അത്ഭുതകരമായ പേടി സ്വപ്നം 2
Athubhuthakaramaya pedi Swapnam 2 | Author : Ztalinn
Previous Part
എനിക്ക് അമ്മു എന്നാ കഥാപാത്രത്തെ ഏറെ ഇഷ്ടമായി. അവളെ അങ്ങനെ ഉപേക്ഷിക്കാൻ തോന്നുന്നില്ല.അവളെ കുറിച്ച് വീണ്ടും എഴുതുവാൻ തോന്നി. ഒറ്റ പാർട്ടിൽ തീർന്ന ഒരു കഥയായിരുന്നു ഇത്. മുഴുവനും എഴുതി അവസാനിപ്പിച്ചതാണീ കഥ.എന്നാലും ഞാൻ വീണ്ടും ഇതിന്റെ തുടർച്ച എന്നോണം കുറച്ചുകൂടി ഭാഗം എഴുതുന്നു.
.
ഇനി കഥയിലേക്ക് മടങ്ങി വരാം.
.
പഴയ ജീവിതത്തിലേക്ക് ഞാൻ തിരിച്ച് വന്നെങ്കിലും. ഞാൻ കണ്ട കാഴ്ചകളിൽ നിന്ന് മുക്തനായിട്ടില്ല. അതിനെ സ്വപ്നം എന്ന് പറയുവാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ അവിടെ ശരിക്കും ജീവിച്ചത് പോലെ. അതാണ് എന്റെ യഥാർത്ഥ ജീവിതം ഇതാണ് സ്വപ്നം എന്നതു പോലെ.
എന്നെ അമ്മുവും ആ നാടും വീടും നാട്ടാരും വീട്ടാരും പാടവും കുളവും എല്ലാം എന്റെ മനസ്സിൽ നിന്ന് പോവുന്നില്ല. പ്രതേകിച്ച് അമ്മു. അവൾ ഇപ്പോഴും എന്റെ കൂടെ ഉള്ളത് പോലെ.
“ഞാൻ എവിടെയും പോയിട്ടില്ല ഉണ്ണിയേട്ടാ. ഉണ്ണിയേട്ടനാണ് എന്നെ വിട്ട് പോയത്. എന്റെ അടുത്തേക്ക് വാ…”
കണ്ടില്ലേ അമ്മു എന്നോടൊപ്പം തന്നെയുണ്ട്. എനിക്ക് എന്തോ ഭ്രാന്ത് പിടിച്ച പോലെ. ഞാൻ വല്ല സൈക്കാര്ടിസിറ്റിനെയും കണ്ടാലോ എന്ന് ആലോചിക്കുകയാ.