സിദ്ധു -ഏയ്യ് അതൊന്നും ആരും കുഴപ്പം ഇല്ല ആരെങ്കിലും ചോദിച്ചാൽ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ മതി
അശ്വതി -മ്മ്. എന്നെയും നിന്നെയും കണ്ടത് ഇപ്പോൾ തന്നെ ഡിപ്പാർട്മെന്റ് അറിഞ്ഞട്ടുണ്ടാവും
സിദ്ധു -ആള് ഒരു ലൗഡ് സ്പീക്കർ അണ്ണോ
അശ്വതി -അതെ
സിദ്ധു -എന്തായാലും അത് ആ വഴിക്ക് പോട്ടേ
അശ്വതി -മ്മ്
അങ്ങനെ അവർ പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ച് എത്തി രാവിലെ മൊത്തം നടന്നതിന്റെ ഷീണത്തിൽ അവർ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേന്ന് രാവിലെ അവർ പതിവ് പോലെ ഓഫീസിൽ പോയി
അശ്വതി ഓഫീസിൽ എത്തിയപ്പോൾ തന്നെ എല്ലാവരും അവളെ ഒരു ആക്കിയാ ചിരി ചിരിച്ചു അത് കണ്ടപ്പോൾ തന്നെ സ്വാതി എല്ലാം പറഞ്ഞു എന്ന് മനസ്സിലായി. അശ്വതി തിരിച്ചും ഒന്ന് ചിരിച്ച് കാണിച്ച് അവളുടെ റൂമിൽ പോയി. അൽപ്പം കഴിഞ്ഞ് സ്വാതി അവളുടെ റൂമിലേക്ക് കടന്ന് വന്നു
സ്വാതി -തിരക്ക് അണ്ണോ
അശ്വതി -ഏയ്യ്
സ്വാതി അശ്വതിയുടെ മുന്നിലെ കസേരയിൽ വന്ന് ഇരുന്നു. സ്വാതിക്ക് ഇനിയും തന്നെ കുറച്ച് അറിയാൻ ഉണ്ടെന്ന് അശ്വതിക്ക് മനസ്സിലായി
സ്വാതി -അശ്വതി ഇവിടെ വന്നിട്ട് ഇപ്പോഴാ ഒന്ന് സംസാരിക്കാൻ നേരം കിട്ടിയേ
അശ്വതി -മ്മ്
സ്വാതി -അശ്വതി വന്നിട്ട് കുറെ നാൾ ആയില്ലേ
അശ്വതി -ആ കുറച്ചു മാസങ്ങൾ ആയി
സ്വാതി -കോർട്ടേസിൽ അല്ലേ താമസം
അശ്വതി -അതെ
സ്വാതി -ഞാൻ ആദ്യം കരുതി സിദ്ധു മകൻ അണ്ണേന്നാ
അശ്വതി -മ്മ്
സ്വാതി -എന്തായാലും നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ്
അശ്വതി -താങ്ക്സ്
സ്വാതി -സിദ്ധു എന്ത് ചെയ്യുന്നു
അശ്വതി – IT കമ്പനിയിൽ ആണ്
സ്വാതി -മ്മ്