കുലുങ്ങിയില്ല. ജീവിതത്തിൽ ഇതുപോലെ ബോൾഡായ ഒരു കൊച്ചിനെ കണ്ടിട്ടില്ല. അതുകൊണ്ട് ചെറിയ ആരാധന അവളോട് മനസ്സിൽ തോന്നുന്നുണ്ട് പക്ഷെ വായിലെ നാവിനെ പറ്റി ഓർക്കുമ്പോൾ ചവിട്ടി തേക്കാനും തോന്നുന്നുണ്ട്. എല്ലാം കേട്ടുകഴിഞ്ഞ് അവൾ ശരിയെന്നും പറഞ്ഞ് ഇരുന്നു. ഇത്രേം അപമാനിച്ചതല്ലേ അങ്ങനെ വിടാൻ പറ്റുമോ.
: തുഷാരേ .. ഞാൻ പറഞ്ഞ കാര്യങ്ങൾ വ്യക്തമായല്ലോ അല്ലെ. ഇനി പറ തുഷാര എത്രയാണ് സംഭാവന തരാൻ ഉദ്ദേശിക്കുന്നത്…
: ഒരു നൂറ് എഴുതിക്കോ… തുഷാര രാജീവൻ
: വിനൂ.. അവളുടെ പേര് എഴുത് എന്നിട്ട് തുകയുടെ കോളത്തിൽ ഒരു 500 എഴുതിക്കോ. 100 അവളുടെ വക, 400 അവളുടെ നാക്കിന്റെ നീളത്തിനും.
പേഴ്‌സ് തുറന്ന് അഞ്ഞൂറിന്റെ നോട്ട് വിനുവിന് നേരെ നീട്ടിക്കൊണ്ട് ഇത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്തെ കലിപ്പൊന്ന് കാണണം. ക്ലാസ്സിലെ പിള്ളേരുടെയൊക്കെ മുഖം വിടർന്നു. പലരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നപ്പോൾ തുഷാരയുടെ മുഖം മാത്രം അടുപ്പിലെ കനൽ പോലെ ചുവന്നിരുന്നു.
പിരിവ് കഴിഞ്ഞ് ക്ലാസ്സിൽ നിന്നും ഇറങ്ങുമ്പോൾ പിങ്കി തുഷാരയെ വിളിച്ച് ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ്‌റൂമിൽ വന്നൊന്ന് കാണണം എന്നു പറയുന്നത് പുറകിൽ നിന്നും കേട്ടു …
: ഡാ വിനൂ… ഏതാടാ ഈ സാധനം.. എന്റെ കൈ തരിച്ചു വന്നു, പെണ്ണായ ഒറ്റ കാരണത്താൽ വിട്ടതാ.
: എന്റെ ബ്രോ.. അത് നമ്മൾ കൂട്ടിയാ കൂടാത്ത ഇനമാ… കോളേജിൽ വന്നിറങ്ങിയത് ബെൻസിലാ. കണ്ണൂർ പച്ചക്കറി മാർക്കറ്റ് മുഴുവൻ അവളുടെ തന്തയുടെ കയ്യിലാണെന്നാ കേട്ടത്. ഇല്ലിക്കൽ രാജീവൻ. രണ്ട് ഗുണ്ടകൾ എപ്പോഴും കൂടെയുണ്ടാവും. ഇല്ലിക്കൽ ട്രാൻസ്‌പോർട്, ഇല്ലിക്കൽ ട്രേഡേഴ്സ്, ഇല്ലിക്കൽ പ്ലാസ ..അങ്ങനെ എന്തൊക്കെയോ ബിസിനസ് ആണ്.
: ആഹാ.. നമുക്ക് മുട്ടാൻ പറ്റിയ പാർട്ടി ആണല്ലോ…
: ലാലു വെറുതേ വേണ്ട.. അവളെ നല്ലോണം നാണംകെടുത്തി വിട്ടില്ലേ.. ഇനി എന്തിനാ വാശി. അവരൊക്കെ വലിയ ടീമാ. അവളുടെ അച്ഛൻ ഒന്നിനും മടിക്കാത്തവൻ ആയിരിക്കും. നീ ഒന്ന് സൂക്ഷിച്ചോ. അവളുടെ കണ്ണിൽ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.
: എന്റെ നീതു… അവളുടെ തന്തേടെ അത്രേം പേടിത്തൂറി വേറെ ഉണ്ടാവില്ല.
: അതെന്തേ ബ്രോ…
: അവൻ ആണാണെങ്കിൽ കൂടെ രണ്ട് ഗുണ്ടകളെ കൊണ്ടുനടക്കുമോടാ… ഒറ്റയ്ക്ക് നിന്ന് തല്ലില്ലേ…
(തുടരും)
© wanderlust