: ഞാനും ഈ ലോകത്ത് തന്നല്ലേ മോനേ… അതൊക്കെ അറിയാം
: എന്റെ ലെച്ചു… ഇനി നിനക്കെങ്ങാൻ വല്ല ചുറ്റികളിയും ഉണ്ടോ…
: പോടാ… ചില വായിനോക്കികളെ ഒക്കെ കാണുമ്പോ തന്നെ രണ്ട് കൊടുക്കാൻ തോന്നും…
: നീ ഗ്ലാമർ അല്ലേടി… പിള്ളേര് നോക്കാതിരിക്കോ…
അത് പോട്ടെ… ഇതാ ഇപ്പൊഴത്തെ ട്രെണ്ടെന്ന് നിന്നോടാരാ പറഞ്ഞത്…പാച്ചു ആണോ
: ഹേയ് ..പാച്ചു ഇങ്ങനൊന്നും പറയില്ല… ഇപ്പൊ മര്യാദയ്ക്ക് വിളിക്കാൻ തന്നെ നേരമില്ല… കപ്പൽ അവിടുന്ന് പുറപ്പെടാൻ ആയി പോലും. ഇനി വിളിയൊക്കെ കണക്കാ. സംഭവം എന്റെ കൂടെ ബാങ്കിൽ ഉള്ള ഒരു ചേച്ചി പറഞ്ഞതാ… പുള്ളിക്കാരി നൈസായിട്ട് ഒരു കിളുന്ത് പയ്യനെ ഒപ്പിച്ചു. ഓഹ്… എന്നാ ഒലിപ്പീര് ആണെന്നോ.. ഇടക്ക് അവൻ ബാങ്കിൽ വരും…. കാണാൻ വല്യ കൊണം ഒന്നും ഇല്ല… എങ്ങനാമ്മോ സുജേച്ചിക്ക് ഇഷ്ടായത്
: ആഹാ… നിന്റെ സുജേച്ചി ആള് കൊള്ളാലോ… എനിക്ക് ഒന്ന് പരിചയപ്പെടുത്തി തരണേ
: നിന്നെ ഇപ്പൊ കണ്ടാൽ ഒന്ന് പ്രേമിക്കാൻ ഒക്കെ തോന്നും… ചെക്കൻ ആള് കൊഴുത്ത് നല്ല ചുള്ളൻ ആയിട്ടുണ്ട്. അതുകൊണ്ട് എന്റെ മോൻ ബാങ്കിന്റെ പരിസരത്ത് പോലും വന്നേക്കരുത്…
: ഓഹ്… നിനക്ക് അസൂയ അല്ലാതെന്ത്.
: പിന്നേ….ഞാൻ വിചാരിച്ചാൽ എന്താ കിട്ടാത്തതാണോ… പിള്ളേര് പുറകെ ക്യു നിക്കും… കാണണോ നിനക്ക്
: അടിച്ചു നിന്റെ മുട്ട്കാല് ഞാൻ പൊട്ടിക്കും… അങ്ങനെ നിനക്ക് പ്രേമിക്കാൻ തോന്നിയാൽ എന്നെ നോക്കിക്കോടി… അതാവുമ്പോ സൗകര്യം ആയി… പുറത്തൊന്നും പോണ്ടല്ലോ, വീട്ടിൽ തന്നെ കിട്ടും
: യാ….മോനെ.
വെറുതെ അല്ല പാച്ചു പറഞ്ഞത് ചെക്കൻ മദാമ്മമാരെയൊക്കെ കണ്ട് കണ്ണ് മഞ്ഞളിച്ചു വരുന്നതാ… നല്ലോണം നോക്കിക്കോണേന്ന്
: തെണ്ടി…. ഇനി അവൻ എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ…
: അപ്പൊ ഉള്ളതാണോടാ… പാച്ചു പറഞ്ഞപ്പോ ഞാൻ തമാശ ആണെന്നാ കരുതിയേ..
: ഇല്ലെടി പോത്തേ….നിന്റെ കെട്ടിയോന് പ്രാന്താ..
എന്നാലും മറ്റെ പൂ.. അല്ല… മീര മോള് ഇങ്ങനെ തേച്ചിട്ട് പോകുംന്ന് ഒട്ടും വിചാരിച്ചില്ല
: ആദ്യം വിളിച്ചത് തന്നാ കറക്റ്റ്.. മാറ്റണ്ട..