ഡെവലപ്പർ ആയിട്ട് ജോലി കിട്ടിയിരിക്കുന്നു . ഇത്രയും നാളായിട്ടും അറിയിപ്പ് ഒന്നും ഇല്ലാത്തതുകൊണ്ട് അവൻ അത് ഉപേക്ഷിച്ചതായിരുന്നു .
അവൻ പെട്ടന്ന് തന്നെ ഈ കാര്യം അമ്മയോട് പറഞ്ഞു അമ്മക്കും സന്തോഷമായി ,
അവരുടെ സംസാരം കേട്ട് വന്ന ആതുനും അത് സന്തോഷം നൽകുന്ന കാര്യം ആയിരുന്നു അവൾ ഓടി വന്ന ഏട്ടനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.
അതു : പൊളിച്ചല്ലോ മോനെ ,എനിക് അറിയാർന്ന് ഏട്ടന് എന്തായാലും ഈ ജോലി കിട്ടുന്ന്.
ആദി : നിന്റെ ഏട്ടൻ ആരാ മോൻ
അമ്മ : എന്റെ മോൻ മിടുക്കനല്ലേ
കണ്ടു പഠിക്കടി
ആതു : ഓ ഒരു അമ്മേം മോനും വന്നേക്കുന്നു ഞാൻ പോണ് , ഇനി മിറ്റം അടിക്കാനും കറിക്ക് അരിയാനും ഒക്കെ അതുട്ടിന്നും വിളിച് വാ ഞാൻ അപ്പൊ കാണിച്ചുതരാ
‘അമ്മ : അപ്പഴേക്കും എന്റെ ആതുട്ടി പേണങ്ങിയോ , ‘അമ്മ ഒരു തമാശ പറഞ്ഞത് അല്ലെടാ
ആതു : സോപ്പിങ് ഒന്നും വേണ്ട മോളെ അതൊന്നും ഈ അതിരെടടുത് നടകൂല
അവർ രണ്ട് പേരുടേം കളി കണ്ട് ചിരിച്ചുകൊണ്ട് ആദി പറഞ്ഞു
ആദി : അടുത്ത ആഴ്ച തന്നെ പോണ്ടിവരും അമ്മേ ട്രെയിനിങ് ഒക്കെ ഉണ്ട്
അമ്മക്കും ആതുനും നല്ല വിഷമം ഇണ്ടെങ്കിലും അവര്ക്ക് വേറെ വഴി ഇല്ലാർന്നു. ലൊണും മറ്റു ചെലവുകളും ഒക്കെ കൂടി അമ്മേടെ ശമ്പളം മതിയാവില്ലാർന്നു അവരിക്ക് ….
അങ്ങനെ ആ ദിവസം വന്നെത്തി ,ഇന്നാണ് ആദിക്ക് പോവേണ്ട ദിവസം എല്ലാരും വിഷമത്തിൽ ആണ് , അങ്ങെനെ ആദിക്ക് ഫ്ലൈറ്റ് ന് സമയം ആയി അവൻ ഇറങ്ങാൻ നേരം ആതു ഓടി വന്ന് അവനെ കെട്ടിപിടിചുകരഞ്ഞു
ആദി : അയ്യേ ഏട്ടന്റെ ആതുട്ടി കരയാണോ
ഏട്ടൻ പെട്ടന്ന് വരില്ലേ മോളെ ,പിന്നെന്തിനാ എന്റെ ആതുട്ടി കരയനെ മോൾ കരഞ്ഞ ഏട്ടന് വേഷമാവുവെ
ആതു : ( അവൾ കൃത്രിമമായി ചിരിക്കാൻ ശ്രമിച്ചു)
ആദി ആതുനെ ചേർത്തുപിടിച് നെറ്റിയിൽ ഉമ്മ കൊടുത്തു ,അമ്മക്കും ഒരു ഉമ്മ കൊടുത് അവൻ ഇറങ്ങി….
പിന്നീട് ഇങ്ങോട്ട് നീണ്ട 5 വർഷം
ലോൺ തിരിച് അടച്ചു ,വീട് പുതുക്കി പണിതു നല്ലൊരു തുക ബാങ്കിലും ആക്കി