നോട്ടം മാറ്റി… പക്ഷേ പാപി പോകുന്നിടം എല്ലാം പാതാളം എന്നപോലെ എൻറെ നോട്ടം ചെന്നുനിന്നത് എപ്പോഴത്തെയും പോലെ എന്നെ തന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയുടെ നേർക്കാണ്…
ഇൻറർവൽ സമയമായതിനാൽ പുറത്തേക്ക് പോകാനിറങ്ങിയ സനു തട്ടി വിളിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്…
“എൻറെ പൊന്നളിയാ ഒന്ന് ഇറങ്ങ്… ആകെ കുറച്ചു സമയം ഉള്ളു ബ്രേക്ക്…”
സനു അങ്ങനെ പറഞ്ഞപ്പോൾ ഞാനും അവരുടെ കൂടെ പുറത്തിറങ്ങി…
അവരുമായി നേരെ പോയത് കാൻറീൻലേക്ക് ആണ്… അവിടെ ചെന്ന് ഒരോ ചായയും കട്‌ലറ്റും മൂന്നുപേരും പറഞ്ഞശേഷം അവിടെ കണ്ട ഒഴിഞ്ഞ കസേരയിൽ ഞങ്ങൾ ഇരുന്നു… ചായ കുടിക്കുന്നതിനിടയിൽ പിറകെ നിന്നും ഒരു ശബ്ദം കേട്ടു… കുറേ ആൾക്കാര് കൂടി നിൽക്കുന്നു… ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കാണുന്നത് വെട്ടിയിട്ട വാഴ തണ്ട് പോലെ കിടക്കുന്ന ഒരു ചെക്കനെ ആണ്… അടിച്ചതാരെന്ന് നോക്കുമ്പോൾ ഞാൻ ശരിക്കും ഞെട്ടി….
“ഷാനി…” ഞാൻ പോലും അറിയാതെ എൻറെ നാവിൽ നിന്നും അവളുടെ പേര് കേട്ടതും അവൾ എന്നെ നോക്കി… തീ ജ്വാല പോലെ ആളിക്കത്തുന്ന കണ്ണുകൾ ആണ് ഞാൻ കണ്ടത്… കുറച്ച് നേരം അവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല… പെട്ടന്നാണ് അവിടേക്ക് ബാക്കി ഇത്താത്താസ് വന്നത്…
അൻസി: എന്താ ഇവിടെ?
ഞാൻ: അനിയത്തിയോട് തന്നെ ചോദിക്ക്…
ഞാൻ അത് പറഞ്ഞതും എന്നെ തന്നെ കടുപ്പിച്ച് നോട്ടം എറിയാൻ അവൾ മറന്നില്ല…
അൻസി: എന്തിനാ നീ ഇവനെ അടിച്ചെ…
ഷാനി: എന്താടാ എല്ലാരും ഇവിടെ കൂടി നിക്കുന്നെ… ഇവിടെ എന്താ സിനിമ ഷൂട്ടിംഗ് നടക്കുവാണോ…
ഷാനിയുടെ ഡയലോഗ് കേട്ടതും അവിടെ കൂടി നിന്നവർ ഒക്കെ സ്കൂട്ട് ആയി… സനുവും അഭിയും അതിൽ പെട്ടിരുന്നു… അവരും കൂടി പോയപ്പോൾ ഞാൻ അവിടെ ഇത്തത്താസിനൊപ്പം ഒറ്റക്കായി…
ഷംന: അല്ല മോളെ… നീ എന്തിനാ ഈ ചെക്കനെ അടിക്കാൻ പോയെ…
അവൻ ഇപ്പോഴും അടിയും കൊണ്ട് അവിടെ തന്നെ കിടക്കുന്നുണ്ട്…
അൻസി: ഞാൻ എന്നെ വാപ്പച്ചിയോട് പറഞ്ഞതാ… ഇവളെ ബോക്സിങ് കരാട്ടെ ഒക്കെ വിടണ്ട എന്ന്…
അത് കേട്ടപ്പോൾ ശെരിക്കും എൻറെ കിളി പറന്നു…
“ പടച്ചോനേ… മൂർഖനെ ആണോ ഞാൻ ഇത്രേം നേരം ശെരിയാക്കാൻ പ്ലാൻ ഇട്ടത്… ഇനി അവളെത്ര വേണേലും ജാടയും പുച്ഛവും കാണിച്ചോട്ടെ… അതിന് ക്യാഷ് ഒന്നും കൊടുക്കണ്ടല്ലോ… പാവം അവൾടെ ഇഷ്ടം പോലെ ആയിക്കോട്ടെ… അങ്ങോട്ട് നോക്കാനെ നിക്കണ്ട…”