മൂന്നെണ്ണം കഴിച്ചു. ഞാനും വിട്ടില്ല. മൂന്ന് പെഗ്ഗ് അടിച്ച് സീതേച്ചി വിളമ്പിത്തന്ന ചോറും കുറച്ച് കഴിച്ച് വീട്ടിലേക്ക് നടന്നു. ഞാൻ വീടുവരെ എത്തില്ലേ എന്ന പേടി സീതേച്ചിക്ക് ഉണ്ട്. അവർ സ്വപ്നയോട് എന്നെ കൊണ്ടുവിടാൻ പറയുന്നുണ്ട്. അതൊന്നും വേണ്ടെന്ന് പറഞ്ഞ് ഞാൻ നടന്നു. നോക്കുമ്പോ ടോർച്ചുമായി സ്വപ്നേച്ചി എന്റെ പുറകെ വരുന്നുണ്ട്. അവർ വരുന്നത് കണ്ട് ഞാൻ അവിടെ നിന്നു. സ്വപ്നേച്ചി അടുത്തെത്തിയപ്പോൾ വീണ്ടും നടത്തം തുടങ്ങി. മൂന്ന് പെഗ്ഗിലൊന്നും ലാലു കുലുങ്ങില്ലെന്ന് ഇവർക്ക് അറിയില്ലല്ലോ. പക്ഷെ ഇതിൽ നിർത്തുന്നതാണ് നല്ലത്. കൂടി കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു അവസ്ഥ ആയിപ്പോകും. ഇതാവുമ്പോ നല്ല സുഖത്തിൽ ഇങ്ങനെ പറന്നു നടക്കാം.
: ലാലു… എപ്പൊഴാ ഇങ്ങനെ വെള്ളമടിയൊക്കെ തുടങ്ങിയത്
: കുറച്ചായി… പക്ഷെ എപ്പോഴും ഇല്ല കേട്ടോ.. കഴിക്കുമ്പോഴും അധികം അടിക്കാറില്ല. രണ്ടിൽ നിർത്തും. ഇന്ന് ഒന്ന് അധികം അടിച്ചു
: മീര പോയ വിഷമത്തിൽ ആണോ… അടിച്ചത്
: അത് സ്വപ്നേച്ചിയും അറിഞ്ഞോ…അമ്മ പറഞ്ഞതായിരിക്കും അല്ലെ
: അല്ല… ലെച്ചു പറഞ്ഞു. പിന്നെ അമ്മയും നാത്തൂനോട് പറയുന്ന കേട്ടു
: ഓഹോ… ലെച്ചു നിങ്ങളും നല്ല കൂട്ടാണ് അല്ലെ..
: ഉം… അവളും ഒറ്റയ്ക്ക് ജീവിക്കുവല്ലേ.. ഒരു കുഞ്ഞില്ലാത്ത വിഷമം എപ്പോഴും പറയും
: ഉം….അതൊക്കെ ഓരോ ആളുടെ വിധി അല്ലെ. എല്ലാർക്കും എല്ലാം കൊടുക്കില്ലല്ലോ..
: അത് ശരിയാ…
നീ വരുന്നെന്ന് പറഞ്ഞപ്പോൾ ലെച്ചുന്റെ സന്തോഷം ഒന്ന് കാണണം.. നിങ്ങൾ കുട്ടിക്കാലം മുതൽ നല്ല കൂട്ടാണെന്ന് ആണല്ലോ അവൾ പറഞ്ഞത്
: ആണോ… കുട്ടിക്കാലത്ത് ഞങ്ങൾ ചക്കരയും അടയും പോലായിരുന്നു. ഇപ്പോഴും നല്ല കൂട്ടാണ്. പിന്നെ അവളുടെ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ അതുകൊണ്ട് ഞാൻ കുറച്ച് പുറകോട്ട് വലിഞ്ഞതാണ്
: ആഹാ… കല്യാണം കഴിഞ്ഞാൽ എന്താ. അവൾ ഇപ്പോഴും നിന്റെ മുറപ്പെണ്ണ്……അല്ല ചേച്ചി തന്നല്ലേ..
: മാറ്റണ്ട രണ്ടും ശരിയാണ്.. മുറപ്പെണ്ണും ചേച്ചിയും ഒക്കെ ഒരാൾ തന്നെ
: ഇനി ലാലു ഒറ്റയ്ക്ക് പോവില്ലേ… ഞാൻ മുറ്റത്തേക്ക് വരുന്നില്ല. അമ്മ എന്തെങ്കിലും വിചാരിക്കും. മോൻ അടിച്ചു ഫിറ്റായിട്ട് കൊണ്ടാക്കാൻ വന്നതാണെന്ന് വിചാരിച്ചാലോ..
: അയ്യേ… എന്റെ ലക്ഷ്മികുട്ടിയോ.. അതൊന്നും ഒരു കുഴപ്പമില്ല. നിങ്ങൾ വാ കയറിയിട്ട് പോവാം
: വേണ്ടെടാ… ഞാൻ പിന്നെ വരാം..