അരളിപ്പൂന്തേൻ 3 [Wanderlust]

Posted by

ശൂന്യമായി കിടക്കുകയാണ് ആ പ്രണയ സിരാ കേന്ദ്രം. മീരയുമൊത്ത് ഒത്തിരിനേരം അവിടെ ചിലവഴിച്ചിട്ടുണ്ട്. ഡ്രീം നെസ്റ്റ് എന്ന് പേരിട്ടു വിളിച്ചിരുന്ന ആ ഓപ്പൺ ഓഡിറ്റോറിയം പഴയ രീതിയിൽ ഭംഗിയാക്കി എടുക്കാൻ ആയിരുന്നു ക്ലബ്ബിന്റെ ആദ്യത്തെ തീരുമാനം. അതിന് ആവശ്യമായി വരുന്ന പണം എല്ലാവരിൽ നിന്നും പിരിച്ച് ഇനി വരുന്ന കോളേജ് ആർട്സ് പ്രോഗ്രാം അവിടെ നടത്താൻ ആയിരുന്നു മാഷിന്റെ പ്ലാൻ. എന്റെ കൂടെ വാലുപോലെ വിനുവും,മനുവും പിന്നെ എന്റെ ബാച്ചിലെ പ്രവിയും, നീതുവും ഉണ്ട്.

പിരിവിന്റെ ഭാഗമായി ഞങ്ങൾ ഓരോ ക്ലാസ്സിലും കയറി ഇറങ്ങി. അങ്ങനെ വിനുവിന്റെ ക്ലാസ്സിൽ എത്തിയപ്പോഴാണ് ഞാൻ അവളെ കാണുന്നത്. പുറകുവശം കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇത് അവൾ തന്നെ… ഞങ്ങളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ടീച്ചറും ഒന്ന് ഞെട്ടി. അവൾ വായും പൊളിച്ച് നോക്കി നിൽപ്പുണ്ട്…

: എടി പിങ്കി… നീ എന്താ ഇവിടെ…

(കൈയ്യിലെ ബുക്ക് മേശമേലെ വച്ച് അവൾ ഉടനെ എന്റെ കയ്യിൽ കയറി പിടിച്ച് പുറത്തേക്ക് നടന്നു… )

: എന്റെ പൊന്നുമോനെ നാറ്റിക്കല്ലേ… ലീവ് കഴിഞ്ഞ് ഇന്ന് കേറിയതേ ഉള്ളു.. പിള്ളേര് ഓരോന്ന് കിട്ടാൻ കാത്തിരിക്കുവാ, അപ്പോഴാ അവന്റെ ഒരു പിങ്കി…

: എന്നാലും നീ എങ്ങനെ ഇവിടെ…

: ഞാൻ എത്ര മെസ്സേജ് അയച്ചതാ നിനക്ക്… നിനക്ക് പിന്നെ നമ്മളെയൊന്നും പറ്റില്ലല്ലോ, മീര തലക്ക് പിടിച്ചിരിക്കുവല്ലേ

: നീ ടീച്ചറാണോ… എന്നിട്ട് ഞാൻ ഇതുവരെ കണ്ടില്ലല്ലോ

: എന്റെ പൊന്നോ ഞാൻ ജോയിൻ ചെയ്തിട്ട് ഒരു 3 മാസമേ ഉണ്ടായുള്ളൂ അപ്പോഴേക്കും ഡെലിവറി ടൈം ആയിരുന്നു. ഇപ്പൊ മറ്റേർണിറ്റി ലീവ് കഴിഞ്ഞ് ഇന്ന് വന്നതാ ഇങ്ങോട്ട്…

: ആഹാ ട്രോഫി ഒക്കെ കിട്ടിയോ…

: ആട്ടെ നീയെന്താ ഇവിടെ… ലീവിന് വന്നയാണോ, നീ ദുബായിൽ അല്ലെ

: പിങ്കി നീ കളിയാക്കില്ലെങ്കിൽ ഒരു കാര്യം പറയാം…. ഞാൻ ഇവിടെ എം ടെക്കിന് ചേർന്നു.

(അവൾ നിന്ന നിൽപ്പിൽ അറിഞ്ഞൊന്നു ചിരിച്ചു…ചിരിച്ചോ ചിരിച്ചോ പ്രസവം കഴിഞ്ഞ് വയറൊക്കെ അൽപ്പം ചുരുങ്ങാൻ ഉണ്ട്…  )

: ബെസ്ററ്… ..ടീച്ചറേന്ന് വിളിക്കെടാ. അല്ല നിനക്കെന്താ ബി ടെക്കുകാരുടെ ക്ലാസ്സിൽ കാര്യം. മീര അറിയാതെ ആരെയെങ്കിലും വളച്ചോ…

: മീര…. അവളുടെ അമ്മേടെ… അതൊക്കെ പിന്നെ പറയാം നീ വന്നേ. ഞാൻ വന്ന കാര്യം പറഞ്ഞിട്ട് പോട്ടെ

: എന്റെ പൊന്നു ശ്രീ , നീ ഇനി പിള്ളേരുടെ മുന്നീന്ന് പിങ്കിന്ന് വിളിച്ചേക്കല്ലേ..

Leave a Reply

Your email address will not be published. Required fields are marked *