ഗീതാഗോവിന്ദം 2 [കാളിയൻ]

Posted by

 

“ദേ കൊണ്ട് വരാം…..”
തിരിച്ച് വന്ന ഗീതൂന്റെ കൈയ്യിൽ സോപ്പും കുളിച്ചിട്ട് ഇടാനൊരു പുതിയ കാവി കൈലിയുമുണ്ടായിരുന്നു…

ഞാൻ സോപ്പ് തേയ്ക്കുന്നത് കണ്ടിട്ടാവം പോയ ഗീതു തിരിച്ച് വന്നു.

“ദേ മനുഷ്യാ ദേ ഈ മുതുകത്തൊന്നും സോപ്പ് എത്തിയിട്ടേ ഇല്ല.. നിങ്ങളിങ്ങനാണോ കുളിക്കണേ…… ആ സോപ്പിങ്ങു തന്നേ…”

അതു ശരി.
ഞാൻ സോപ്പ് ഗീതൂന് നൽകി.

“ഇങ്ങോട്ട് നീങ്ങി നിന്നേ…”

“ഓമ്പ്രാ….”

ജീമ്മിന് പോയി വിശാലമാക്കിയെടുത്ത എന്റെ മുതുകത്ത് ഗീതു സോപ്പ് തേയ്ക്കാൻ തുടങ്ങി. ഈ ജിമ്മിന് പോയോണ്ടാണ് കൈ എത്താത്തതും..

മുതുകില് തേച്ച ശേഷം ഗീതു സോപ്പ് എന്റേല് തന്നിട്ട് തിരിച്ച് പോയി.

“മുതുകിൽ മാത്രേ ഉള്ളോ ഗീതൂ……..?”
നിഷ്ക്കളങ്കനിലും നിഷ്ക്കളങ്കനായ് ഞാൻ ചോദിച്ചു.

 

“അതേ… മുതുകില് മാത്രേ ഉള്ളു…. വികലാംഗനൊന്നുമല്ലല്ലൊ…… തന്നത്താൻ അങ്ങ് തേക്ക് ….
വഷളായ് വരുന്നൊണ്ട് ….. ”

ഗീതു പിറുപിറുത്തോണ്ട് പോയി…..

കുളിച്ച് വന്ന ശേഷം ഗീതൂനൊപ്പം വിളക്ക് തെളിയിക്കുന്നതിൽ ഞാനും കൂടി. ലൈറ്റെല്ലാം അണച്ച് ഇടിഞ്ഞിലിലെ തിരിവെളിച്ചം മാത്രം വീട്ടിലേക്ക് പടർന്നു. ഒപ്പം ഗീതൂന്റെ ദേഹത്തും . ആ സ്വർണ്ണ വെളിച്ചത്തിൽ ഗീതുവിനെ ഒരു ദേവിയെ പോലെ തോന്നി.. ആ വെള്ള നേരിയതിൽ അവൾ സരസ്വതിയെ പോലെ ചൈതന്യം നിറഞ്ഞ് നിന്നു….

“എന്താ ഇങ്ങനെ നോക്കണെ…?”

“ഇപ്പൊ നീ എന്ത് സുന്ദരിയാന്നറിയോ?”

“…മ്……….? അതെന്ത് പണ്ട് ഞാൻ സുന്ദരി അല്ലായിരുന്നോ…..?”
മുഖം കോണിച്ചുള്ള അവൾടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *