ഫോണിലെ മെസ്സേജ് ഞാൻ ഓർത്തത്. ഞാൻ അതെടുത്തു നോക്കി.
“ആന്റിയും അങ്കിളും പോകുന്നില്ല ചേച്ചിയോട് മാത്രം കല്യാണത്തിന് പോയാൽ മതി എന്ന്. അങനെ ആണെങ്കിൽ അവർക്കു അങ്കിളിന്റ്റെ ഒരു കൂട്ടുകാരന്റെ അടുത്ത് പോകാം എന്ന്.”
ഇപ്പോൾ ആണ് എനിക്ക് കാര്യങ്ങൾ മനസ്സിലായത്, ഇന്നലെത്തന്നെ ചേച്ചിക്ക് പോകാൻ താല്പര്യം ഇല്ലായിരുന്നു പിന്നല്ലേ ഒറ്റയ്ക്ക് പോകുന്നത്.
മാളു വന്നു താഴെ വീണ കാപ്പിയൊക്കെ തുടച്ചു അപ്പോൾ ഞാൻ മാളുവിനോട് ഒരു ഗ്ലാസ് കാപ്പികൂടെ തരാമോ എന്ന് ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി.
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നപ്പോളേക്കും മാളു അടുത്ത ഗ്ലാസ് കാപ്പി കൊണ്ടുവന്നു. ഞാൻ അതും വാങ്ങി അവളെനോക്കി ഞാനൊന്നു ചിരിച്ചു. അവൾ എന്നെ ദേഷ്യത്തോടെയാണ് നോക്കിയത്.
ദൈവമേ ഇതെന്താ ഇവിടെ……. എല്ലാവര്ക്കും എന്താ സംഭവിച്ചത്……
ഞാൻ മാളുവിന് മെസ്സേജ് അയച്ചു ചോദിക്കാമെന്ന് കരുതി അവൾക്കു മെസ്സേജ് അയച്ചു.
“മോളെ നിനക്കെന്താ സംഭവിച്ചത്?”
റീപ്ലേ ഒന്നും എല്ലാ ഞാൻ വീണ്ടും ഒരു മെസ്സേജ് അയച്ചു…
“മോളെ …..”
മാളു “ചേട്ടായി ഇപ്പോൾ ഒന്നും ചോദിക്കരുത് പ്ളീസ്’
ഞാൻ ആകെ എന്താണ് എന്ന് ആലോചിച്ചുകൊണ്ട് അവൾ കൊണ്ടുവന്ന കാപ്പി കുടിച്ചു, എന്നാൽ അനുവിനെ ഒന്ന് വിളിക്കാം എന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങി. അതാ ഇരിക്കുന്നു അങ്കിൾ.
അങ്കിൾ : ആ മോൻ എഴുന്നേറ്റോ?