ഓർക്കാനാണ്. സാധനം മേടിച്ച് എത്രയും പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയാൽ മതിയെന്നായി എനിക്ക് . ഗീതുവാണേൽ എന്റെ നെഞ്ചിലോട്ട് കൂടുതൽ മുഖമാഴ്ത്തുന്നു. കലങ്ങിയ കണ്ണിൽ കരിമഷി പടർന്നു കാണുമോ ….
*****”””””*****
“ഏത് സൈസ് ആണ് സർ വേണ്ടത് …?”
അതൊരു വലിയ ചോദ്യമായിരുന്നു. സമാധാനിപ്പിച്ച് ഷോപ്പിന്റെ മൂലയിലെ സോഫയിൽ ഇരുത്തിയേക്കുന്ന ഗീതുവിനോട് ചോദിക്കാൻ എനിക്ക് മടിയായിരുന്നു. എന്റെ പരുങ്ങലു കണ്ടിട്ടാവണം സ്റ്റാഫായി നിന്ന ആ പെൺകുട്ടി ഗീതൂനെ നോക്കിയ ശേഷം ആ ബോക്സെടുത്തത്.
“മാഡത്തിനോട് ഇതൊന്ന് ട്രൈ ചെയ്ത് നോക്കാൻ പറയൂ..
“ഞങ്ങൾക്ക് കുഞ്ഞിനെ നഷ്ടമായി, അതാ പെട്ടെന്ന് അവൾ ഇവിടമൊക്കെ കണ്ടപ്പൊ … ”
ഞാൻ എന്തിനാണത് അവരോട് അത് പറഞ്ഞതെന്നെനിക്കറിയില്ല. പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അവരുമൊന്ന് ഞെട്ടി. പിന്നെ ആ മുഖത്ത് കണ്ടത് സഹതാപമായിരുന്നു. അവൾ തന്നെ ആ ബോക്സും കൊണ്ട് ഗീതൂനടുക്കൽ പോവുകയും ട്രൈയൽ റൂമിലേക്ക് അവളെ എത്തിക്കുകയും ചെയ്തു. സത്യം പറഞ്ഞാൽ അതെനിക്ക് വലിയൊരാശ്വാസമായിരുന്നു. ഞാൻ ചെന്നിരുന്നേൽ ഗീതു വീണ്ടും കൊളാപ്സ് ആയേനേ…
ഗീതൂനെ പറഞ്ഞയച്ച് തിരിച്ച് വന്ന ആ പെൺകുട്ടിയോട് ഞാൻ ബ്രീസ്റ്റ് പമ്പിന്റെ കാര്യം പറഞ്ഞു. അവളത് എടുത്ത് കൊണ്ട് വന്നതും ഗീതു ട്രൈയൽ റൂമിന് വെളിയിലിറങ്ങി. അവൾ എന്നെ നോക്കി ദയനീയമായി ഇല്ലാ എന്ന് തലയാട്ടി….
” ചെറുതാണോ ………….?”
സ്റ്റാഫ് പെൺകൊച്ചിന് അതിശയം. അധികം തടിയില്ലാത്ത ഗീതൂന്റെ ശരീരത്തിൽ ഇത്രയും വലിയ സതനങ്ങൾ ആണോന്നാവും അവളുടെ സംശയം ….
എനിക്കതിൽ അതിശയമൊന്നും തോന്നീല്ല. ഇവിടുത്തെ ഏറ്റവും വലിയ ബ്രീസ്റ്റ് പാട് ഉണ്ടെങ്കിൽ കൊടുക്ക് പെണ്ണേ എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ നിശബ്ദനായി…
അവൾ വേറൊരു ബോക്സെടുത്ത് ഗീതൂന് നൽകി അത് കറക്റ്റായിരുന്നത് കൊണ്ടാവാം ഒരു ചെറു പുഞ്ചിരിയോടെ ഗീതു പുറത്തേയ്ക്ക് വന്നത്.
ഗീതു ധരിച്ചിരുന്നതിന് പുറമേ ഒരേഴട്ടെണം കൂടി വാങ്ങി നമ്മളാ കടയിൽ നിന്നും പുറത്തേയ്ക്കിറങ്ങി. ശരിക്കും ഇപ്പഴാ ശ്വാസം നേരേ വീണത്.
ഉച്ചയായിരുന്നു. തിയറ്റർ ഫ്ലോറിൽ കയറി സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഫുഡ് സെക്ഷനിലേക്ക് കേറി . ഷവർമയും കെഫ്സിയും കഴിച്ചു. കഴിച്ച് കഴിഞ്ഞതും സിനിമയ്ക്ക് ടൈമായി. ഞാൻ പ്രകാശനായിരുന്നു പടം മാളായതു കൊണ്ടാവാം ആ സമയത്ത് തിയറ്ററിൽ ആരുമുണ്ടായിരുന്നില്ല. വളരെ വിരളമായ് ഒന്നിരണ്ട് സീറ്റുകളിൽ മാത്രമായിരുന്നു ആളുണ്ടായിരുന്നത് സിനിമ ഇറങ്ങി മാസങ്ങളായതിനാലാവാം. തീയറ്ററിനകത്തു കേറിയതും വല്ലാത്തൊരു ഉമേഷത്തോടെ ഗീതു സീറ്റ് കണ്ടെത്തി. എന്നാൽ നമ്മളിരുന്ന റോയ്ക്ക് മുന്നിൽ