: ഓഹ്… ഒന്നുമില്ലെട കൊച്ചനേ ഒരു പെണ്ണ് വരാമെന്ന് പറഞ്ഞിട്ടുണ്ട്, അവളെ കാത്തിരിക്കുവാ
: ആഹാ.. അപ്പൊ നമ്മൾ ഊഹിച്ചതുപോലെ തന്നെ… കോളേജിൽ ഇത്രേം ആൺപിള്ളേരുണ്ടായിട്ട് പുറത്തുനിന്നൊരു ഇറക്കുമതി വേണോ ചേട്ടാ… വിട് വിട്.. വണ്ടിവിടാൻ നോക്ക്.. അല്ലേൽ ചിലപ്പോ… കിക്കർ ചവിട്ടാൻ കാലു പൊങ്ങില്ല…
: ഇത് കൊഴപ്പം പിടിച്ച ഏരിയ ആണല്ലേ.. സോറി അനിയാ. ഞാൻ പൊക്കോളാം. വെറുതെ ഒരു പ്രശനത്തിനില്ല..
: അപ്പൊ ശരി.. ഇനി ഈ ഭാഗത്ത് ഇതുപോലെ കണ്ടുപോകരുത്, കോളേജ് പിള്ളേര് കയറി നിരങ്ങും ഈ ആറടി ബോഡിയിൽ.
: ഇല്ലനിയ.. ഞാൻ പൊക്കോളാം. എന്തായാലും ഇത്രയും ആയില്ലേ ഒന്ന് പരിചയപ്പെടാം, നിങ്ങളൊക്കെ എന്താ പഠിക്കുന്നേ..
: ഞങ്ങൾ ബി ടെക് മെക്കാനിക്കൽ ആണ്…
: ഏത് ഇയറാ..
: സെക്കന്റ് ഇയർ…
: ആഹാ… കൊള്ളാലോ, എവിടാ വീട്
: ഞങ്ങൾ രണ്ടാളും കണ്ണൂർ ടൗണിൽ തന്നാ, ബാക്കി അവിടെ ഇരിക്കുന്നവരൊക്കെ ഇവിടെ അടുത്തൊക്കെ ഉള്ളതാ… പരിചയപ്പെടണോ
: ഹേ… എന്തിന്. അതൊക്കെ ഞാൻ വഴിയേ പരിചയപ്പെട്ടോളാം..
ശ്രീ… നീ നേരത്തെ എത്തിയോ.. (ലെച്ചുവിന്റെ വിളികേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി.. അയ്യോ രാവിലത്തെ കുട്ടിയാനയും ഉണ്ടല്ലോ…)
: ലെച്ചു ഒരു മിനിറ്റേ.. നമ്മുടെ പിള്ളേരാ, ഇവരെ ഒന്ന് പറഞ്ഞുവിടട്ടെ..
: ഞാൻ ഒന്നാ കടയിൽ കയറട്ടെ. നീ സംസാരിക്ക്..
സുജേച്ചി വന്നേ.. (ലെച്ചു സുജേച്ചിയേയും വിളിച്ചുകൊണ്ട് കടയിലേക്ക് നടന്നു)
: അനിയാ… ഇപ്പൊ മനസിലായില്ലേ, ഇവിടെ കോളേജ് മാത്രം അല്ല, വേറെയും സ്ഥാപനങ്ങൾ ഉണ്ട്. ആവേശം ഒക്കെ നല്ലതാ, പക്ഷെ ജീവിതം കോഞ്ഞാട്ട ആവാതെ നോക്കണം. പിന്നെ, നിന്നെക്കാൾ ഒരുപാട് ഓണം ഉണ്ടവരോട് മുട്ടാൻ പോകുമ്പോ ആവേശം മാത്രം ഉണ്ടായാൽ പോരാ നന്നായി ഹോംവർക് ചെയ്യണം. അല്ലെങ്കിൽ ഇറച്ചീല് മണ്ണുപറ്റും.
: ഉപദേശത്തിന് നന്ദി.. നമുക്കിനിയും കാണാം
: പിന്നെന്താ കാണാം… പുറത്തുവച്ചും കാണാം, അല്ല ഇനി അകത്ത് വച്ച് കാണണേൽ അതും ആവാം…
ലെച്ചു സാധനങ്ങൾ എന്തോ വാങ്ങി വരുമ്പോഴേക്കും പിള്ളേര് സ്ഥലംവിട്ടു.