പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29
Ponnaranjanamitta Ammayiyim Makalum Part 29 | Author : Wanderlust
[ Previous Part ]
: ഏട്ടാ അപ്പൊ ഇനി എന്താ നമ്മുടെ പ്ലാൻ… ഇനി ചാവേണ്ടവർ ആരും ഇല്ലേ…
: ഇനി ഉള്ളത് മുഴുവൻ ചാവേണ്ടവർ അല്ലേ മോളേ… നമ്മൾ തേടുന്ന ഇവരുടെയൊക്കെ നേതാവ് നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആയിരിക്കുമോ എന്ന പേടി മാത്രമേ എനിക്ക് ഇപ്പൊ ഉള്ളു…
: ആരാ ഏട്ടന്റെ മനസിൽ… ആരായാലും ഒരു ദയയും അയാളോട് കാണിക്കരുത്. എത്ര വേണ്ടപ്പെട്ടവർ ആയാലും വിടരുത്. കൊന്ന് തള്ളണം…
: കൊല്ലണം… അതിന് ഇനി അധികം നാൾ ഇല്ല. നാളെ അറിയാം അവന്റെ ആയുസ്സിൽ ഇനി എത്ര ദിവസങ്ങൾ ഉണ്ടെന്ന്.
………………(തുടർന്ന് വായിക്കുക)……………
രാത്രി വൈകി പ്രദീപേട്ടന്റെ കോൾ വന്നപ്പോൾ ഷിൽന അടുത്ത് തന്നെ ഉണ്ട്. എന്റെ മനസിൽ ഉണ്ടായിരുന്ന പേര് തന്നെയാണ് പ്രദീപേട്ടനും പറയാൻ ഉണ്ടായിരുന്നത്. ആ പേര് കേട്ടതും ഷിൽന അക്ഷരാർത്ഥത്തിൽ ഞെട്ടി. അവൾക്ക് ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് ദുബായിൽ നിന്നും കിട്ടിയത്. എന്റെ മനസിൽ ഉണ്ടായിരുന്ന ആൾ ആയിരിക്കരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന. സൗമ്യമായ പെരുമാറ്റവും സർവോപരി പാവവും ആയ മുഖമാണ് എന്റെ മനസിൽ ഇത്രയും നാൾ അദ്ദേഹത്തിനുള്ളത്. ഞങ്ങളോട് ഇത്രയും അടുപ്പം ഉണ്ടായിരുന്ന അയാൾക്ക് എങ്ങനെ എന്നെ കൊല്ലാനുള്ള മനസ് വന്നു എന്ന ചിന്തകൾ എന്റെ തലയിൽ കിടന്ന് പെരുകികൊണ്ടിരുന്നു. എനിക്ക് വേണ്ടപ്പെട്ടവരുടെ കണ്ണുനീർ ഇനിയും കാണേണ്ടിവരുമല്ലോ എന്ന് ഓർക്കുമ്പോൾ ദുഃഖമുണ്ട്. പക്ഷെ എന്റെ തുഷാരയുടെ പ്രാണൻ വെടിയുമ്പോൾ ഉണ്ടായ ആ പിടച്ചിൽ ഇപ്പോഴും എന്റെ കൈകളിൽ തട്ടിനിൽക്കുന്നത് ഞാൻ അറിയുന്നു. എന്ത് തെറ്റ് ചെയ്തിട്ടായിരുന്നു മാമനും അവൾക്കും ഈ ഗതി വന്നത്. അതുകൊണ്ട് പ്രതികൾ ആരും ദയ അർഹിക്കുന്നില്ല.
: ഏട്ടാ…
: ഉം… വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ