പഴയതും പുതിയതും
Pazhayathum Puthiyathum | Author : Master
“പപ്പൂസേ”
രാവിലെ പത്രവുമായി പുറത്തിരിക്കുമ്പോള്‍ മകള്‍ ലെന അരികിലെത്തി, കസേരയുടെ കൈയില്‍ ഇരുന്ന് എന്നെ വിളിച്ചു. ഇത്തരത്തിലുള്ള അവളുടെ വരവും വിളിയും എന്തെങ്കിലും കാര്യസാധ്യത്തിനായിരിക്കുമെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ അവളെ നോക്കാതെ മൂളി.
“അതേയ്, എന്റെ രണ്ടു ഫ്രണ്ട്സ് ഇങ്ങോട്ട് വരും. ഉച്ചവരെ ലാബ് ഉള്ളതുകൊണ്ട് എനിക്ക് കോളജില്‍ പോണം. അവരും ചെലപ്പോ ഉച്ചയ്ക്കെ വരൂ. പപ്പൂസിനു വിരോധം ഒന്നുമില്ലല്ലോ?”
എന്തെങ്കിലും വാങ്ങാന്‍ പണം ചോദിച്ചു വന്നതാകുമെന്നു കരുതിയ എനിക്ക് അവളുടെ ചോദ്യം കേട്ടപ്പോള്‍ ചിരിവന്നു. പക്ഷെ പുറമേ കോപം നടിച്ച് അവളുടെ ചെവിക്ക് പിടിച്ച് ഞാന്‍ എഴുന്നേല്‍പ്പിച്ചു.
“യ്യോ നോവുന്നു” അവള്‍ ചിണുങ്ങി.
“നോവുമെടി. ഇത്തരമൊരു കാര്യത്തിന് അനുമതി ചോദിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? ഞാനൊരു കണ്ട്രി റസ്റ്റിക്ക് ആണെന്നാണോടീ നിന്റെ ധാരണ? ങേ?” ഞാന്‍ ചീറി. ചെവിയില്‍ നിന്നും പിടി വിട്ടപ്പോള്‍ അവള്‍ അകന്നു മാറിയിട്ട് ചിരിച്ചു. പിന്നെ ശങ്കയോടെ ഇങ്ങനെ പറഞ്ഞു:
“പക്ഷെ പപ്പൂസേ, വരുന്ന ഫ്രണ്ട്സില്‍ ഒരാള്‍ എന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് ആണ്. അതായത് അവളുടെ ബോയ്‌ഫ്രണ്ട്. അതോണ്ടാ ഞാന്‍ ചോയ്ച്ചേ”
“അതിനെന്താ? അല്ല, എന്തിനാ അവര് വരുന്നത്? ഇവിടെ വന്നു സൊള്ളി സുഖിക്കാനോ”
“യ്യോ അല്ല. ഞങ്ങള്‍ മൂന്നും ഒരേ കോഴ്സാ ചെയ്യുന്നത്. ആ ചെക്കന്‍ നല്ല ഒരു പഠിപ്പിസ്റ്റ് ആണ്. അപ്പൊ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അവന്റെ ഒപ്പം ഒരു കംബൈന്‍ഡ് സ്റ്റഡി നടത്താമെന്ന് കരുതിയാ” പറഞ്ഞിട്ട് അവള്‍ ശങ്കയോടെ എന്നെ നോക്കി.
“ഒകെ, ആയിക്കോട്ടെ. നോ ഇഷ്യൂസ്”
“താങ്ക് യൂ പപ്പൂസ്. ങാ അഥവാ അവര്‍ നേരത്തെ വന്നാല്‍, എന്റെ മുറി അവര്‍ക്കൊന്നു കാണിച്ച് കൊടുക്കണേ. താഴെ ഇരുന്ന് അവരെന്തിനാ പപ്പൂസിനെ കണ്ടു ബോറടിക്കുന്നത്”
“ഉവ്വ ഉവ്വ. മോള് ചെല്ല്”
അവള്‍ ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയപ്പോള്‍ ഞാന്‍ കമ്മട്ടം വാര്‍ത്തയാക്കി എന്നുമെത്തിക്കുന്ന പത്രത്തിലേക്ക് വെറുതെ നോക്കി.
വീട്ടില്‍ ഞാനും മകളും ഒരു ജോലിക്കാരി സ്ത്രീയും മാത്രമേ ഉള്ളൂ. ഭാര്യ വിദേശത്താണ്; ജോലി നേഴ്സ്. ഞാന്‍ ആര്‍മിയില്‍ നിന്നും പിരിഞ്ഞ് ലേശം ബ്ലേഡ് ബിസിനസ്സുമായി നാട്ടില്‍ത്തന്നെ അടിച്ചു പൊളിച്ച് ജീവിക്കുന്നു. ഭാര്യയോട് മതിയാക്കി വരാന്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞെങ്കിലും, അവള്‍ക്ക് വാരിക്കൂട്ടി മതിയായിട്ടില്ല. മാസം മൂന്നു