പ്രണയമന്താരം 2
Pranayamantharam Part 2 | Author : Pranayathinte Rajakumaran | Previous Part
കൊള്ളാം “കൃഷ്ണ ” എന്താ പേര്..
പേര് മാത്രം അല്ല ചെക്കൻ കാണാൻ എന്ത് ഐശ്വര്യം ആണ് എന്ന് അറിയുമോ. ഇരുനിറം ആരും നോക്കി പോകും. ഇപ്പോൾ ആകെ മൂഖം ആണ് ടി പാവം. അവൻ എന്തോരം സ്നേഹിച്ചു കാണും ആ കുഞ്ഞ് അനിയത്തിയെ… അവനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം അല്ലെ…. അല്ലേടി..
ആ അതൊക്കെ പോട്ടെ വാ കിടക്കാം പെണ്ണെ ലോങ്ങ് ഡ്രൈവ് ചെയ്തിട്ടു ആകും ആകെ ക്ഷീണം. പിന്നെ നിന്റെ കത്തി കൂടി മടുത്തു മോളു…
ഡീ മതിട്ടോ വല്ലാണ്ട് അങ്ങ് വാരാതെ. ടൈം ഇനിയും ഉണ്ട് നീ ഇവിടെ തന്നെ ഉണ്ടല്ലോ സ്റ്റോക്ക് തീർക്കെണ്ട…
ആ ഹഹഹ…. ടാ ഒരു കാര്യം മറന്നു. ടീച്ചർടെ പേര് എന്താ…..
ആളെ പോലെ തന്നെ ക്യുട്ട് ആണ് പേരും.. “കല്യാണി ”
കല്യാണി യോ ആഹാ അന്തസ്സ് എന്താ പേര്. വിളിക്കുമ്പോളും ആ പേര് കേക്കുമ്പോളും ഒരു ഫീൽ ഉണ്ട്
പാവം ആടാ എന്നേ സ്വന്തം മോളെ പോലെ ആണ്. ഒരു മിണ്ടാ പൂച്ച. മോളും പോയി മോനും ഇങ്ങനെ…
സെന്റി മതിഡാ എന്റെ ലൈഫ് ഫുൾ സെന്റി ആയിരുന്നു ഇതും കുടി.. മതി പെണ്ണെ കിടന്നേ നാളെ ഒത്തിരി പണി ഉള്ളതാ……. ഗുഡ് നൈറ്റ് ആതിര കുട്ടി….
♥️♥️♥️♥️
ഡീ പെണ്ണെ എണിക്കു ടൈം 8 ആയി. അമ്മ തിരക്കുന്നു നിന്നെ തുളസി..
ആ.. ok ok.. 8 ആയോ ദേവി.. ഇന്നലെ ഫുൾ ക്ഷീണം ആയിരുന്നു മോളെ അതോണ്ട് ഉറങ്ങി പോയി….