എന്തോ മറക്കാൻ പറ്റാത്ത പോലെ.
പിറ്റേന്ന് എനിക്ക് ക്ലാസ്സിൽ പോകാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു കാരണം വൈഗ തന്നെ വേറെ ഒന്നും അല്ല ചുമ്മാ കാണാൻ ഒരു തോന്നൽ. അവന്മാർ എന്തോ ഡൌട്ട് തോന്നി എന്നോട് ചോദിച്ചു എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല.
അങ്ങനെ ക്ലാസ്സിൽ എത്തി ബാഗ് വച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. അശ്വിനോട് ഇപ്പം വരാം എന്ന് പറഞ്ഞ് റോഷൻ എന്നെകൊണ്ട് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് ആണ് പോയത്.
എന്നെ മാറ്റി നിർത്തി അവൻ മുഖവുര ഒന്നും ഇല്ലാതെ തന്നെ ചോദിച്ചു.
ഏതാ മൈ## പെണ്ണ്……?
എനിക്ക് അത്ഭുദം തോന്നി എങ്കിലും ഞാൻ അതൊക്കെ മറച്ചു പിടിച്ചു അവനോട് ചോദിച്ചു.
പെണ്ണോ ഏത് പെണ്ണ്… നീ എന്താ പറയുന്നേ… നിനക്ക് വട്ടായോ…..?
നീ അതികം പറയണ്ട കാള വാല് പൊക്കുന്നെ കണ്ട അറിയില്ലേ എന്തിനാണ് എന്ന്. നീ ഒരുങ്ങികെട്ടി വന്നപോതന്നെ എനിക്ക് ഡൌട്ട് ഒണ്ടാരുന്നു. നീ പറയുന്നോ അതോ ഞാൻ കണ്ടുപിടിക്കണോ.
പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പറഞ്ഞു. അളിയാ പ്രേമം ഒന്നും അല്ല.
അല്ലെ……
അങ്ങനെ അല്ല ആണോന്ന് അറിയില്ല എന്നാലും എന്തോ….
മതി ഇനി ഉരുളണ്ട എനിക്ക് തോന്നിയാരുന്നു…. ഇന്നലെ ഞാൻ ശ്രെദ്ധിച്ചു വൈഗയോടുള്ള നിന്റെ പെരുമാറ്റം.