ഓപ്പൺ ചെയ്തതും എൻറെ കണ്ണുകൾ തിളങ്ങി… അവൾടെ മെസേജ് കണ്ടൂ… ഞാൻ അത് ഓപ്പൺ ചെയ്തു… എൻറെ മുഖത്തെ സന്തോഷം പെട്ടന്ന് തന്നെ ഇല്ലാതെ ആയി…
“ ഞാൻ ഇന്ന് കോളേജിൽ കേറി… പക്ഷേ അത്ര നല്ല ദിവസം അല്ല… ഞാൻ ആകെ മൂഡ് ഓഫ് ആണ്…”
ഇതായിരുന്നു അവൾടെ മെസേജ്…
ഞാൻ എന്ത് പറ്റി എന്ന് റീപ്ലേ കൊടുത്തു…
ഓഫ്‌ലൈൻ ആണ് കാണിക്കുന്നത്…
ഞാൻ ഫോണിൽ കുത്തി ഇരുന്നപ്പോൾ പെട്ടന്ന് വണ്ടിയുടെ ഡോറിൽ മുട്ട് കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ അതാ നിൽക്കുന്നു താടക… ഞാൻ ഒന്ന് ഞെട്ടിയ ശേഷം ലോക്ക് ഓപ്പൺ ആക്കി അവൾ കേറി ബാക്സീറ്റ് ഇരുന്നു… എന്നിട്ട് മൊബൈൽ എടുത്ത് എന്തോ നോക്കുന്നു… ഞാൻ അവളെ മൈൻഡ് ചെയ്തില്ല…
“ഈ ഇത്തമാർ എപ്പോ വരുമോ എന്തോ….”
ഞാൻ ആരോടോ എന്ന പോലെ ചോദിച്ചു…
“ അവർ വരാൻ അരമണിക്കൂർ ആവും… അവർക്ക് ഒരു ഹവർ കൂടെ ഉണ്ട്… അതാ…”
ഞാൻ ചോദിച്ചതിനുള്ള ഉത്തരം കിട്ടി….
“പടച്ചോനേ ഇനി അര മണിക്കൂർ ഈ കോപ്പിൻറെ കൂടെ ഇരിക്കണമല്ലോ…” ഞാൻ മനസ്സിൽ പറഞ്ഞു…
പെട്ടന്ന് എൻറെ കയ്യിൽ ഇരുന്നു ഫോൺ വൈബ്രൈറ്റ് ആയി… നോക്കുമ്പോൾ ഫെമിയുടെ മെസേജ്….
ഫെമിന: അതൊന്നും ഇല്ലാ… നീ പറ.. എങ്ങനെ ഉണ്ട് നിൻറെ കോളേജ്…
ഞാൻ പിന്നെ കുത്തി കുത്തി ചോദിക്കുന്ന ടൈപ്പ് അല്ല… സോ ഞാൻ അത് വിട്ടു…
ഞാൻ: കുഴപ്പമില്ല… അത്യാവശ്യം നല്ല പിള്ളാർ ഒക്കെ ഉണ്ട്…😜😜
ഫെമിന: ഒഹ്… വായിനോക്കിടെ കാര്യം കൊണ്ട് തോറ്റ്…😅😅
ഞാൻ: അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ ആണേൽ ആരായാലും നോക്കും… 😎😎
ഫെമിന: ഓഹ്… എല്ലാ ആണുങ്ങളും അപ്പോ കണക്ക് തന്നെ….
ഫെമിന: നീ വല്ലതും കഴിച്ചോ?
ഞാൻ: ഇല്ലാ… നീയോ?
ഫെമിന: ഞാനും
പെട്ടന്ന് എനിക്ക് ഒരു കോൾ വന്നു… ഞാൻ നോക്കുമ്പോൾ എൻറെ ചെന്നൈയിലെ ഫ്രണ്ട് ആണ് അനുപമ… ഞാൻ പിന്നെ അവളോട് കുറച്ച് നേരം കത്തിയടിച്ച് ഇരുന്നു… മിററിൽ കൂടെ ബാക്കിൽ നോക്കുമ്പോൾ ഫോണിൽ തന്നെ എന്തോ നോക്കിയിരിക്കുന്ന താടുവിനെ ആണ് കാണാൻ കഴിഞ്ഞത്… ഞാൻ അത് മൈൻഡ് ചെയ്യാതെ കോളിൽ തന്നെ ശ്രദ്ധിച്ചു….
അൽപ്പം നേരം കഴിഞ്ഞപ്പോൾ ഇത്തത്തമാർ നടന്നു വരുന്ന കണ്ട് ഞാൻ കാൾ കട്ട് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്തു അവർടെ അടുത്തേക്ക് പോയി… അവരും വണ്ടിയിൽ കേറി ഞങൾ നേരെ വീട്ടിലേക്ക് വിട്ടു…
വീട്ടിൽ എത്തി ഞാൻ നേരെ റൂമിൽ പോയി ഫോൺ ചാർജ് ഇട്ട് ഒന്ന് കേറി കുളിച്ച് ഫ്രഷ് ആയി ഒരു ടീ ഷർട്ടും ട്രാക്കും ഇട്ട് താഴേക്ക് പോയി ഉമ്മാടെ റൂമിൽ പോയി… ഞാൻ പോകുമ്പോൾ ഉമ്മ ബെഡിൽ കിടക്കുന്നു… ഞാനും അവിടെ കേറി കിടന്നു.. ഉമ്മ എൻറെ തലയിൽ പതിയെ തടവികൊണ്ട് കോളേജ് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു… ഞങൾ അങ്ങനെ കിടക്കുമ്പോൾ അവിടെ മാമിയും സുമി മാമിയും വന്നു… അവരും ഞങ്ങടെ ഒപ്പം കൂടി…. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഷംന ഇത്ത വന്ന് ഫുഡ് കഴിക്കാൻ വിളിച്ചു… ഞങ്ങളും