എല്ലാവർക്കും നല്ല അഭിപ്രായമാണ്. ഉണ്ണിയേട്ടൻ ന്റെ പിറകെ കോളജിലെ പെൺകുട്ടികൾ കുറെ പേർ നടന്നതാണ്. ഏകദേശം ഒരു 8-9 പേരെങ്കിലും.. ആർക്കും പിടി കൊടുത്തിട്ടില്ല എന്നാണ് കെട്ടറിവും. പുള്ളിയെ പ്രപ്പോസ്സ് ചെയ്തവരിൽ നെഗറ്റീവ് മറുപടി കിട്ടിയിട്ട് 4_5പേര് അ കോളേജ് വിട്ടു പോയി എന്ന് വരെ പറഞ്ഞു കേൾക്കുന്നു.
ശരിയാണോ എന്ന് അറിയില്ല.. എന്തായാലും നമ്മളൊക്കെ വിചാരിക്കുന്ന തിലും എത്രയോ മുകളിൽ ആണ് പുള്ളി എന്ന് മനസ്സിലായി..അങ്ങനെ ഫസ്റ്റ് sem എക്സാം ഒക്കെ നടന്നു കൊണ്ടിരിക്കുന്നു. ലാസ്റ്റ് sem എക്സാം കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകുമ്പോൾ പിറകെ നിന്നും ഒരു വിളി.. അമൃത …ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ദേ ഉണ്ണിയേട്ടൻ.
ആകെ അമ്പരന്നു പോയി ഞാൻ.
എന്റെ അടുത്ത് വന്നു എന്നെ അമൃത ..അമൃത എന്നൊക്കെ വിളിച്ചു .. ഞാൻ അതൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല. എന്നെ തട്ടി വിളിചിട്ട് ചോദിച്ചു. താൻ ഈ ലോകത്തെങ്ങും അല്ലേ..
ഞാൻ: ആകെ ഞെട്ടി തിരിഞ്ഞു..”എന്താ ചോദിച്ചത്”…
ഉണ്ണി: അദ്യം താൻ സ്വപ്ന ലോകത്ത് നിന്നും ഇങ്ങോട്ട് വാ..
ഞാൻ ആകെ ചമ്മി കൊണ്ട് : മ്മ്.
ഉണ്ണി: എങ്ങനെ ഉണ്ടായിരുന്നു എക്സാം?
ഞാൻ: കുഴപ്പമില്ലാരുന്ന്..
ഉണ്ണി: ചേർത്തലയിൽ ആണല്ലേ വീട്.?
ഞാൻ: അതെങ്ങനെ മനസിലായി..
ഉണ്ണി: അതൊക്കെ അറിയാം.. ചേർത്തലയിൽ ആണ് വീട്. ഇവിടെ ഹോസ്റ്റലിൽ നിന്നും വരുന്നു.
ഞാൻ: ഉണ്ണിയേട്ടന്റെ വീട് എവിടാ?
ഉണ്ണി: എന്റെ വീട് ഇവിടുന്ന് ഒരു അഞ്ചു k.മീറ്റർ ദൂരം ഉണ്ട്..
ഞാൻ: മ്മ്.. ഇപ്പൊ എവിടെ പോകുവാ..?
ഉണ്ണി: ഞാൻ തന്നെ കാണാൻ വന്നതാണ്.
ഞാൻ: എന്നെയോ ? എന്തിന്?