സാരീ നേരയാക്കി എന്നിട്ട് ഒരു നെട്വീർപ്പ് ഇട്ട് അവളുടെ പേടിയെ ഇല്ലാതെയാക്കി. ഈ സമയം അവർ അശ്വതിയുടെ അടുത്ത് എത്തി അശ്വതി ഇരുന്നിടത്ത് നിന്ന് എണീറ്റ് അവളെ വിളിച്ചു
അശ്വതി -സ്വാതി
സ്വാതി -ഹലോ അശ്വതി
അശ്വതി -ഇവിടെ വന്നിട്ട് ഒരുപാട് നേരം ആയോ
അശ്വതി ഒന്നും സംഭവിക്കത്തെ പോലെ പെരുമാറി
സ്വാതി -ഏയ്യ് ഇപ്പോ വന്നോള്ളൂ
അശ്വതി -ok
സ്വാതി -അശ്വതി ഇതാണ് എന്റെ ഹുസ്ബൻഡ് കിരൺ
സ്വാതി അവളുടെ ഭർത്താവിനെ അവൾക്ക് മുന്നിൽ പരിചയപ്പെടുത്തി. അശ്വതി അയാൾക്ക് ഒരു ഹസ്ഥദാനം നൽകി. സ്വാതി സിദ്ധു ആരാണ് എന്ന് അറിയാൻ വേണ്ടിയാണ് അവളുടെ ഭർത്താവിനെ പരിചയപ്പെടുത്തിയത് എന്ന് അശ്വതിക്ക് മനസ്സിലായി. അശ്വതി മനസ്സിൽ ആലോചിച്ചു എന്തായാലും ഒരിക്കൽ ഇത് അറിയും അതിന് ഇന്ന് ഒരു തുടക്കം ആകട്ടെ
അശ്വതി -ഇത് സിഥാർഥ് എന്റെ ഫ്രണ്ട്
സ്വാതി -ഹായ് സിഥാർഥ്
സിദ്ധു -ഹായ്
അതും പറഞ്ഞ് അവർ ഒരു ഷേക്ക്‌ഹാൻഡ് നൽകി. സിദ്ധു ആരാണ് എന്ന് അറിഞ്ഞപ്പോൾ സ്വാതിയുടെ മുഖത്ത് ഒരു സന്തോഷം അശ്വതി ശ്രദ്ധിച്ചു
സ്വാതി -എന്നാ ഞങ്ങൾ പോവാ നിങ്ങൾ എൻജോയ് ചെയ്യ്
സ്വാതി ഒന്ന് അർത്ഥം വെച്ച് പറഞ്ഞു അശ്വതിക്ക് അത് നല്ലത് പോലെ മനസ്സിലായി. പോകും നേരം സ്വാതി അശ്വതിയെ നോക്കി ഒന്ന് ചിരിച്ചു ആ ചിരിയിൽ അവൾ എല്ലാം കണ്ടു എന്ന് അശ്വതിക്ക് മനസ്സിലായി. അവർ പോയി കഴിഞ്ഞ് അശ്വതിയും സിദ്ധുവും അവിടെ ഇരുന്നു
സിദ്ധു -ആരാ അത്
അശ്വതി -കൂടെ വർക്ക് ചെയ്യുന്ന ആളാ
സിദ്ധു -മ്മ്. എന്താ മുഖം വല്ലാതെ ഇരിക്കുന്നെ
അശ്വതി -ഏയ്യ് വന്ന നാൾ മുതൽ എന്റെ കൂടെ ഒരാൾ കൂടി ഉണ്ടെന്ന് എല്ലാവർക്കും അറിയാം പക്ഷേ അവർ കരുതിയത് നീ മകൻ ആയിട്ടാവും