പ്രളയ കാലം ഒരു പ്രണയ കാലം [Axdhuzz]

Posted by

പ്രളയ കാലം ഒരു പ്രണയ കാലം

Pralayakalam Oru Pranayakaalam Part 1 | Author : Axdhuzz


കോരിച്ചൊരിയുന്ന മഴ.. നല്ല തണുപ്പ്.പുതപ്പ് ഇറുക്കി പുതച്ചു കട്ടിലിൽ ചുരുണ്ടു കൂടി.

രണ്ടു ദിവസം മുൻപാണ് ഹോസ്റ്റലിൽ നിന്ന് വന്നത്, ഇനി ഈ അടുത്തൊന്നും തിരികെ പോവേണ്ടി വരില്ല, മഴ തകർത്ത് പെയ്തുകൊണ്ടിരിക്കുവാണ്.

എങ്ങനേലും അവിടെനിന്നു വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു, ഹോസ്റ്റലിൽ നിക്കാൻ എനിക്കൊരുത്സാഹവും ഉണ്ടായിരുന്നില്ല.

പത്തും പ്ലസ് ട്യൂവും, ഇവിടെ അടുത്തുള്ള സ്കൂളിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഹോസ്റ്റൽ എനിക്കെന്തോ അന്യമായി തോന്നിയിരുന്നു.

ഒരു മാസത്തെ ഹോസ്റ്റൽ അനുഭവങ്ങൾക്കിപ്പുറം കോളേജ് അവധി ആയതിനാൽ നാട്ടിലേക്ക് തിരിച്ചതാണ്. മഴകാരണം  ഇനി അടുത്തൊന്നും തിരികെ പോവേണ്ടി വരില്ല.

സ്വപ്‍ന സുന്ദരി മാരെ  മനസിലാലോചിച്ചു തിരഞ്ഞും മറിഞ്ഞും കിടന്നു. നല്ല മൂഡിലാണ്, കൂടെ നല്ല തണുപ്പും.

“ഡാ മണി 10 ആയി എഴുന്നേൽക്ക്..”

ഡും..ഡും.. ഡോറിൽ മുട്ടി അമ്മ പറയുന്നത് ഞാൻ കേട്ടു.

എന്തൊരു ശല്യമാണ്. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. ശ്യേ.. നല്ലൊരു സ്വപനം കണ്ടു വന്നതായിരുന്നു അതും പോയി.

മനസില്ല മനസോടെ ബെഡിൽ എഴുന്നേറ്റിരുന്നു.

” അഹ്.. എഴുന്നേറ്റു ”

മറുപടിയോടെ, അമ്മ പോയതിനു പിന്നാലെ ഞാൻ വാതിൽ തുറന്നു വെളിയിലേക്കിറങ്ങി.

ഉമ്മറത്തൊരു ബഹളം. ആരാണാവോ ഈ രാവിലെ തന്നെ കിടന്നു കാറുന്നത്.

കോലായിയിൽ, എല്ലാവരും മഴ നോക്കിയിരിപ്പാണ്  ..

തറ പൊക്കത്തിൽ വെള്ളം പൊന്തിയിരിക്കുന്നു.. ഒന്നുടെ കനത്താൽ വീട്ടിൽ വെള്ളം കയറും. അടുത്ത വീടുകളിൽ നിന്നൊക്കെ സാധനങ്ങളുമായി ക്യാമ്പിലേക്ക് പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *