ഞാൻ മനസ്സിൽ പറഞ്ഞ് വച്ചു… ഇവളെ പെടിച്ചിട്ടോന്നും അല്ല… എന്നാലും ചെറിയൊരു ഭയം… എൻറെ കിളി പോയ നിൽപ്പ് കണ്ടിട്ടാണോ എന്തോ ഷംന ഇത്ത എന്നെ തട്ടി വിളിച്ചു…
ഷംന: ഹലോ… എന്ത് പറ്റി….
ഞാൻ: ഏയ്… ഒന്നുമില്ല…
ഷംന: മു്…..
അൻസി: നിന്നോടല്ലെ ഷാനി ചോദിക്കുന്നത്… എന്തിനാ ഇവനെ നീ അടിച്ചത്?
ഷാനി: ഇവന് അൽപ്പം അടിയുടെ കുഴപ്പം ഉണ്ടായിരുന്നു.. അതാ കൊടുത്തേ… പെണ്ണുങ്ങളെ കാണുമ്പോൾ ഇവന് കയ്യിൽ കേറി പിടിക്കാൻ തോന്നും പോലും… അതാ ഒരെണ്ണം കൊടുത്തേ… ഒരു ചെറിയ പഞ്ച് മാത്രേ കൊടുതുള്ളു… ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് അവൻ തനിയെ എഴുനേൽക്കും…
ഷാനി അതും പറഞ്ഞ് നേരെ അടുത്തുള്ള റൂമിൽ കേറിയപ്പോൾ ഞങ്ങളും കൂടെ കേറി… അപ്പോഴാണ് ഞാൻ ആ കാഴ്ച്ച കാണുന്നത്… ഒരു പെണ്ണ് ഡെസ്കിൽ തല വച്ചു കിടക്കുന്നു… കരയുകയാണെന്ന് ഏങ്ങൾ അടിക്കുന്ന ശബ്ദം കേട്ടു മനസിലായി… പെട്ടന്നാണ് ഞാൻ ആ പെണ്ണിൻറെ ഡ്രസ്സ് ശ്രദ്ധിച്ചത്… അതെ ഇത് അവള് തന്നെ… “ ഫെമിന”
ഞാൻ പോലും അറിയാതെ ഞാൻ അവളെ വിളിച്ചു പോയി… അവളത് കേട്ടതും തല ഉയർത്തി ഞങ്ങളെ നോക്കി… പെട്ടന്ന് വന്ന് ഷാനിയെ കെട്ടിപിടിച്ചു…
ഷാനി: താൻ ഈ കരച്ചിൽ നിർത്ത്… ഇവനൊക്കെ രണ്ടെണ്ണം കൊടുത്താൽ തീരാവുന്നതെ ഉള്ളൂ…
അതും പറഞ്ഞ് അവളെന്നെ ആണ് നോക്കിയേ… ഞാൻ നൈസ് ആയിട്ട് മുഖം മാറ്റി…
ഷംന: എന്താ ഇവിടെ നടക്കുന്നതെന്ന് പറഞ്ഞിരുന്നെൽ ഞങ്ങൾക്കും എന്തേലും ഒക്കെ മനസ്സിലാകുമായിരുന്ന്…
ഷാനി: ഇവൾ ഈ വഴി പോകുമ്പോൾ ആ തെണ്ടി ഇവളെ റാഗ് ചെയ്യാൻ നോക്കി… ഇവിടെ റാഗിംഗ് ഇല്ലാ എന്ന് പറഞ്ഞപ്പോൾ അവൻ ഇവളെ കയ്യിൽ കേറി പിടിച്ചു നിർത്തി… ഞാൻ വന്നപ്പോൾ ഇതാണ് കണ്ടത്… അപ്പോ തന്നെ ഞാൻ അവനോട് കൈ വിടാൻ പറഞ്ഞതാ… അപ്പോ അവൻ എന്നെ തെറി വിളിച്ചു… ഞാൻ അവൻറെ മുഖത്തേക്ക് തന്നെ നല്ലൊരു പഞ്ച് കൊടുത്തു… ഇത്രേ ഉള്ളു…
ഇതൊക്കെ കേട്ട് എൻറെ കിളി പോയി നിൽകുമ്പോൾ… ഇതൊക്കെ എന്തെന്ന ഭാവത്തിൽ ആണ് ബാക്കി ഇത്താത്ത ഒക്കെ നിന്നത്…
അപ്പോഴേക്കും ബെൽ അടിച്ചു… എല്ലാരും ക്ലാസിലേക്ക് പോയി… പുറത്ത് നോക്കുമ്പോൾ അവനെ കണ്ടില്ല… എണീറ്റ് ഓടിക്കാണും എന്ന് അപ്പോൾ തന്നെ മനസിലായി…
പിന്നെ അന്നത്തെ ദിവസം സെമിനാർ, ഒരിയൻറെറ്റേഷൻ, എന്നൊക്കെ പറഞ്ഞു അങ്ങനെ പോയി… ഇതിനിടയിൽ ഞാൻ പലപ്പോഴും ഫെമിനയെ തന്നെ നോക്കി ഇരുന്നു… അവളും എൻറെ നോട്ടം ഇടക്ക് ശ്രദ്ധിക്കുന്നുണ്ട്…
അന്നത്തെ ക്ലാസ് കഴിഞ്ഞ് പോകാൻ നേരം സനു എൻറെ നമ്പർ വാങ്ങി… ക്ലാസ് ഗ്രൂപ്പിൽ ആഡ് ആക്കാം എന്ന് പറഞ്ഞു കൊണ്ട് അവനും ആഭിയും പോയി… ഞാൻ നേരെ പോയി കാറിൽ കേറി ഏ/സി ഇട്ട് ഇരുന്നു… ഫോൺ എടുത്ത് ഡാറ്റാ ഓൺ ആക്കിയതും നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ നിറഞ്ഞു… ഞാൻ മെസഞ്ചർ