അങ്ങിനെ സാധാരണപോലെ വർത്തമാനം പറഞ്ഞു കിടന്നു ഉറങ്ങി. പതിവ് പോലെ ചെറിയച്ഛൻ പോയി കഴിഞ്ഞു ചെറിയമ്മ എന്നെ വിളിച്ചു എണീപ്പിച്ചു ആ ദിവസം അങ്ങിനെ പോയി. ഉച്ചക്ക് ശേഷം ഫോണിൽ ഒരു മെസ്സേജ് പല്ലവി ഇവൾ എന്തിനാ വീണ്ടും മെസ്സേജ് അയക്കുന്നെ? നോക്കിയപ്പോൾ വീട്ടിൽ തന്നെ ഉണ്ടല്ലോ എവിടെയും പോകുന്നില്ലലോ എന്ന് ചോദ്യം. ഇല്ല എവിടെയും പോകുന്നില്ല എന്ന് ടൈപ്പ് ചെയ്തപ്പോളെക്കും ആള് ഓഫ് ലൈനിൽ പോയി. കുറച്ചു കഴിഞ്ഞു വീണ്ടും മെസേജ് നമ്മൾ അങ്ങോട്ടേക്ക് വരുന്നു എന്ന്. ഇത് എന്ത് കൂത്തിന്… എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ ആകെ ഒന്നും തിരിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ഇനി ഞാൻ ട്രെയിനിൽ വെച്ച് നോക്കിയതെല്ലാം ഇവൾ കണ്ടോ പെണ്ണുങ്ങളെയെല്ലാം നോക്കിയത് പരാതി പറയാൻ ആയിരിക്കുമോ? ആകെ തലപിരാന്താവാൻ തുടങ്ങി അവൾ ഓഫ്‌ലൈനിലും ഞാൻ എവിടെയാ വരുന്നേ? എന്തിനാ വരുന്നേ? എന്നൊക്കെ മെസ്സേജ് അയച്ചു ഒന്നിനും റിപ്ലൈ ഇല്ല. ചെറിയമ്മ ഇത് കണ്ട് എന്നോട് ചോദിച്ചു എന്താടാ നീ ഇങ്ങനെ എന്ത് പറ്റി? ഇനി ഒളിച്ചു വച്ചിട്ട് കാര്യമില്ല. ഞാൻ പറഞ്ഞു ഇന്നലെ അവിടെ കണ്ടു എന്ന് പറഞ്ഞ പെണ്ണ് ഇവിടെ വരുന്നു എന്ന്.
ചെറിയമ്മയും ആകെ കൺഫ്യൂഷൻ ആയി. പിന്നെ പറഞ്ഞു നിന്നെ പറ്റിക്കാൻ പറഞ്ഞതായിരിക്കും. കുറച്ചു കഴിഞ്ഞു എടാ നീ ആ പെണ്ണിനോട് എന്തെങ്കിലും മോശമായി പെരുമാറിയോ? ഞാൻ ഞെട്ടി ദൈവമേ ഇനി ഞാൻ പേടിച്ച പോലെ ആയിരിക്കുമോ? അത് കഴിഞ്ഞു അല്ല ഇനി വല്ല കല്യാണ കാര്യം സംസാരിക്കാൻ ആണോ? അവളുടെ നമ്പർ താ ഞാൻ വിളിച്ചു പറയാം നിനക്ക് പ്രായ പൂർത്തി ആയില്ല എന്ന് അവർ ഇവിടെ വരെ വരേണ്ടല്ലോ. പിന്നെ ചെറിയമ്മ തന്നെ പറഞ്ഞു ഇവിടെ ഒക്കെ ചെറിയ വയസ്സിൽ തന്നെ കല്യാണം നടക്കാറുണ്ട്. അവർക്ക് അത് പ്രശ്നമായിരിക്കില്ല നമുക്ക് നോക്കി ചെയ്യാം എന്ന് പറഞ്ഞു ആള് കുഞ്ഞനെയും എടുത്തു പോയി. എനിക്ക് ഒന്നും മനസ്സിലായില്ല കളിയാക്കുന്നത് ആണോ കാര്യമായിട്ട് ആണോ എന്നൊന്നും മനസ്സിലാകുന്നില്ല. ഉള്ള സമാധാനം പോയി. ആകെ എന്തെല്ലോ പേടി വെറുതെ ഇന്നലെ പരിചയപ്പെടുത്തി അഡ്രസ് ഒക്കെ കൊടുത്തു.
ഫോണടിച്ചു ചെറിയച്ഛൻ ആണ്. ചെറിയമ്മയോട് ഗസ്റ്റ്സ് ഉണ്ട് ചായക്ക് എന്തങ്കിലും ഉണ്ടാക്കാൻ പറഞ്ഞു. ചെറിയമ്മ ആരാ എന്താ ഒന്നും ചോദിച്ചില്ല 4 പേരുണ്ടാവും എന്ന് മാത്രം ചോദിച്ചു അറിഞ്ഞിരുന്നു. ഞാൻ വരുമ്പോൾ 2 പടല നേന്ത്ര പഴം കൊണ്ട് വന്നിരുന്നു പറമ്പിൽ ഉണ്ടായതു. ചെറിയമ്മ കുട്ടിയെ എന്നെ ഏൽപ്പിച്ചു പോയി പഴം പൊരി ഉണ്ടാക്കാൻ ഉള്ള പണി തുടങ്ങി. ചെറിയമ്മയുടെ പഴംപൊരി ഓർത്തപ്പോൾ വായിൽ വെള്ളം വന്നു ‘അമ്മ ആക്കുന്നത് പോലെ അല്ല ചെറിയമ്മയുടെ പഴംപൊരി നല്ല രസം ആണ്. പക്ഷെ മനസ്സ് പിടിചിടുത്തു കിട്ടുന്നില്ല. കുഞ്ഞൻ എന്തെല്ലോ ഒച്ചയാക്കി കളിക്കുന്നുണ്ട് അവനോട് കളിച്ചപ്പോൾ ഒന്ന് ഉഷാറായി. കുറച്ചു കഴിഞ്ഞു ചെറിയച്ഛൻ വന്നു ചെറിയമ്മ ആരാ വരുന്നത് എന്ന് ചോദിച്ചു ഹിന്ദിക്കാരന്റെ ആരോ എന്ന് പറഞ്ഞു.
അപ്പോളേക്കും ഫോണടിച്ചു. അച്ഛൻ വിളിച്ചതാ ചെറിയച്ഛൻ വീട്ടിലേക്ക് എന്തെല്ലോ സാധനങ്ങൾ വാങ്ങാൻ പറഞ്ഞതിനെ പറ്റി ആണ് സംസാരം എന്തിനെല്ലോ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കുന്നുണ്ട്. അത് വേണ്ട 2 എണ്ണം വാങ്ങിക്കോ എന്നെല്ലാം പറയുന്നുണ്ട്. പക്ഷെ അപ്പുറം അതൊന്നും വേണ്ട എന്നാണ് നിലപാട്. അങ്ങിനെ ഫോണിൽ അമ്മയും ചെറിയമ്മയും സംസാരിച്ചു എന്നാൽ ഒരുത്തൻ ഇവിടെ ഉണ്ട്. ഒന്ന് ഒച്ച കേൾക്കണം എന്ന് എന്റെ അമ്മക്ക് പോലും തോന്നിയില്ലലോ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ഇവിടെ ഉണ്ട് മോനെ