സാധനങ്ങൾ ഒക്കെ വാരി ടേബിളിൽ നിരത്തി. കണ്ണൻ ആദ്യമായിട്ടായിരിക്കും ഇങ്ങനൊക്കെ കാണുന്നത്. അവനുവേണ്ടി കുറേ കളിപ്പാട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആള് നല്ല ഹാപ്പിയായി. ലെച്ചു ആകെ വെപ്രാളം പിടിച്ച് എന്തോ പരതുകയാണ്.
: എന്താ ലെച്ചു.. നീ വിചാരിച്ച സാധനം കാണുന്നില്ലേ
: ശ്രീ… കളിപ്പിക്കല്ലേ.. എവിടെടാ എന്റെ കെട്ടിയോൻ കൊടുത്തുവിട്ട സാധനം
: അമ്മെ കണ്ടോ… അത് കാണാഞ്ഞിട്ട് പെണ്ണിന് ആകെ വെപ്രാളം പിടിച്ചല്ലോ..
: കൊടുക്കടാ ശ്രീകുട്ടാ… ചുമ്മാ അവളെ കളിപ്പിക്കാതെ
: തരാം… നീ ഇതിൽ പരതണ്ട… അത് എന്റെ ബാഗിലാ. റൂമിൽ ഉണ്ട്. കുറച്ചു കഴിഞ്ഞ് എടുക്കാടി പെണ്ണെ… നീയൊന്ന് അടങ്ങ്.
കണ്ണനെ കുളിക്കാൻ വിളിക്കാൻ സ്വപ്നേച്ചി വന്നു അവനെയും കൂട്ടി പോയി. അമ്മ അവരുടെ കയ്യിൽ എന്തൊക്കെയോ സാധനങ്ങൾ എടുത്തു കൊടുത്തു. ലെച്ചുവിന് ആണെങ്കിൽ ഇരിക്കപ്പൊറുതി ഇല്ല. അവൾ എന്നെയും വലിച്ചുകൊണ്ട് മുകളിലേക്ക് പോയി.
: എന്റെ ലെച്ചു.. ഇതിനും മാത്രം എന്ത് തേങ്ങയാ അതിൽ ഉള്ളത്…
: അപ്പൊ നീ അത് തുറന്നു നോക്കിയോ…
: ഇല്ലെടി പോത്തേ… കൂടിപ്പോയാൽ കുറച്ച് ക്രീമും പെർഫ്യൂമും ഉണ്ടാവും വേറെ എന്താ…
: ആഹ്… അത്രേ ഉള്ളു. എവിടെ…
: ഇതാ.. ഇനി ഇത് കിട്ടാഞ്ഞിട്ട് ഉറക്കം വരാതിരിക്കണ്ട
പൊതി കയ്യിൽ കിട്ടിയ ഉടനെ ലെച്ചു അവളുടെ റൂമിലേക്ക് ഓടി.. ഈ പെണ്ണിന്റെ ഓട്ടം കണ്ടാൽ തോന്നും പൊതിക്കകത്ത് പാച്ചു ആണെന്ന്. അവൾ പോയിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ അഭി സിം കാർഡുമായി വന്നു. കിച്ചാപ്പി കൊടുത്തു വിട്ടതാണ്. അവൻ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴി ആയതുകൊണ്ട് അധികം നിന്നില്ല. ഞാൻ താഴേക്ക് ഇറങ്ങാൻ നോക്കുമ്പോൾ ലെച്ചു ഭയങ്കര സന്തോഷത്തോടെ റൂമിലേക്ക് വന്നു.
: എന്താണ് ഇത്ര സന്തോഷം … പൊതിക്കകത്ത് പാച്ചു ആരുന്നോ…
: ഹീ… അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല… അതിൽ ഒരു സ്പെഷ്യൽ സാധനം ഉണ്ട്
: എന്താടി… എനിക്കും കൂടി താടി
: അയ്യടാ… അത് എന്റെ ഓൻ എനിക്കായി കൊടുത്തു വിട്ടതാ… അല്ലെങ്കിലും അത് കിട്ടിയിട്ട് നിനക്ക് കാര്യമൊന്നും ഇല്ല ..
: എനിക്ക് വേണ്ട… എനിക്ക് വേണ്ടതൊക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്
: പിന്നേ… ഇത് നീ വിചാരിക്കുംപോലുള്ള സാധനം ഒന്നും അല്ല… അതുകൊണ്ട് മോൻ അധികം ആലോചിച്ച് തല പുണ്ണാക്കണ്ട.. വാ താഴെ പോവാം