ഇന്ദ്രനീലം , മാണിക്ക്യം, മരതകം , അങ്ങനെ നിരവധി ഇനം രത്നങ്ങൾ
“”എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാമോ ?
ഞാൻ അമ്മയോട് ചോദിച്ചു
“” തീർച്ചയായും വിശ്വസാക്കാം അമ്മ മറുപടി നൽകി.
സ്വർണനിർമ്മിതമായ മേൽക്കൂര രത്നം കൊണ്ട് അലങ്കരിച്ച തടാകത്തിന് നടുവിലുള്ള ഒരു കൊച്ചു വീടിനു മുന്നിൽ ഞങ്ങൾ എത്തി നിന്നു
അതും കൂടെ ആയപ്പോൾ ഞാൻ ഏതോ കിളി പോയ അവസ്ഥയിൽ ആയി.
തടാകത്തിൽ നിറയെ മൺ ചിരാതുകളിൽ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നു
ഒപ്പം റോസ് ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നുമുണ്ട്
“”ശെരിക്കും ഞാൻ ഇപ്പോ ഭൂമിയിൽ തന്നെ ആണോ ?
അതോ അവൻമാർ നേരത്തെ എന്നെ കൊന്നോ ?
ഞാൻ ഇപ്പോൾ സ്വർഗത്തിൽ ആണോ ?
അപ്പോ ഇനി ഒരിക്കലും എനിക്ക് എന്റെ ശഹുവിനോടൊപ്പം ജീവക്കാൻ പറ്റില്ല അല്ലെ ?
അനുസരണയില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഹേയ് … ശഹ്സാദീ….. ( രാജകുമാരി )
അവിടുന്ന് ഇപ്പോഴും ഇഹലോകവാസം വെടിഞ്ഞിട്ടില്ല !
“”മുവായിരം ആണ്ടുകൾ ഒന്നിച്ചൊരാത്മാവായി അങ്ങനെ വാർദക്ക്യം ഏൽക്കാതെ പരസ്പരം പ്രണയിച്ച ശേഷമേ നിങ്ങൾ ഇഹലോകവാസം വെടിയൂ
എന്റെ മനസ്സ് വായിച്ചെന്ന പോലെ അമ്മ പറഞ്ഞു.
എന്റെ കിളികൾ വീണ്ടും എങ്ങോ പറന്നകന്നു
“”അസ്റാറാബാദ് രാജകുമാരിക്ക് ബഹാർ ഗഡിലേക്ക് സ്വാഗതം
അമ്മ പെട്ടന്ന് എന്റെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു
ആ മുഖം എന്നെ തന്നെ നോക്കി മന്ദഹസിച്ചു കൊണ്ടിരുന്നു
“”ഇന്ന് രാത്രി ഞങ്ങളോടൊപ്പം അത്താഴം കഴിച്ചു നാളെ സൂര്യോദയത്തിന് മുന്പ് യാത്ര പുനരാരംഭിക്കുക
കിഴക്ക് വെള്ളകീറുന്നതിന് മുമ്പ് നീ വീടണഞ്ഞിരിക്കും ?
ആ അമ്മ എന്നോട് പറഞ്ഞു.
എന്നെ ആ അമ്മ വൃത്താകൃതിയിൽ ഉള്ള ഒരു തീൻമേശയിലേക്ക് ആനയിച്ചു
ഞാനിന്നേവരെ രുജിച്ചുപോലും നോക്കിയിട്ടില്ലാത്ത നിരവധി പഴങ്ങളും ഭക്ഷണ പാനീയങ്ങളും തീൻ മേശയിൽ തെയ്യാറായിരുന്നു.,.
സത്യത്തിൽ രണ്ടു വയറുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത്
പച്ച മരതകം കൊണ്ട് നിർമ്മിച്ച ഷാന്റ്ലിയർ വിളക്ക് നടുത്തളത്തിൽ തൂങ്ങിക്കിടന്ന് എങ്ങും മരതകപ്രഭവിതറുന്നു .