അരളിപ്പൂന്തേൻ 3 [Wanderlust]

Posted by

: അയ്യോ ഇതെപ്പോ വന്നു… ലാലു വന്നത് ഞാൻ കണ്ടില്ല.

: എങ്ങനെ കാണും.. ആരെയോ സ്വപ്നംകണ്ടിരിക്കുവല്ലേ… ആരാണ് കക്ഷി

: ഞാൻ ഓരോന്ന് ആലോചിച്ച് ഇരുന്നതാ… അല്ലാതെ സ്വപ്നം ഒന്നും അല്ല

: ഉം… നടക്കട്ടെ. ഇങ്ങനെ നൈറ്റിയൊക്കെ പൊക്കി കുളത്തിലേക്ക് കാലും നീട്ടി ഇരിക്കുമ്പോ ശ്രദ്ധിക്കണം കേട്ടോ.. വല്ല പാമ്പും വന്ന് കേറിയാലോ

(സ്വപ്നയുടെ മുഖമൊന്ന് നാണത്താൽ ചുവക്കുന്നുണ്ടോ… ഉം.. പെണ്ണിന് നാണം വന്നു… കണ്ണൊക്കെ ദിശയറിയാതെ പായുന്നുണ്ട്..)

: ഒന്ന് പോ ലാലു….

ഒരു ചമ്മലോടെ ചെറു പുഞ്ചിരിയുമായി സ്വപ്ന മുന്നോട്ട് നടന്നു. രണ്ടടി പിന്നിട്ട് അവളൊന്ന് തിരിഞ്ഞുനോക്കി.. എന്റെ കണ്ണുകൾ എന്തേ എന്ന് ചോദിച്ചു. മുതുകൊന്ന് കുലുക്കി കണ്ണടച്ച് തുറന്ന് തിരിഞ്ഞു നടന്ന സ്വപ്ന മുയലുകളെ പാർപ്പിച്ചിരിക്കുന്ന കൂട്ടിന് വെളിയിൽ പോയി അതുങ്ങൾക്ക് ഭക്ഷണം കൊടുക്കുമ്പോഴും ഇടയ്ക്ക് തല വെട്ടിച്ചൊന്നു നോക്കി. മുയൽക്കുഞ്ഞിനെ കയ്യിലെടുത്ത് തലവഴി പതുക്കെ തലോടിക്കൊണ്ട് ഇടംകണ്ണിട്ട് എന്നെ നോക്കി അതിനൊരു മുത്തം വച്ചുകൊടുത്തു. അവളുടെ കയ്യിലെ മുയലിന്റെ ഒക്കെ ഒരു ഭാഗ്യം നോക്കണേ….

……………….

ഊണൊക്കെ കഴിഞ്ഞ് കുറച്ചുനേരം അമ്മയുടെ മടിയിൽ തലവച്ചുറങ്ങി. മൂന്നുമണിയായപ്പോൾ വണ്ടിയുമായി പുറത്തേക്കിറങ്ങി. അച്ഛൻ പണിതുവച്ച മോശമല്ലാത്തൊരു ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ട് അങ്ങാടിയിൽ. നമ്മുടെ കോളേജിന് അടുത്ത് തന്നെ. അതിൽ ഒരു പത്തോളം കടകൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. കുറച്ചു മുറികൾ ആർക്കും കൊടുക്കാതെയും ഇട്ടിട്ടുണ്ട്. മുകളിലത്തെ നിലയിൽ സഹകരണ ബേങ്കും, ഒരു പിന്നൊരു ദന്താശുപത്രിയും ഉണ്ട്. അച്ഛൻ ഇതൊക്കെ ഉണ്ടാക്കിയിട്ടതുകൊണ്ട് തലമുറകൾക്ക് കഴിയാനുള്ള വകയുണ്ട്. ഇതിൽ നിന്നും കിട്ടുന്ന വാടക മാത്രം മതി ഒരു കുടുംബത്തിന് സന്തോഷത്തോടെ കഴിയാൻ. എല്ലാവരെയും കണ്ട് സംസാരിച്ച് ബാങ്കിൽ പോയി കുറച്ചുനേരം കിച്ചാപ്പിയുടെ ബഡായി കേട്ടിരുന്നു.

ലെച്ചുവിന്റെ കോൾ വന്നതും വണ്ടിയെടുത്ത് ബേങ്കിന്റെ മുന്നിൽ എത്തി. കോളേജ് വിടുന്ന സമയമാണ്. ബസ് സ്റ്റോപ്പിൽ മുഴുവൻ തരുണീ മണികൾ ഉണ്ട്. പിന്നെ കുറേ വായിനോക്കികളും. ലെച്ചുവിനെ കാണുന്നില്ലല്ലോ. കുറച്ചുനേരമായിട്ട് ബൈക്കിൽ തന്നെ ഇരുന്നതുകൊണ്ടാണെന്ന് തോനുന്നു ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന ആൺപിള്ളേരൊക്കെ എന്നെത്തന്നെ നോക്കുന്നുണ്ട്. വല്ല വായിനോക്കിയും ആണെങ്കിൽ പിടിച്ച് രണ്ട് പൊട്ടിക്കാം എന്ന ഭാവം ആയിരിക്കും. നമ്മൾ വിടുമോ.. തിരിച്ച് അങ്ങോട്ടും ഒന്ന് നോക്കി. ചുമ്മാ കണ്ണുകൊണ്ട് എന്താണ് ചോദിച്ചതും രണ്ട് എണ്ണം എഴുന്നേറ്റ് എന്റെ അടുത്തേക്ക് നടന്നു. എന്റെ ശ്രീ… നിനക്കെന്തിന്റെ കഴപ്പാ… മനസ് ഇങ്ങനൊക്കെ പറഞ്ഞെങ്കിലും ഞാൻ അവിടെ തന്നെ ഇരുന്നു..

: ഹലോ ചേട്ടാ… എന്താണ് കോളേജ് വിടുന്ന സമയത്ത് ഇവിടൊരു ചുറ്റിക്കളി…

Leave a Reply

Your email address will not be published. Required fields are marked *