കഥ നടക്കുന്നത് തമിഴ്നാട്ടിലായതിനാൽ സംഭാക്ഷണങ്ങൾ തമിഴിലാണ്. കഥ മലയാളത്തിൽ ആയതിനാൽ ഞാൻ അത് മലയാളത്തിൽ എഴുതുന്നു.
“മുതിർന്ന സ്ത്രീ എന്നോട് ചോദിച്ചു മോനെ നീ ആരാണ് ? എവിടെ നിന്ന് വരുന്നു ?”
എനിക്ക് തമിഴ് അറിയാവുന്നതുകൊണ്ട് അവർ പറഞ്ഞത് മനസ്സിലായി. എന്ത് പറയണം എന്നറിയാതെ ആശങ്കക്കുലനായി ഞാൻ ഇരുന്നു. എന്റെ മറുപടിക്കായി അവർ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ എന്റെ ജീവിതത്തിൽ നടന്നതെല്ലാം ഞാൻ അവരോട് പറഞ്ഞു. ഒന്നും ഒളിക്കാതെ. കഥ മുഴുവനും പറഞ്ഞ് തീർന്നതും അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ആ മുതിർന്ന സ്ത്രീ പറഞ്ഞ് തുടങ്ങി
“വിഷമിക്കേണ്ട എല്ലാവർക്കും മറക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ഓർമ്മകൾ ഉണ്ടാവും. നീയും ആ ഓർമ്മകൾ മറക്കണം. പുതിയൊരു ജീവിതം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ എന്റെ അനിയനായി നിനക്ക് ഇവിടെ കഴിയാം. സമ്മതമാണോ?”
എടുത്തടിച്ച പോലുള്ള അവരുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്ന് പോയി. എനിക്ക് സത്യത്തിൽ എന്ത് പറയണമെന്ന് ഉണ്ടായിരുന്നില്ല.യാതൊരു പരിചയമില്ലാത്ത ആളോട് ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത്ര വലിയ സൗകര്യങ്ങൾ അവിടെ
ഇല്ലെങ്കിലും പോവാനൊരു ഇടമില്ലാത്ത ഞാൻ അവിടെ നിൽക്കാൻ സമ്മതമറിയിച്ചു. ആ സ്ത്രീകളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പ്രതേകിച്ച് ആ പെൺകുട്ടിയിൽ.ആ പെൺകുട്ടിയെ കണ്ടാൽ എന്നെക്കാളും ഒന്നോ രണ്ടോ വയസ്സുകുറവ് തോന്നും. അമ്മയെ കണ്ടാൽ അധികം പ്രായം തോന്നിക്കില്ല. നന്നേ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞതാണെന്ന് തോന്നുന്നു.
അവർ സ്വയം പരിചയപ്പെടുത്തി തന്നു. മുതിർന്ന സ്ത്രീയുടെ പേര് സെമ്പകമെന്നും മറ്റേത് അവളുടെ മകൾ മല്ലി.അവരുടെ ഭർത്താവ് മല്ലിയുടെ ചെറുപ്പത്തിൽ മരിച്ചതാണെന്നും എന്നോട് പറഞ്ഞു.
മറ്റൊരു പ്രധാന കാര്യം സെമ്പകം പറഞ്ഞു തുടങ്ങി
“നിന്നോട് ഇനി ആര് ചോദിച്ചാലും എന്റെ അനിയൻ എന്ന് പറഞ്ഞാൽ