എന്നും എപ്പോഴും [MMA]

Posted by

എന്നും എപ്പോഴും

Ennum Eppozhum | Author : MMA


ഞാൻ ആദ്യമായി ആണ്  ഒരു കഥ എഴുതുന്നത് . അതുകൊണ്ട് തെറ്റുകൾ വല്ലതുമുണ്ടെങ്കിൽ  നിങ്ങൾക്ക് അറിയിക്കാം. കഥ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായങ്ങൾ അറിയിക്കുക. അപ്പോൾ തുടങ്ങാം

ഇന്ന് മാനവിന്റെയും പാർവ്വതിയുടെയും വിവാഹമാണ്.പത്തരയ്ക്കും പതിനൊന്നിനും ഇടയിലുള്ള   ശുഭഹൂർത്തത്തിലാണ്  താലികേട്ട്.

അല്ല ഈ മാനവും പാർവതിയും ആരാണ് എന്ന് അല്ലെ നിങ്ങൾ ചിന്തിച്ചത്. അവരാണ് നമ്മുടെ നായകനും നായികയും……….

അയ്യോ ഒരു തിരുത്തുണ്ട്. നമ്മുടെ നായകൻ ഓക്കേ ആണ്, പക്ഷെ നായിക അത് ഇവളല്ല.അത് പിന്നെ ആരാണ് എന്ന് അല്ലെ സമയം ഉണ്ടല്ലോ. നായിക പതിയെ വന്നോളും.

നമുക്ക് നമ്മുടെ നായകനെ പരിചയ പെടാം.

മാനവ് മേനോൻ എന്നാണ് നമ്മുടെ നായകന്റെ മുഴുവൻ പേര്. റിട്ടയേഡ് കോളേജ് അധ്യാപകനായ മഹാദേവൻ മേനോന്റെയും  ഹൈസ്‌കൂൾ അദ്ധ്യാപിക സന്ധ്യ മഹാദേവന്റെയും മകൻ. മാനവ് ഉൾപ്പെടെ 5 മക്കൾ ആണ് അവർക്ക്. മാനവിന്റെ മൂത്തത് ഒരു ചേട്ടനും ചേച്ചിയും. ഇരട്ടകൾ ആണ് . ഇളയത് ഒരു അനിയനും അനിയത്തിയും.

ചേട്ടൻ മാധവ് മേനോൻ കാർഡിയോളജിസ്റ്റ് ആണ്. ഭാര്യ അപര്ണ പീഡിയാട്രീഷനും. ഒരു മകൾ അനന്യ എന്നാ അനുകുട്ടി 3 വയസ്സ്.

ചേച്ചി മാനസ ഗൈനോക്കോളജിസ്റ് ആണ്. ഭർത്താവ് അരുൺ ന്യുറോളജിസ്റ്റും. രണ്ട് മക്കൾ. മൂത്തവൻ കിരൺ  നാലാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ കീർത്തന. രണ്ടാം ക്ലാസിൽ പഠിക്കുന്നു. അരുണിന്റെ  വീട്ടിൽ ആണ് അവരുടെ താമസം.

മാനവിന്റെ അനിയൻ മിഥുൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ നാലാം വർഷ  വിദ്യാർത്ഥി ആണ്. അനിയത്തി മിത്ര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. അവരുടെ വീട് ആലപ്പുഴ ആയതിനാൽ രണ്ടുപേരും ദിവസവും പോയി വരും.

(ഇനി ഇവരുടെ ജീവിതത്തിൽ ഇതു വരെ ഉള്ള കുറച്ച് കാര്യങ്ങൾ ചുരുക്കി പറയാം എന്നാലേ കഥ മുന്നോട്ട് പോവുകഉള്ളു )

മഹാദേവന്റെയും സന്ധ്യയുടെയും വലിയ ആഗ്രഹം ആയിരുന്നു എല്ലാ മക്കളെയും പഠിപ്പിച്ച ഡോക്ടർ ആകുന്നത്. മാനവ് ഒഴികെയുള്ള എല്ലാമകളും മാതാപിതാക്കളുടെ ആഗ്രഹം സാധിക്കാൻ ശ്രമിച്ചു. എന്നാൽ മാനവിന്റെ ലക്ഷ്യം  വേറെ ആരുന്നു. ബിസിനസ്  ആരുന്നു അവനു ഇഷ്ടം. കുട്ടി കാലം മുതൽ തന്നെ വീട്ടിലേ താന്തോന്നി എന്ന പേര് തലയിൽ കേറ്റി വെച്ചവൻ ആണ് അവൻ. പ്ലസ്  ടു  കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *