തുടർന്നു…ഹോസ്റ്റലിൽ വെച്ച് ഫോൺ വിളികൾ കുറവായിരുന്നു. അത് ഉണ്ണിയേട്ടൻ തന്നെയാണ് പറഞ്ഞത്…കാരണം ചോദിച്ചപ്പോൾ പറഞ്ഞത്.. എന്റെ പിറകെ കുറെ പെൺകുട്ടികൾ ഇഷ്ടമാണ് എന്ന് പറഞ്ഞു നടന്നതാണ്. മറ്റുള്ളവർ അറിഞ്ഞാൽ നമ്മൾ തമ്മിലുള്ള ബന്ധം കോളേജ് മുഴുവൻ അറിയും.അത് കൊണ്ട് റൂമിൽ ഉളളവർ പോലും ഇപ്പൊൾ ഇതൊന്നും അറിയാതെ നോക്കണം… എന്നൊക്കെ ആയിരുന്നു. ആലോചിച്ചപ്പോൾ ശരിയാണ്. കോളേജ് മുഴുവൻ അറിഞ്ഞാൽ വീട്ടുകാരും അറിയും. അത്കൊണ്ട് ഉണ്ണിയേട്ടൻ പറഞ്ഞതാണ് ശരി. അങ്ങനെ ഇരിക്കെ എനിക്ക് ഒരാഴ്ച വീട്ടിൽ പോകേണ്ടി വന്ന്. അമ്മയ്ക്ക് വയ്യാതെ ആണെന്ന് വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞത് കൊണ്ട് ഒരാഴ്ച പോകാൻ തീരുമാനിച്ചു. ഉണ്ണിയേട്ടനൊടു പറഞ്ഞപ്പോൾ പോയിട്ട് വാ എന്നും പറഞ്ഞു യാത്രയാക്കി. വീട്ടിൽ എത്തിയപ്പോൾ ഉണ്ണിയേട്ടനെ കാണാൻ പറ്റാത്തതിന്റെ വിഷമം ആയിരുന്നു..ഒരാഴ്ച പെട്ടന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് വരെ തോന്നിപ്പോയി.
ഇടയ്ക്ക് സമയം കിട്ടിയപ്പോൾ ഞങ്ങൽ ഫോൺ വിളിക്കാൻ തുടങ്ങി. 3-4ദിവസം കഴിഞ്ഞപ്പോൾ
ഉണ്ണി: ഡോ എനിക്ക് തന്നേ കാണാൻ തോന്നുന്നു..
ഞാൻ: എനിക്കും..പെട്ടന്ന് മൂന്ന് ദിവസം കഴിഞ്ഞിരുന്നെങ്കിൽ ..😓😓
ഉണ്ണി: ഡോ ഒരു കാര്യം ചോദിക്കട്ടെ..?
ഞാൻ: മ്മ് ചോദിക്ക്..
ഉണ്ണി: ഒരു ഉമ്മ തരുമോ..?
ഞാൻ:😳 ശേ അതൊന്നും ശരിയല്ല..
ഉണ്ണി: അതെന്താ…ഞാൻ എന്റെ പെണ്ണിനോട് അല്ലേ ചോദിക്കുന്നത്. വേറെ ആരോടും ചോദിക്കാൻ പറ്റില്ലെല്ലോ..നിന്നോടല്ലെ ചോദിക്കാൻ പറ്റൂ..
ഞാൻ: എന്നാലും
ഉണ്ണി: plz ഡോ ഒരെണ്ണം ..
ഞാൻ: മ്മ്…ശരി…ഉമ്മാ…😘😘😘
ഉണ്ണി: 🥰🥰
ഞാൻ: ഛീ…പോടാ…🥰
ഉണ്ണി: ഡോ താൻ വരുമ്പോൾ ഞാൻ തനിക്ക് ഒരു ഗിഫ്റ്റ് വെച്ചിട്ടുണ്ട്..
ഞാൻ: അതെന്താ പറയ്..എന്ത് ഗിഫ്റ്റ് ആണ്..പറയ്..?
ഉണ്ണി: അതൊന്നും പറയില്ല സർപ്രൈസ് ആണ്..
ഞാൻ പിന്നെ നിർബന്ധിക്കാൻ പോയില്ല..
ഉണ്ണി: പിന്നെ നീ തിങ്കൾ അല്ലേ കോളേജിൽ വരുമെന്ന് പറഞ്ഞത്..
ഞാൻ: അതേ..
ഉണ്ണി: വേണ്ട. വിളിച്ചു പറയണം ചൊവ്വാഴ്ച രാവിലെ വരൂ എന്ന്..
ഞാൻ: അത് എന്തിനാ?
ഉണ്ണി: എന്ന് നമ്മുക്ക് എങ്ങോട്ടെങ്കിലും പോകാം.
ഞാൻ: അയ്യോ അതൊന്നും ശരിയാവില്ല..
ഉണ്ണി: plz … Plz ഡോ തമ്മിൽ കാണുക എങ്കിലും ചെയ്യാമല്ലോ..
ഞാൻ: എന്നാലും ആരെങ്കിലും അറിഞ്ഞാൽ..
ഉണ്ണി : അതോർത്ത് താൻ വിഷമിക്കേണ്ട..രാവിലെ പതിവ് പോലെ കോളേജിലേക്ക് പോകുന്നപോലെ ഇറങ്ങിയാൽ മതി.ഞാൻ പത്തനംതിട്ടയിൽ വന്ന് നിൽക്കാം.
ഞാൻ: മ്മ് ശരി..പക്ഷേ ആരെങ്കിലും കണ്ടാൽ പിന്നെ വീട്ടിൽ അറിയും . അങ്ങനെ വന്നാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.
ഉണ്ണി: അങ്ങനെ ഒന്നും സംഭവിക്കില്ല..