കൗപീനക്കാരൻ 1
Kaupeenakkaran Part 1 | Author : Ztalinn
ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. എന്റെ ഭാവനയിൽ തോന്നിയ 90 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ഞാൻ എഴുതുന്നത്.
നാടും വീടും വിട്ട് എങ്ങോട്ടെന്നില്ലാത്ത യാത്രയിലാണ് ഞാൻ. എത്ര ദൂരം പോയെന്ന് തന്നെ എനിക്കറിയില്ല.ഏതൊക്കെ വഴിയില്ലൂടെ പോയെന്നും പോലും അറിയില്ല.ഒടുവിൽ തമിഴ് നാട്ടിലെ ഒരു കുഗ്രാമത്തിലാണ് ഞാൻ ഇപ്പോൾ എത്തി നിൽക്കുന്നത്. വികസനം തീരെ ചെന്നെത്താത്ത ഗ്രാമം.എല്ലാവരുടെയും വേഷങ്ങൾ തന്നെ വത്യസ്തമായിരുന്നു. കോണകം ധരിച്ച പുരുഷന്മാരും ബ്ലൗസ് ധരിക്കാതെ സാരി ഉടുത്ത സ്ത്രീകളും. അവിടെ നിന്നും ഞാൻ മെല്ലെ നടന്നു. ദിവസങ്ങളോളം ഭക്ഷണമില്ലാതെ അലഞ്ഞതിന്റെ ക്ഷീണത്താൽ ഞാൻ അവിടെ തലകറങ്ങി വീണു.
എന്റെ ജനനത്തോടുകുടി എന്റെ അമ്മ മരണമടിഞ്ഞു. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു. അവിടെ നിന്നുമാണന്റെ കഷ്ടകാലത്തിന്റ ആരംഭം.
രണ്ടാനമ്മയിൽ നിന്നും ക്രൂര പീഡനങ്ങളായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. പഠിക്കാൻ മിടുക്കനായിരുന്നിട്ട് പോലും അവരുടെ കൈയിൽ നിന്ന് ധാരാളം തല്ലുകൾ എനിക്ക് ലഭിക്കുമായിരുന്നു. നിസ്സാര കാര്യങ്ങൾക്കും കാരണമില്ലാത്ത പലതിനും അവർ എന്നെ തല്ലുകയും ചീത്ത പറയുകയും ചെയ്യുമായിരുന്നു. അച്ഛന്റെ സ്ഥിതിയും അങ്ങനെ തന്നെ.തള്ളേ കൊന്ന് പുറത്ത് വന്നതിനാൽ എന്നെ എല്ലാവർക്കും ദേഷ്യമായിരുന്നു. രണ്ടാനമ്മയുടെ മക്കൾക്ക് പോലും എന്നോട് ദേഷ്യമായിരുന്നു.
അങ്ങനെ ഞാൻ കക്ഷ്ടപെട്ട് പഠിച്ച് ഡിഗ്രി വരെ എത്തി. പഠിച്ച് വലിയ നിലയിൽ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എനിക്ക് കൂട്ടുകാരൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല.
പഠനം മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഞാൻ അവളെ കാണുന്നത് എന്റെ മീനാക്ഷിയെ. ആദ്യമാത്രയിൽ അവളെ കണ്ടതെ എനിക്ക് അവളോട് എന്തോ ഒരു അടുപ്പം തോന്നി. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന എന്റെ അടുത്ത് അവൾ സൗഹൃദമായി ആ സൗഹൃദം പ്രണയവുമായി. മെല്ലെ എന്റെ ജീവിതം മനോഹരമാവാൻ തുടങ്ങി. അവളെ കാണാതെ എനിക്കും എന്നെ കാണാതെ അവൾക്കും ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. ഞങ്ങളുടെ പ്രണയം തകർത്ത് പോയിക്കൊണ്ടിരിക്കുമ്പോളായിരുന്നു അവൾക്ക് ഒരു ഗൾഫ്ക്കാരന്റെ കല്ല്യാണലോചന വരുന്നത്.മികച്ച സാമ്പത്തിക സ്ഥിതിയുള്ള ഗൾഫ്ക്കാരനെ കണ്ടപ്പോൾ അവൾക്ക് എന്നെ പിടിക്കാതായി. മെല്ലെ അവൾ എന്നെ ഒഴിവാക്കി ആ ഗൾഫ്ക്കാരനെ കല്യാണം കഴിച്ചു.