ഗീതാഗോവിന്ദം 2 [കാളിയൻ]

Posted by

“ഏട്ടനെന്തിനാ അങ്ങനെ ചെയ്തത് ……”

മിന്നി തെളിഞ്ഞ മിന്നലിന് പുറകെ വലിയ ശബ്ദത്തിൽ ഇടി മുഴങ്ങി..
ഞെട്ടിയ ഞാൻ തല തിരിച്ച് അവളെ നോക്കിയെങ്കിലും ഗീതു ഒന്നും സംഭവിക്കാത്ത മട്ടിൽ എന്റെ തോളിൽ ചായ്ഞ്ഞ് കിടപ്പുണ്ടായിരുന്നു…

“എ…..എന്ത് …..?”
അറിയാത്ത ഭാവം കാണിച്ച് ഞാൻ ചോദിച്ചു.

“മ്….. ഞാൻ കുറച്ച് നാളായിട്ട് ശ്രദ്ധിക്കുവാ ഗോവിന്ദേട്ടനാകെ മാറി….”

മഴയുടെ ശക്തി കൂടി .. പതിഞ്ഞ താളത്തിലുള്ള ഗീതൂന്റെ സംസാരം. ആ ശാന്തതയാണ് എന്നെ ഭയപ്പെടുത്തിയത്..

“എന്ത് മാറിയെന്ന്….” ?

“എന്തെന്നോ ….എന്തെന്ന് ചോദിച്ചാൽ നോട്ടവും ഭാവവുമൊക്കെ …….”

” ഏയ് നിനക്ക് തോന്നുന്നതാ… ” അത് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഗീതു വിടുന്ന കോളില്ല…..

” തോന്നുന്നെന്നോ, ഇങ്ങോട്ട് നോക്കി പറ എന്റെ കണ്ണിൽ നോക്കി….”
ഗീതു തോളിൽ നിന്നെഴുന്നേറ്റ് എന്റെ മുഖം അവൾക്ക് നേരെ പിടിച്ചോണ്ട് ചോദിച്ചു…

“എന്റെ സ്നേഹം മാറിയോ കരുതൽ കുറഞ്ഞോ …………..” ?
പിടിവിട്ട് പോയപ്പോൾ ഞാനൊരു ടിപ്പിക്കൽ ഭർത്താവായി മാറുകയായിരുന്നു…

“അങ്ങനെയല്ല ഗോവിന്ദേട്ടാ… ഏട്ടനറിയാം ഞാനെന്താ പറയുന്നതെന്ന് ”

“എന്ത് ……. ?”

“പണ്ടത്തെ പോലെ അല ഇപ്പൊ ഏട്ടൻ . എപ്പോഴും മിണ്ടാതിരിക്കും പണ്ടത്തെ പോലെ കളി പറച്ചിലൊന്നുമില്ല. എപ്പൊ നോക്കിയാലും എന്നെ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കും … ഞാൻ ശ്രദ്ധിക്കുന്നില്ലാന്നാണ് വിചാരം…”

” ഓഹോ …. ഇപ്പൊ നിന്നെ നോക്കുന്നതാണോ പ്രശ്നം ? സാധാരണ ഭാര്യമാരെ നല്ല പോലെ നോക്കുന്നില്ലെന്നാണ് പരാതി…”

“ആഹാ എന്നെ നോക്കീരുന്നെങ്കിൽ പ്രശ്നമില്ല … ഇതെന്റെ അവിടേം ഇവിടേമല്ലേ തുറിച്ച് നോക്കുന്നത്. ഞാൻ ശ്രദ്ധിച്ചാൽ പോലും കണ്ണ് മാറ്റൂല്ല ഒരുമാതിരി നോക്കി കൊണ്ടിരിക്കും… അതെങ്ങനാ വല്ലപ്പോഴും മുഖത്തോട്ട് ഒന്ന് നോക്കിയാലല്ലേ ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നെങ്കിലും മനസിലാവോളൂ …….”
അത് പറയുമ്പോൾ ഗീതു എന്നിൽ നിന്നും മുഖം തിരിച്ചിരുന്നു….

എന്തൊക്കെയോ ഒഴിവ് കഴിവ് പറയാൻ വാ തുറന്നെങ്കിലും വായിലൊന്നും വരാത്തത് കൊണ്ട് അടച്ചു. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്…

“എന്തേ ഇപ്പൊ ഒന്നും പറയാനില്ലേ…..? ഗീതു എന്റെ നേരെ തിരിഞ്ഞു….
ഏട്ടന്റെ ചില നേരത്തേ നോട്ടം കാണുമ്പോ വഴിലൊക്കെ അപരിചിതർ വായ്

Leave a Reply

Your email address will not be published. Required fields are marked *