ഉണ്ണി: വളച്ചു കെട്ടാതെ കാര്യം പറയാം..! എനിക്ക് തന്നേ ഇഷ്ടമാണ്. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ അന്നേ പറഞാൽ താൻ വെറും ഫാൻസി ആയി എടുക്കുമോ എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്.
ഞാൻ ആകെ ഷോക്ക് ആയി നിന്നുപോയി.
ഞാൻ: അത് …
ഉണ്ണി: മറുപടി ഇപ്പൊ പറയണം എന്നില്ല.. പതിയെ ആലോചിച്ച് കോളേജിൽ വരുമ്പോൾ പറഞ്ഞാൽ മതി. ഞാൻ വെയ്റ്റ് ചെയ്തൊള്ളാം..പിന്നെ മറുപടി എന്തായാലും പറയണം അത് യെസ് ആയാലും നോ ആയാലും..
ഇത്രയും പറഞ്ഞു ഉണ്ണി നടന്നകന്നു.. ഞാൻ എന്ത് പറയണം എന്നറിയാതെ ഹോസ്റ്റലിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോൾ അശ്വതിയും ധന്യയും വീട്ടിലേക്ക് പോയിരുന്നു. മനസ്സിൽ ഉണ്ണി പറഞ്ഞ കാര്യങ്ങളാണ് മുഴുവൻ. എന്ത് പറയും എന്ത് ചെയ്യും എന്നാലോചിച്ചു കട്ടിലിൽ കിടന്നത് മാത്രമേ ഓർമയുള്ളു.
ഫോൺ ബെൽ അടിക്കുന്ന സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്. ചാടി എഴുന്നേറ്റ് നോക്കുമ്പോൾ അച്ഛൻ…
ഞാൻ: ഹലോ?
അച്ഛൻ: എവിടാ യിരുന്നെടീ..കുറെ നേരമായി ഞാൻ വിളിക്കുന്നു. ഞാൻ ഇവിടെ ഹോസ്റ്റലിന്റെ മുൻപിൽ ഉണ്ട്. വേഗം വാ..
ഞാൻ കൈയിൽ കിട്ടിയത് എല്ലാം വാരി പെറുക്കി താഴേക്ക് അച്ഛന് അടുത്തേക്ക് നടന്നു.
അച്ഛൻ: നീ എന്താ വിളിച്ചിട്ട് എടുക്കാത്തത്?
ഞാൻ: എക്സാം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ തല വേദന എടുക്കുന്നപോലെ തോന്നി. കിടന്നപ്പോൾ അങ്ങ് ഉറങ്ങി പോയി…മനസ്സിൽ വന്ന കള്ളം അങ്ങ് തട്ടിവിട്ടു.
അച്ഛൻ: ഹോസ്പിറ്റലിൽ പോകണോ..?
ഞാൻ: വേണ്ട ഇപ്പൊ കുറവുണ്ട്..
അങ്ങനെ ഞങ്ങൽ വീട്ടിലേക്ക് യാത്രയായി.
പോകുമ്പോൾ മനസ്സിൽ മുഴുവൻ ഉണ്ണി പറഞ്ഞ വാക്കുകൾ ആയിരുന്നു. എന്ത് മറുപടി കൊടുക്കും എന്നായിരുന്നു എന്റെ ചിന്ത. കോളേജിലെ മിക്ക പെൺകുട്ടികളും പുറകെ നടന്ന മൊതലാണ്. തള്ളി കളഞ്ഞാൽ വലിയ നഷ്ടമാകും.. വീട്ടിൽ എത്തുന്നിടം വരെ എന്റെ ചിന്ത ഇത് മാത്രമായിരുന്നു.വീട്ടിൽ എത്തി വീട്ടുകാരുമായി ഓരോന്ന് സംസാരിച്ചു ഇരുന്ന് അങ്ങനെ സമയം കടന്നു പോയി.