ഷിച്ചോ. ഇതിന്റെ പേരും പറഞ്ഞു ഇനി പ്രപ്പോസ് എങ്ങാനും ചെയ്യാൻ ആയിരിക്കും..
ഞാൻ: ദൈവമേ..അങ്ങനെ ഒന്നും സംഭവിക്കല്ലെ..
അശ്വതി : പ്രപ്പോസ് ചെയ്യുവനെങ്കിൽ നീ അങ്ങ് സമ്മധിച്ചേക്കണം. ഞാൻ ആയിരുന്നെങ്കിൽ അപ്പോൽ തന്നെ ഒക്കെ പറഞ്ഞേനെ..yanth ഗ്ലമെറാ അ ചേട്ടനെ കാണാൻ.
ഞാൻ: ഒന്ന് പോയെടി..
ഞാൻ ആലോചിച്ചു. ശരിയാണ് കാണാൻ നല്ല സുന്ദരൻ ആണ്. ഏത് പെണ്ണും ആഗ്രഹിക്കും അതുപോലൊരു ചേട്ടനെ..
വേണ്ട. മനസ്സിൽ അങ്ങനെ ഉള്ള ഒരു ചിന്തയും വേണ്ട.. പഠിക്കുക.. ജയിക്കുക.. ജോലി നേടി വീട്ടുകാരെ നോക്കുക..അത് മാത്രം ആയിരിക്കണം ലക്ഷ്യം. അങ്ങനെ ക്ലാസ്സും ഹോസ്റ്റലിലും ആയിട്ട് ജീവിതം മുൻപോട്ട് പൊയ്ക്കൊണ്ടെ ഇരുന്നു. ആറു മാസം കഴിഞ്ഞ് പോയത് അറിഞ്ഞതേയില്ല… ഇടയ്ക്ക് അ ചേട്ടനെ കാണുകയും ചെയ്യും കാണുമ്പോൾ ഒരു ചിരി സമ്മാനിക്കുകയും ചെയ്യും. അ ചേട്ടനെ പറ്റി ഒന്ന് തിരക്കി നോക്കി.
അറിഞ്ഞപ്പോൾ അൽഭുതം തോന്നി. പേര് വൈഷ്ണവ്. ഉണ്ണി എന്ന് വിളിക്കും. പുള്ളി അസ്സൽ ഒരു ഫോട്ടോ ഗ്രഫർ ആണ്. പുള്ളിയുടെ ഫോട്ടോസ് നേ കുറിച്ച്