അവൾ അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി തിരിഞ്ഞു അവളെ തന്നെ നോക്കി….
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു പോയി…
“ടാ… മച്ചൂ… മതിയടാ നോക്കിയേ…” സനുവിൻറെ ആ വിളി ആണ് കുറേ നേരമുള്ള അവളുടെ മേലുള്ള നോട്ടത്തിൽ നിന്നും ഉണർത്തിയത്… ഞാൻ ഒന്ന് ചൂളി അവൻറെ മുഖത്തേക്ക് നോക്കി ചിരിച്ചു…
“മ് മ്…. മതി കിണിച്ചത്….”
ഞാൻ അവനിൽ നിന്നും മുഖം മാറ്റി ഇടത്തോട്ട് തിരിഞ്ഞ് നോക്കുമ്പോൾ എന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയെ ആണ് കണ്ടത്… ടീച്ചർ ക്ലാസ് തുടങ്ങിയതും നോട്ടം മാറ്റി ക്ലാസിലേക്ക് അവൾ ശ്രദ്ധതിരിച്ചു…
“ഇതെന്ത് മൈരാണ് ഇവൾക്ക് എന്താ എന്നോട് ഇത്ര കടി…” ഞാൻ എന്നോട് തന്നെ പുലമ്പിക്കൊണ്ട് ഞാനിരുന്നു… പെട്ടെന്നാണ് ഒരു പേന താഴെ വീഴുന്ന ശബ്ദം കേട്ട് ഞാൻ ഇടത്തേക്ക് തിരിഞ്ഞത്… നോക്കുമ്പോൾ അത് ഫെമിനയുടെ പേനയാണ്… അവളെ സഹായിക്കാൻ ഞാൻ കുനിഞ്ഞ് പേന എടുക്കാൻ പോയതും അവൾ കുനിഞ്ഞതും ഒരേസമയം ആയിരുന്നു… പെട്ടെന്ന് തന്നെ ഞങ്ങളുടെ തലകൾ തമ്മിൽ കൂട്ടിയിടിച്ചു…
“അയ്യോ സോറി..” രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു… എന്നിട്ട് രണ്ടുപേരും തമ്മിൽ തമ്മിൽ ചിരിച്ചു… ഞാൻ കൈ നീട്ടി ഹസ്തദാനം നൽകി എന്നെ പരിചയപ്പെടുത്തി അവളും അവളെ പരിചയപ്പെടുത്തി…
അവളുടെ പേര് കേട്ടതിനു ശേഷം എനിക്ക് വലുതായി ക്ലാസ്സ് ശ്രദ്ധിക്കാൻ തോന്നിയില്ല… ക്ലാസ് മാത്രമല്ല ടീച്ചറെയും…. ഞാൻ ഇടയ്ക്കിടെ അവളെ നോക്കുന്നത് കണ്ട സനു എൻറെ തോളിൽ തട്ടുന്നുണ്ടായിരുന്നു…
“മതി അളിയാ… ഒരു മയത്തിലൊക്കെ നോക്ക്…”
ഞാൻ അവനെ നോക്കി ചിരിച്ചിട്ട് എൻറെ നോട്ടം തുടർന്നു… ഇടയ്ക്കിടയ്ക്ക് എന്തോ പോലെ അവളും നോക്കുന്നുണ്ടായിരുന്നു… ചിലപ്പോൾ പെട്ടെന്ന് കണ്ട ഒരാൾ തന്നെ ഇങ്ങനെ നോക്കുന്നത് കൊണ്ടാവാം അവൾ അങ്ങനെ എന്നെ ഇടയ്ക്ക് നോക്കിയത്… വെറുതെ ഒരു കോഴി ഇമേജ് ഉണ്ടാക്കേണ്ട എന്ന് കരുതി ഞാൻ ക്ലാസിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി… പെട്ടെന്ന് തന്നെ ക്ലാസ്സിൽ ഫസ്റ്റ് ബെൽ മുഴങ്ങി…. ടീച്ചർ ക്ലാസിൽ നിന്നും പോയതും ഞാൻ തിരിഞ്ഞു വീണ്ടും എൻറെ നോട്ടം അവളറിയാതെ തുടർന്നു…. ഒരിക്കലും അവളുടെ ശരീരം ഭംഗി കണ്ടിട്ട് നോക്കുന്നതല്ല…. ആ പേര് കേട്ട നേരം മുതൽ എൻറെ മനസ്സിൻറെ കൺട്രോൾ എൻറെ കയ്യിൽ അല്ല…
അങ്ങനെ അവളെ നോക്കിയിരിക്കുമ്പോൾ ടീച്ചർ ക്ലാസിലേക്ക് വന്നതോ ഒന്നും ഞാൻ അറിയുന്നില്ല… സനു എന്നെ തട്ടി അപ്പോഴാണ് ഞാൻ അറിയുന്നത് ടീച്ചർ വന്നത്… പക്ഷേ എന്നിട്ടും എൻറെ നോട്ടം അവളിൽ തന്നെ നിന്നു…
“ഹലോ… സാറേ…. ഇവിടെ വല്ലതുമാണോ….” ആ പവിഴം തുളുമ്പുന്ന ശബ്ദം കേട്ടാണ് ഞാൻ അവിടേക്ക് തിരിഞ്ഞു നോക്കിയത്… എൻറെ കണ്ണുകൾ വിശ്വസിക്കാനാവാത്ത അത്ര ഒരു കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്… സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന മാലാഖയാണോ ഇതെന്ന് എനിക്ക് തോന്നി പോയി…. രൂപഭംഗിയും അവയവപ്പൊരുത്തവും നിറഞ്ഞ ഒരു സൗന്ദര്യ പ്രവാഹം… മുഖത്ത് നിറയെ ഐശ്വര്യവും തേജസ്സും മൊത്തമായി ലീസിന് എടുത്ത് പോലെ ആണ് അവരിൽ ഞാൻ കണ്ടത്… എൻറെ നോട്ടം കണ്ടിട്ട് അവർ എന്നെ ഒന്ന് കടുപ്പിച്ച് നോക്കി…