“ഉണ്ണിയേട്ടാ…. ഉണ്ണിയേട്ടാ…..”
എവിടേക്ക് നോക്കിയാലും അവിടെയെല്ലാം എന്നെ നോക്കി പുഞ്ചിരിച്ച് ഉണ്ണിയേട്ടാ എന്ന് വിളിക്കുന്ന അമ്മുവിന്റെ മുഖം.
“എന്റെ അമ്മു ഒന്ന് പോയി തരോ. നീ കാരണം എനിക്ക് ഭ്രാന്ത് പിടിക്കിണ്ട്. ഒന്ന് പോയി താ…. പ്ലീസ്…..”
ഞാൻ അവളെ നോക്കി കൈ കൂപ്പി.
“എന്താ ഉണ്ണിയേട്ടാ… ഇങ്ങനെ പറയുന്നേ. ഞാൻ ഉണ്ണിയേട്ടന് ഒരു ശല്യമല്ല. ഞാൻ ഉണ്ണിയേട്ടനെ തിരിച്ച് വിളിക്കാൻ വന്നതല്ലേ. എന്റെ അടുത്തേക്ക് വാ… ഉണ്ണിയേട്ടാ…”
” നീ ഒന്ന് പോയെ നീ ഇവിടെ ഇല്ല. എല്ലാം എന്റെ തോന്നല്ല. ഒന്ന് പോയി തരോ ”
“ഉണ്ണിയേട്ടാ…..”
അമ്മു കരയുവാൻ തുടങ്ങി.
“എന്താ വിഷ്ണു നീ ഒറ്റക്ക് ഇരുന്ന് പറയുന്നത്. കുറേ നാളായി ഞാൻ നിന്നെ ഇങ്ങനെ കാണുന്നു. എന്താ മോനെ നിനക്ക് പ്രശ്നം അമ്മയോട് പറ ”
അമ്മ എന്റെ അവസ്ഥ കണ്ട് കരയുവാൻ തുടങ്ങി. എന്റെ മാനസിക അവസ്ഥയിൽ എല്ലാവരും ഭയത്തിലായിരുന്നു.
ഒടുവിൽ ഞാൻ ഒരു സൈക്കാർട്ടിസ്റ്റിനെ കണ്ടു. കോമയിൽ ആയതിന്റെ ഷോക്കാണ് ഇത് എന്ന് ഡോക്ടർ പറഞ്ഞത്. അതുകൊണ്ടാണ് ഇല്ലാത്ത കാഴ്ചകൾ ഞാൻ കാണുന്നത് എന്ന് ഡോക്ടർ പറഞ്ഞു.
ഡോക്ടർ എനിക്ക് കുറച്ച് ഗുളികളും ട്രീറ്റ് മെന്റും പറഞ്ഞു തന്നു.അത് ഫലം കണ്ടു.ഇപ്പോൾ എനിക്ക് അമ്മുവിനെ കാണാൻ കഴിയുന്നില്ല.
ഞാൻ ഇപ്പോൾ ഒരു ചെറുതാണേലും ഒരു ജോലിക്ക് പോവാൻ തുടങ്ങി. എന്നാലും അമ്മുവിന്റെ ഓർമ്മകൾ എന്നിലുണ്ട്. ആൾ കൂട്ടത്തിൽ ഞാൻ അമ്മുവിനെ