ബാ പെണ്ണെ നിന്നെ ടീച്ചറെ എപ്പിച്ചിട്ടു വേണം സ്കൂളിൽ പോകാൻ.. നീ ജോയിൻ ചെയ്യുന്നെ എന്നാ…
ആ രണ്ടു ദിവസം കഴിഞ്ഞേ ഉള്ളു എന്തായാലും. വീട് ഒക്കെ ഒന്ന് അടുക്കി ഒതുക്കി എടുക്കണ്ടേ.. പിന്നെ ഈവിനിംഗ് നീ ഒന്ന് ഫ്രീ ആകണം. കുറച്ചു പർച്ചേസ്…
അതൊക്കെ ok നീ റെഡിയായെ.. അമ്മ റെഡി ആണ്. ഞാൻ ചായയും, കാപ്പിയും ok കൊടുത്തു നീ വന്നെ ഒന്നിച്ചു കഴിക്കാം…. കല്യാണി ടീച്ചർ വിളിച്ചു ഇപ്പോൾ വരും എന്ന് തിരക്കി. ആള് ഇന്ന് ലീവ് ആണ് എന്ന്..
അയ്യോ അതു വേണമായിരുന്നോ. ടീച്ചർക്കു ബുദ്ദിമുട്ട് ആയിക്കാണും..
അതു സാരംഇല്ലടാ, അതിനു ഇനി ഒരു കൂട്ട് ആയല്ലോ… നീ വന്നെ പെണ്ണെ…
ഒരു പത്ത് മിനിറ്റ്….
♥️♥️♥️
എന്റെ ആതിരെ ഇതു കിടു ആണല്ലോ കല്യാണി ടീച്ചർ രാജകുടുംബം ആണോ. എന്ന റോയൽ ആടി വീട്.. ഒന്നാതരം എട്ടു കെട്ടു ആണല്ലോ…
ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു നീ ഇറങ്ങിക്കെ ദെ ടീച്ചർ വാതുക്കൽ ഉണ്ട്…
അവരെ സ്വീകരിക്കാൻ കല്യാണി ടീച്ചർ വെളിയിൽ വന്നിരുന്നു…
മോളെ ആതിരെ… വാ കേറി വാ എല്ലാരും, അമ്മേ വാ കേറി വരു..
കല്യാണി ടീച്ചറെ എന്റെ ജോലി കഴിഞ്ഞു ഇനി ഞാൻ എന്റെ ചങ്കിനെ ടീച്ചറെ എൽപ്പിക്കുക ആണ്. ഞാൻ ഇറങ്ങുന്നു സ്കൂളിൽ പോണ്ടേ ലേറ്റ് ആയി. ഞാൻ വൈകുന്നേരം വരാം.. ടാ ഞാൻ ഇറങ്ങുക ആണ് വൈകുന്നേരം കാണാം. അമ്മേ പോട്ടെ..
ഡീ മോളെ ചായ കുടിച്ചിട്ട് പോകാം..
വേണ്ട കല്യാണി മോളെ വൈകിട്ട് കാണാം….