ചവിട്ടേറ്റ ആഘാതത്തിൽ അവൾ നിലത്തേക്ക് മലർന്ന് വീണു..
ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൾ പകച്ചു പോയി
പെട്ടന്ന് അവൾ ചുറ്റും നോക്കി
തന്റെ രക്ഷക്കായി ആരെങ്കികും വരുമോ എന്നറിയാൻ,.
ചുറ്റും അന്ധകാരവും ചീവീട് കരയുന്ന ശബ്ദവും മാത്രം,.,.
ചേട്ട എന്നെ വെറുതെ വിട് അവൾ കൈരണ്ടും മാറിൽ പിണച്ചു വെച്ചു തന്റെ ജീവനും മാനത്തിനും വേണ്ടി ആ നാരാധമന്മാർക്ക് മുന്നിൽ യാചിച്ചു.
ഇതേ സമയം അശോക് ശർമ്മ അങ്ങോട്ടേക്ക് കാറുമായി വന്നു
അവന്റെ കൂടെ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു.,.
ടാ .. നോക്കി നിൽക്കാതെ തൂക്കിയെടുത്ത് വണ്ടിയിൽ ഇടടാ അവളെ
രണ്ട് ആഴ്ചക്ക് ഉള്ളത് ഉണ്ട്.,.
അയാൾ ഗർജിച്ചു.,.
അവളുടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു.
ആ കണ്ണുകൾ നിറഞ്ഞു ഒഴുകി
എന്റെ ഗണേശ ഈ നരഭോജികളിൽ നിന്നും എന്നെ രക്ഷിക്കണേ..
ദിവസവും നിന്റെ മുന്നിൽ കയ് കൂപ്പി പ്രാർത്ഥിക്കുന്നവൾ അല്ലെ ഞാൻ ? എന്നിട്ടും എന്തിനാ എനിക്ക് ഇങ്ങനെ ഒരു വിധി?
അവൾ നിശബ്ദമായി തേങ്ങി കൊണ്ടിരുന്നു
ഹാൻസ് വെച്ചു കറുത്ത പല്ലുകൾ കാട്ടി ക്രൂരമായി ചിരിച്ചു കൊണ്ട് അശോക് ശർമ്മ അനിഖയുടെ നേരെ നടന്നടുത്തു.
പെട്ടന്ന് ……
ഠോ………..
ദിഗന്തങ്ങളെ വിറപ്പിച്ച് കൊണ്ട് അതി ഭയങ്കരമായ ഒരു ഇടി വെട്ടി..,.,.
ഒപ്പം ആകാശത്തു ഇന്ദ്രനീല കണ്ണുകൾ ഉള്ള പക്ഷിയായി പർവീണ് പ്രത്യക്ഷപ്പെട്ടു
അവളുടെ കണ്ണുകൾ തീക്കനൽ പോലെ ചുവന്നു,..,.
അവളുടെ കണ്ണുകളിൽ നിന്നും അതി തീവ്രമായ ചുവന്ന പ്രകാശം പുറത്തു വന്നു.,.
അത് അനിഖയുടെ കണ്ണുകളിൽ പ്രവേശിച്ചു .,.
ഉടനെ അവൾ ചാടി എഴുന്നേറ്റു തന്റെ നേരെ നടന്നു അടുത്തു കൊണ്ടിരുന്ന അശോകിന്റെ നെഞ്ചിലേക്ക് ഫ്രണ്ട് ഫ്ലിപ് ചെയ്ത് ശക്തമായി ചവിട്ടി.,.
ചവിട്ടേറ്റ ശക്തിയിൽ അവളുടെ വലത് കാൽ അശോകിന്റെ നെഞ്ചിന് കൂട് തുളച്ചു നട്ടെല്ല് തകർത്തു കൊണ്ട് പുറത്തേക്ക് വന്നു..