ബൂട്ടും, കയ്യിൽ ഒരു സ്മാർട്ട് വാച്ചുമായി ബുള്ളറ്റിൽ വന്നിറങ്ങിയ ചെറുക്കനെ മുകളിലെ വരാന്തയിൽ നിന്നും ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് തോനുന്നു. കറുത്ത കണ്ണടയ്ക്കുള്ളിലൂടെ കണ്ണുകൾ ഓരോ മുഖത്തും പരതി നടന്നു. ചിലരൊക്കെ വിചാരിച്ചു കാണും പുതിയ ഏതോ വാദ്യാരാണെന്ന്.
വണ്ടി നിർത്തി കാലെടുത്തു വച്ചത് രാമേന്ദ്രൻ മാഷിന്റെ മുന്നിലേക്കാണ്. ഉടനെ മാഷിന്റെ കാലിൽ തൊട്ടുവണങ്ങി. അച്ഛന്റെ അടുത്ത ബന്ധത്തിൽ ഉള്ളതാണ് മാഷ്. ഞാൻ മുൻപ് ഇവിടെ പഠിക്കുമ്പോൾ എന്റെ ഡിപ്പാർട്മെന്റ് ഹെഡ് ആയിരുന്നു. വീണ്ടും കോളേജിൽ ചേരണം എന്ന് പറഞ്ഞപ്പോൾ എനിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തത് മാഷാണ്.
: ശ്രീ.. എങ്ങനുണ്ട് അന്തരീക്ഷം, കുറേ മാറ്റങ്ങൾ ഒക്കെ വന്നു, എന്റെ മരങ്ങളൊക്കെ തഴച്ചു വളർന്നത് കണ്ടോ നീ..
: മാഷ് ഇപ്പോഴും പരിസ്ഥിതി ക്ലബ്ബൊന്നും വിട്ടില്ലെന്ന് തോനുന്നു.
: അത് നമ്മുടെ രക്തത്തിൽ ഉള്ളതല്ലേ… ഇനി നീയും ഉണ്ടല്ലോ. നമുക്ക് ഉഷാറാക്കാം
ഈ ക്യാമ്പസിൽ ഉള്ള മരങ്ങളും പൂന്തോട്ടവും എല്ലാം മാഷിന്റെ പരിശ്രമത്തിൽ ഉണ്ടായതാണ്. ഞാൻ ഉള്ള സമയത്ത് ഞാനായിരുന്നു അതിന്റെ അമരക്കാരൻ. എന്റെ വകയും ഒത്തിരി മരങ്ങൾ ഉണ്ട് ക്യാമ്പസിൽ. മാഷ് പറഞ്ഞപോലെ ഇനി എല്ലാം ഒന്ന് ഉഷാറാക്കണം.
: മാഷെ എങ്ങനുണ്ട് പുതിയ പിള്ളേരൊക്കെ..
: എല്ലാ ടൈപ്പും ഉണ്ട്… എന്നാലും കുഴപ്പമില്ല
: നമുക്ക് പണിയാവുമോ… പിള്ളേരുടെ കയ്യീന്ന് വാങ്ങിച്ചു കൂട്ടേണ്ടി വരുമോ
: ആരാ ഇത് പറയുന്നേ… ലാലു കിച്ചാപ്പി ടീമിനോട് മുട്ടാൻ ധൈര്യമുള്ള ഏത് പിള്ളേരാ അന്ന് ഇവിടെ ഉണ്ടായിരുന്നേ. അന്ന് എന്തോ ഒരു കേസൊക്കെ ഉണ്ടായിരുന്നില്ലേ …
: ഹേ കേസായില്ല… അത് സ്‌റ്റേഷനിൽവച്ച് തീർപ്പാക്കി. പക്ഷെ അന്ന് S I സാറിന്റെ കയ്യീന്ന് കിട്ടിയത് ഇപ്പോഴും ഓർമയുണ്ട്.
: അതുകൊണ്ട് കിച്ചു രക്ഷപെട്ടില്ലേ…ഇപ്പൊ വലിയ നേതാവല്ലേ
: അല്ല മാഷേ… ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ ക്ലാസ്സിൽ പോവണ്ടേ.
: നീ വാ. ഓഫിസിൽ ചെറിയ പണിയുണ്ട്. എന്നിട്ട് വേഗം വിട്ടോ. ആദ്യ ദിവസം തന്നെ ടീച്ചറെ മുഷിപ്പിക്കണ്ട
ഓഫിസിലെ പേപ്പർ വർക്കൊക്കെ തീർത്ത് മുകളിലത്തെ നിലയിലുള്ള ക്ലാസ്സിലേക്ക് വിട്ടു. ക്ലാസ്സിൽ എല്ലാവരും ഭയങ്കര അച്ചടക്കത്തിൽ ആണല്ലോ.ആഹ് … ചുമ്മാ അല്ല ഇടിവെട്ട് പീസാണല്ലോ മുന്നിൽ ഇരിക്കുന്നത്. എന്റെ ലില്ലീ.. നിന്നെ കണ്ടതുമുതൽ കാണുന്നതെല്ലാം പൊന്നാണല്ലോ. പുതിയ ആളാണെന്ന് തോന്നുന്നു. മാലയും വളയും സിന്ദൂരക്കുറിയും കണ്ടാലേ അറിയാം കല്യാണം കഴിഞ്ഞിട്ടുണ്ട്.അധികം പ്രായം ഒന്നും ഉണ്ടാവില്ല, എന്തായാലും ടീച്ചർ കൊള്ളാം