“അമ്മു… എന്റെ അമ്മു….”
ഞാൻ അമ്മുവിനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അമ്മു ഒന്നും മനസ്സിലാവാതെ അവിടെ ഇരുന്നു.
“അമ്മു… ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്തു. നിന്നെ വിട്ട് പോയതിന് സോറി അമ്മു….”
ഞാൻ അമ്മുവിനെ കെട്ടിപിടിച് കരഞ്ഞു കൊണ്ടിരുന്നു.
“ഈ ഉണ്ണിയേട്ടൻ എന്തിനാ കരയുന്നേ… ആര് ആരെ വിട്ട് പോയിന്ന് പറഞ്ഞാ കരയുന്നേ ”
അമ്മുവിന് എന്റെ പ്രവർത്തികൾ കണ്ട് പേടിയായി. ഞാൻ അല്ലേ സ്വപ്നം കണ്ടത് അമ്മുവല്ലല്ലോ. അതിനാൽ എന്ത് സംഭവിച്ചു എന്ന് അവൾക്ക് അറിയില്ലല്ലോ.
“അമ്മു നീ ഒന്ന് എന്നെ നുള്ളിയെ ”
അവസാനമായി സംശയം മാറ്റാനായി ഞാൻ അമ്മുവിന് നേരേ കൈ നീട്ടി.
“ഹാ….”ഞാൻ വേദന കൊണ്ട് അലറി.
അമ്മു എന്റെ കൈ നുള്ളി പറിച്ചു. ഇത് സ്വപ്നമല്ല യഥാർഥ്യമാണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. എന്നാൽ അമ്മു നുള്ളിയതിന്റെ വേദന അത് ഭയങ്കരമായി പോയി. ഞാൻ എന്റെ കൈ ഉഴിയാൻ തുടങ്ങി.
“നീ എന്ത് നുള്ളാ നുള്ളിയത് എന്റെ കൈയിന്റെ തോല് പറിച്ചെടുക്കാ നുള്ളാൻ പറഞ്ഞാൽ ചെയ്യാ ”
“ഹാ… കണക്ക് ആയി പോയി വേദനിച്ചെങ്കിൽ. ഓരോ പിച്ചും പേയും പറഞ്ഞ് ഓരോന്ന് കാട്ടി കൂട്ടി എന്നെ പേടിപ്പിച്ചിട്ടല്ലേ. നന്നായുള്ളൂ. ശരിക്കും അടിക്കാ