ആകും. അല്ലാതെ ഞാൻ എന്തിനാ സിഗരറ്റ് കവർ ഇവിടെ കൊണ്ട് വന്നു ഇടുന്നത്. പിന്നെ ആ റൂമിലേക്കു ഇപ്പോൾ ഞാൻ അങ്ങനെ വരാറും ഇല്ലല്ലോ പിന്നെ എന്തിനാ എന്നോട് കിടന്നു കലഹിക്കുന്നത്.
ഏതൊരു അവസ്ഥയും തനിക്ക് അനുകൂലം ആക്കുവാൻ ഉള്ള അവളുടെ കഴിവിനെ ശെരിക്കും ഒരു പഠിച്ച കള്ളി എന്ന് വേണമെങ്കിൽ പറയാം. സത്യത്തിൽ വൈശാഖന്റെ വായ അടപ്പിക്കാൻ അവൾക്ക് നിമിഷങ്ങൾ മാത്രം മതി ആയിരുന്നു. അയാൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ. ഉള്ള് കൊണ്ട് അവൾ ചിരിച്ചു. മനസ്സിൽ പറയുന്നുണ്ട് “ഇങ്ങനെ ഒരു പോങ്ങൻ “.അവൾ അത് പോലെ തിരിച്ചു അടുക്കളയിലേക്ക് എന്ന വെണ്ണം പോയി.
ഇതേ സമയം നിമ്മിയെ കൊണ്ട് റോഷൻ റൂമിലേക്ക് പോയി. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവൾ റൂമിൽ നിന്നും പുറത്തേക്ക് വന്നു എന്നിട്ട് നേരെ മൃദുല കിടക്കുന്ന റൂമിലേക്ക് പോയി. അവിടെ ചാരി ഇരുന്നു കൊണ്ട് മൊബൈൽ ഞൊണ്ടുക ആയിരുന്നു മൃദുല. നിമ്മിയെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു.
നിമ്മി :എന്താ ഒരു കള്ളച്ചിരി…
മൃദുല :ഹേയ് ഒന്നുമില്ല…
നിമ്മി :പറയെടി എന്താന്ന്…
മൃദുല :നമ്മുടെ കൂടെ പഠിക്കുന്ന സനീഷ് ഇല്ലേ…
നിമ്മി :ആ മറ്റേ കൊടിമരം…
മൃദുല :കൊടി മരമോ !!!!
നിമ്മി :അത് തന്നെ അവനെ എല്ലാരും അങ്ങനെ തന്നെ ആണ് വിളിക്കുന്നത്… നല്ല നീളം അല്ലെ അവനു..
മൃദുല :അല്ല അവൻ എന്നോട് കുറെ നാൾ ആയി ചാറ്റിങ് തുടങ്ങിയിട്ട്.
നിമ്മി :അവന്റെ നമ്പർ എങ്ങനെ നിനക്ക് കിട്ടി…
മൃദുല :ക്ലാസ്സിൽ ഇരുന്നപ്പോൾ എന്നോട് ബുക്ക് ചോദിക്കാൻ വന്നത് ആണ് അപ്പോൾ എന്നോട് ചോദിച്ചു ഞാൻ കൊടുത്തു…
നിമ്മി :മിടുക്കി,,, പിന്നെ ഇപ്പോൾ എന്താ പ്രശ്നം… എല്ലാ ആൺപിള്ളേരെ പോലെയും അവനും കുണുങ്ങി കുണുങ്ങി അവസാനം ഇഷ്ടം ആണെന്ന് പറഞ്ഞോ… !!!
മൃദുല :അല്ലാതെ പിന്നെ..
നിമ്മി :നീ എന്ത് പറഞ്ഞു..
മൃദുല :അല്ലെന്ന് പറഞ്ഞു..
നിമ്മി :ശേ മണ്ടി ആണെന്ന് പറ പിന്നെ നിന്റെ ചിലവ് മുഴുവൻ അവൻ നോക്കി കൊള്ളും. നിനക്ക് എവിടെ പോണമെങ്കിലും അവൻ കൊണ്ട് പോകും.
മൃദുല :അതൊക്കെ മോശം അല്ലെ…
നിമ്മി :എന്ത് മോശം !!!
മൃദുല :അവൻ ഇപ്പോൾ പെട്ടന്ന് പറയണ്ട ആലോചിച്ചു പറഞ്ഞാൽ മതി എന്ന് പറഞ്ഞു.
നിമ്മി :എന്നാൽ ഇനീ വിളിക്കുമ്പോൾ ഓക്കേ ആണെന്ന് പറ…
മൃദുല :വേണോ !!!.
നിമ്മി :ഇതൊക്കെ ഒരു ടൈം പാസ്സ് അല്ലെ…
അപ്പോൾ ആണ് മുറിയിലേക്ക് റോഷൻ കടന്നു വന്നത്. അവനെ കണ്ടപ്പോൾ