പ്രണയമന്താരം 4
Pranayamantharam Part 4 | Author : Pranayathinte Rajakumaran | Previous Part
റൂമിൽ വന്നു കിടന്നു മയക്കത്തിലേക്ക് വീണ തുളസി ഫോണിൽ മുഴങ്ങിയ റിങ് ട്യൂൺ കേട്ടു ചാടി ഉണർന്നു. ഫോൺ എടുത്തു നോക്കിയ ഈ സമയത്ത് വിളിച്ച ആളുടെ പേര് കണ്ടു തുളസിക്കു സന്തോഷവും, എന്നാൽ ചെറിയ വിഷമവും വന്നു..
ഫോണിൽ സംസാരിച്ചു കഴിഞ്ഞു അവൾ വാതിൽ തുറന്നു കൃഷ്ണയുടെ റൂമിനു വെളിയിൽ വന്നു വിളിച്ചു..
കൃഷ്ണ…. കൃഷ്ണ.. നീ ഉറങ്ങിയോ..
ഇല്ല ടീച്ചറെ കേറി വാ… എന്തു പറ്റി
വാതിൽ തുറന്നു അകത്തു കേറി തുളസി കൃഷ്ണയെ നോക്കി..
എന്തു പറ്റി ടീച്ചറെ കുഴപ്പം വല്ലതും ഉണ്ടോ..
നീ കിടന്നായിരൂന്നോ…
ഹേയ്.. കല്യാണി അമ്മ വിളിച്ചു ഇപ്പോൾ ഫോൺ വെച്ചതെ ഉള്ളു. അവിടുത്തെ കല്യാണ വിശേഷങ്ങൾ പറയുക ആയിരുന്നു..
അതു പറഞ്ഞപ്പോൾ അവന്റെ മുഖം വാടിയതു അവൾ ശ്രെദ്ധിച്ചു കട്ടിലിൽ ഇരുന്ന കൃഷ്ണയുടെ അടുത്ത് അവൾ ഇരുന്നു…
അവിടെ പോകണം എന്ന് ഉണ്ട് അല്ലെ.. വിഷമം ഉണ്ടോ