അമൃത [kannan]

Posted by

 

വീട്ടിൽ എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടൗൺ il പോകേണ്ട ഒരു ആവിശ്യം ഉണ്ടായിരുന്നു. ഞാനും അനിയനും കൂടി ടൗൺ il പോകാൻ റെഡി ആയി. ബസ് ന് വേണം പോകാൻ. സ്റ്റോപ്പിൽ നിന്നും ബസ് കയറി കുറച്ചു ദൂരം ചെന്നപ്പോൾ വെറുതെ പിറകിലേക്ക് നോക്കിയപ്പോൾ പരിചയ മുള്ള ഒരു മുഖം . സൂക്ഷിച്ചു നോക്കിയപ്പോൾ അത് ഉണ്ണി ചേട്ടൻ ആണെന്ന് മനസിലായി. എന്റെ അടുത്ത് വന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് മനസ്സിലായോ എന്ന് ചോദിച്ചു.
ഞാൻ: എന്താ ഇവിടെ?

ഉണ്ണി: ആരും കേൾക്കാതെ തന്നേ കാണാൻ വന്നതാണെന്ന് പറഞ്ഞു. ഞാൻ അമ്പരന്നു പോയി.

ഞാൻ: എന്നെ കാണാനോ? എന്തിന്??

ഉണ്ണി: ഞാൻ തന്നെ കാണാൻ 3_4 ദിവസമായിട്ടും ഇവിടെ കിടന്നു കറങ്ങുവാണ്. തന്റെ അച്ഛന്റെ ഓട്ടോ കണ്ട് അത് തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ പിറകെ പോകാം എന്ന് കരുതി നിൽക്കുവായിരുന്ന്.. അപ്പാഴാണ് താൻ നടന്നു വരുന്നത് കണ്ടത്.

ഞാൻ: വേണ്ട. വരണ്ടായിരുന്നു.
ഉണ്ണി: അതെന്താ…!

ഞാൻ: ആരേലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല.

ഉണ്ണി: ആരും അറിയില്ല. കാണാൻ തോന്നി. അതാ വന്നത്.

ടൗൺ il ഇറങ്ങി എന്റെ പുറകിൽ കൂടെ ഉണ്ണി ചേട്ടൻ നടന്നു വന്നു കൊണ്ടിരുന്നു. എനിക്ക് അ സമയം എന്തോ പ്രത്യേക ഇഷ്ടം ഉണ്ണി ചേട്ടനോട് തോന്നി. എന്നെ കാണാൻ വേണ്ടി 3-4ദിവസം ഇവിടെ കിടന്നു അലഞ്ഞു നടന്നു എന്നൊക്കെ കേട്ടപ്പോൾ…☺️ ആകെ ഒരു ഫീലിംഗ്. ഞാൻ അറിയാതെ ഉണ്ണി ചേട്ടനോട് അടുപ്പമാകുന്നത് പോലെ. എന്റെ കണ്ണുകൾ ഉണ്ണിയേട്ടനേ കാണാൻ പരതി നടന്നു.
അതേ ഞാൻ ഇപ്പൊൾ ഉണ്ണിയെട്ട നേ ഇഷ്ടപ്പെടുന്നു. എന്റെ മനസ്സ് അങ്ങനെ മത്രിച്ച് കൊണ്ടേ ഇരുന്നു.

 

അങ്ങനെ സെക്കൻഡ് sem ലേക്കുള്ള പ്രവേശന ദിവസം ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് ….

Leave a Reply

Your email address will not be published. Required fields are marked *