: മീരയാ…
എന്താ സംഭവിച്ചേ
(ഫോണിൽ ഉണ്ടായിരുന്ന അവളുടെ സംഭാഷണം കിച്ചാപ്പിക്ക് കേൾപ്പിച്ചു കൊടുത്തു.)
: ആഹ്…. അത് കലക്കി… ഓളെ അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു… ഞാൻ വിചാരിച്ച് നീ ഒലിപ്പിച്ചോണ്ട് ബാക്കിൽ തന്നെ പോകുംന്നാ..
: പോട്ടെടാ പുല്ല്…
: നീ വാ ഒന്ന് പുറത്തൊക്കെ ഇറങ്ങിയിട്ട് വരാം… പിള്ളേര് ആരെങ്കിലും വായനശാലയിൽ ഉണ്ടാവും.
: നീ വിട്ടോ….. ആ ബാഗിൽ സാധനം ഉണ്ട്.. ബാക്കി ഒക്കെ സെറ്റാക്ക്. ഞാൻ രാത്രി ആവുമ്പൊ വരാം..
: സാധനം മാത്രം പോര… ഇന്നലെ എടുത്തുവെക്കാൻ പറഞ്ഞ ബിരിയാണി എന്തേ..
: നീ അത് കാര്യത്തിൽ പറഞ്ഞതാണോ… അത് ഉച്ചയ്ക്ക് എടുത്ത് സീതേച്ചിക്ക് കൊടുത്തു… കുറച്ച് ഞാനും തിന്നു..
നീ എല്ലാർക്കും ഓരോന്ന് പാർസൽ വാങ്ങിക്കോ…
: ആഹ്… അതൊക്കെ സെറ്റാക്കാം.. നിന്നെ ഏതിലാ വിളിച്ചാൽ കിട്ടുക… പഴയ സിം ഉണ്ടോ ഇപ്പൊ
: ആഹ് അത് പറഞ്ഞത് നന്നായി… നീ പോകുമ്പോ ഒരു സിം കൂടി എടുക്ക്. പഴേതോക്കെ വെടി തീർന്നിട്ട് കുറേ ആയി
: ആ… ചോയിച്ച് കെണിഞ്ഞല്ല… അല്ല മൈരേ ഞാൻ എന്തെല്ലാ ചെയ്യണ്ടേ.. ടെച്ചപ്പ് വാങ്ങണം, വെള്ളം വാങ്ങണം ഇനി സിമും എടുക്കണോ…. നിനക്കറിയോ ഇതൊക്കെ എന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കും…
: ഒന്ന് പോടാ മൈരേ… നിന്റെ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടുണ്ടോ കള്ള് കുടിക്കരുതെന്ന്… പരസ്യമായി പാടില്ല.. അത്രല്ലേ ഉള്ളു..
കള്ള് വിറ്റ് സർക്കാരിന് കോടികൾ ഉണ്ടാക്കാം…. കുടിക്കുന്നതായിപ്പോയോ തെറ്റ്
: ഗുരുവേ… എല്ലാം ഞാൻ വാങ്ങിക്കോളാം… മോൻ ചാച്ചി ഒറങ്ങിക്കോ….
എന്തായാലും ഉറക്കം ഞെട്ടി… ഇനി ഒന്ന് താഴെ പോയി കുറച്ചു നേരം ഇരിക്കാം. നാല് മണി കഴിഞ്ഞപ്പോ കണ്ണൻ ഓടികൊണ്ട് മുറ്റത്തേക്ക് വന്നു. അവന് എന്നെ ഓർമയൊന്നും ഉണ്ടാവില്ല, ഇടക്ക് വീഡിയോ കോൾ ചെയ്യുമ്പോ കാണാറുണ്ട്