അരളിപ്പൂന്തേൻ 3 [Wanderlust]

Posted by

രാത്രി കോളേജിലെ  പറഞ്ഞ്  വന്നപ്പോഴേക്കും ഇത്തിരി വൈകി. ഇന്ന് എന്റെ റൂമിൽ കിടക്കാം എന്ന ലെച്ചുവിന്റെ ആഗ്രഹത്തിന്  എതിര് നിന്നില്ല. എവിടെ കിടന്നാലും എനിക്ക് സന്തോഷമേ ഉള്ളു. കൂടെ അവളും ഉണ്ടല്ലോ. മടിയിൽ തലവച്ച് കിടക്കുന്ന ലെച്ചുവിന്റെ ഫോണിലേക്ക് പാച്ചുവിൻറെ കോൾ വന്നയുടനെ അവൾ എഴുന്നേറ്റ് റൂമിലേക്ക് പോയി. പാച്ചു ഓഡിയോ കോൾ ആണല്ലോ വിളിച്ചത് പിന്നെ എന്തിനാ അവൾ പോയത്… ആഹ്, എന്തെങ്കിലും ആവട്ടെ. അരമണിക്കൂറെങ്കിലും ആയിക്കാണും, പോയപോലല്ലോ ലെച്ചു തിരിച്ചു വരുന്നത്. മുഖം അൽപ്പം വാടിയിട്ടുണ്ട്, എന്റെ നോട്ടം അവളിലേക്ക് ആണെന്ന് മനസിലാക്കിയ ഉടനെ മുഖത്തൊരു ചിരി പടർത്തി എന്റെ മടിയിൽ തലവച്ചു കിടന്നു ..

: ലച്ചൂ മതി.. നീ കാര്യം പറ, നിന്റെ ഈ ചിരി കാണാൻ വലിയ ഭംഗിയൊന്നും ഇല്ല. രണ്ടാളും പിണങ്ങിയോ

: ഇല്ലെടാ… പിന്നെ വേറെ എന്താ, ഇന്ന് കോളേജിൽ പോയിട്ട് എങ്ങനുണ്ടായിരുന്നു.

: അതല്ലേ ഉണ്ണാൻ നേരത്ത് പറഞ്ഞത്. നീ ഇവിടൊന്നും അല്ലേ.

: ആ.. ഞാൻ മറന്നുപ്പോയി. കിടന്നാലോ, നാളെ പോണ്ടതല്ലേ

: ലച്ചൂ… എന്നെ ദേഷ്യം പിടിപ്പിക്കല്ലേ… ഞാൻ ഇറങ്ങിപ്പോവും

: എല്ലാരും പൊക്കോ… നിങ്ങൾക്കൊക്കെ ഇഷ്ടംപോലെ കിട്ടുമല്ലോ, എന്നെപ്പോലത്തെ ഒന്നിനും കൊള്ളാത്തതിനെയൊക്കെ എന്തിനാ…

രംഗം വഷളാണല്ലോ, ഇനിയും പിരികേറ്റിയാൽ ചിലപ്പോ പാവം പൊട്ടിക്കരഞ്ഞുപോകും . ലെച്ചുവിനെ തണുപ്പിച്ചിട്ട് തന്നെ കാര്യം.

സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി. തലയിൽ പതുക്കെ മസ്സാജ് ചെയ്തുകൊണ്ട് അവളുടെ കണ്ണിലേക്ക് നോക്കിയിരുന്നു. കണ്ണുകളിൽ ഒരുകോണിൽ കണ്ണുനീർ പൊടിയുന്നുണ്ട്. എന്തോ കാര്യമായി അവളുടെ മനസിനെ മുറിവേല്പിച്ചിട്ടുണ്ട്.

: ലച്ചൂ… കരയല്ലേ മോളെ, എന്താണെങ്കിലും എന്നോട് പറ. നമുക്ക് പരിഹാരം ഉണ്ടാക്കാം. നിന്റെ ശ്രീയല്ലേ പറയുന്നേ

ലച്ചു ഉടനെ മുഖം എന്റെ വയറിലേക്ക് ചേർത്തുപിടിച്ച് കരഞ്ഞു. ഇപ്പൊ എന്തെങ്കിലും ചോദിച്ചാൽ അവൾ കരച്ചിൽ നിർത്തില്ല. അതുകൊണ്ട് കുറച്ച് വിഷമം കരഞ്ഞു തീർക്കട്ടെ. തലയിൽ പിടിച്ച് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു. അൽപ്പനേരം കരഞ്ഞ് അവൾ പെട്ടെന്ന് എന്തോ ഊർജം കിട്ടിയപോലെ എഴുന്നേറ്റ് ഇരുന്ന് കണ്ണുകൾ തുടച്ചു. അരികിലായി ഇരിക്കുന്ന എന്റെ മുഖം കൈക്കുള്ളിൽ കോരിയെടുത്ത് ചുണ്ടിൽ അമർത്തി പിടിച്ച് മുത്തം നൽകി. അവളുടെ ദുഃഖം മുഴുവനും ആ മുത്തത്തിൽ അലിഞ്ഞുപോയെന്ന് തോനുന്നു. ശ്വാസം മുട്ടുമെന്നായപ്പോൾ അവൾ തന്നെ ചുണ്ടുകളെ മോചിപ്പിച്ചു.

:  ഞാൻ എന്തിനാ കരയുന്നെ അല്ലെ. എനിക്കെന്താ ജീവിക്കാൻ അറിയില്ലേ.

: എന്റെ ലച്ചൂന് എന്താ പറ്റിയെ. എന്നോട് പറഞ്ഞൂടെ

: ഡാ.. നിങ്ങൾ ആണുങ്ങൾ എങ്ങനാ എപ്പോഴും ചോറ് മാത്രം മതിയെന്ന് ചിന്തിക്കുമോ അതോ ഇടക്കൊക്കെ ബിരിയാണി വേണമെന്ന് തോന്നുമോ..

: ആഹാ അപ്പൊ ബിരിയാണി തിന്നാൻ മുട്ടിയിട്ടാണോ ഇത്രേം കരഞ്ഞേ…

Leave a Reply

Your email address will not be published. Required fields are marked *