കളിപ്പിക്കുന്നു എന്ന് പറയുന്നത് കേട്ടു. എന്നെ പറ്റി ആണ് ചോദിച്ചത് അപ്പോൾ എണ്ണം ഉണ്ട്. “ഇനി കുറച്ചു ദിവസം അല്ലെ ഉള്ളൂ പിന്നെ അവിടെ തന്നെ ഉണ്ടല്ലോ എന്ന് ചെറിയമ്മ പറയുന്നത് കേട്ട് ” ആദ്യം എന്നെ കാണാഞ്ഞിട്ട് ‘അമ്മ വിഷമിക്കുന്നത് ആണെന്ന് വിചാരിച്ചു ആശ്വസിച്ചു ഇരിക്കുമ്പോൾ ആളാണ് കുഞ്ഞിമോനേ ആണ് ചോദിക്കുന്നത് എന്ന ദുഃഖ സത്യം ഞാൻ തിരിച്ചറിഞ്ഞു. ചെറിയമ്മേ പഴംപൊരി ആയോ ഇല്ലെടാ അവർ വരുമ്പോൾ ചൂടോടെ ഉണ്ടാക്കാം എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു ആള് എണീറ്റ് പോയി വിളക്ക് കത്തിച്ചു അപ്പോളേക്കും ചെറിയച്ഛൻ കുളിച്ചു വന്നു.
ചെറിയമ്മ നാമം ജപിച്ചു. ഞാനും കൂടെ ജപിച്ചു എന്ത് കണ്ടാമാലയാണ് വരുന്നത് എന്ന് അറിയില്ലല്ലോ ഇനി ദൈവം മാത്രം രക്ഷ. ചെറിയമ്മ വിളക്ക് കെടുത്തി മോനെ എടുത്തു റൂമിൽ പോയി പാല് കൊടുത്തു. പുറത്തു വരുമ്പോൾ ചെറിയമ്മ മാക്സി മാറ്റി ചുരിദാർ ഇട്ടിട്ടുണ്ട് ചെറിയച്ഛനും നല്ല കാവി മുണ്ട് ഉടുത്തിട്ടുണ്ട്. വൃത്തിയുള്ള ഒരു ഷർട്ടും ഇട്ടിട്ടുണ്ട്. അപ്പോളേക്കും കാളിങ് ബെൽ അടിച്ചു ഹിന്ദിക്കാരനും ചേച്ചിയും പിന്നാലെ അന്ന് ട്രെയിനിൽ കണ്ട കിളവനും തടി കുറവുള്ള പെണ്ണുങ്ങളും പിന്നാലെ ഒരു സ്ലീവ് ലെസ്സ് ചുരിദാർ ഒക്കെ ഇട്ട് പല്ലവിയുടെ കുറച്ചു തടിച്ച വേർഷൻ പിന്നാലെ അതി സുന്ദരി ആയി പല്ലവിയുംഎല്ലാവരുടെയും മുഖത്തു ചിരിയുണ്ട്. അപ്പോൾ കംപ്ലൈന്റ്റ് അല്ല ഇനി ചെറിയമ്മ പറഞ്ഞപോലെ കല്യാണാലോചന ആണോ? ഒരു നിമിഷം ഞാൻ പല്ലവിയെ കെട്ടി ഒരു ജമീന്ദാർ ആയതു പോലെ തോന്നിപോയി. ചെറിയമ്മയും ചെറിയച്ചനും അവരെ സ്വീകരിച്ചു ഇരുത്തി. കിളവനും പെണ്ണുങ്ങളും അന്ന് കണ്ട ഊള ലുക്ക് ഊണും അല്ല പാന്റും ഷർട്ടും ഇട്ടു ഇന്സൈഡ് ആക്കി അടിപൊളി സെറ്റപ്പിൽ പല്ലവിയുടെ അമ്മയും നല്ല സാരി ഉടുത്തു അതിന്റെ അറ്റം തലയിലൂടെ ഇട്ടിട്ടുണ്ട്.
ഹിന്ദിക്കാരൻ സംസാരിച്ചു തുടങ്ങി എല്ലാവരെയും പരിചയപെടുത്തി. ഞാൻ കാണാത്ത പല്ലവിയുടെ തടിച്ച വേർഷൻ ആണ് ഡൽഹിയിൽ കല്യാണം കഴിച്ച ചേച്ചി. അവർ വന്ന കാര്യം പറഞ്ഞു അപ്പോഴാണ് ഞാൻ ഒന്ന് മര്യാദക്ക് ശ്വാസം കഴിച്ചത്. പേടിച്ചത് പോലെയോ മനക്കോട്ട കെട്ടിയ പോലെയോ ഒന്നുമല്ല. അവളുടെ ചേടത്തി അമ്മക്ക് എന്തോ സർട്ടിഫിക്കറ്റ് കൂടാതെ പോകുമ്പോൾ എടുക്കാൻ മറന്ന atm കാർഡ് നമ്മൾ പോകുമ്പോൾ നാട്ടിലേക്ക് കൊണ്ട് പോകണം. ഇതിനാണോ ഞാൻ വെറുതെ ഉച്ച മുതൽ ടെൻഷൻ അടിച്ചത് പുല്ല് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
അപ്പോളേക്കും ചെറിയമ്മ അടുക്കളയിലേക്ക് മുങ്ങിയിരുന്നു. ചെറിയച്ഛൻ കിട്ടിയ ചാൻസിൽ ഹിന്ദിക്കാരോട് ഓരോന്ന് ചോദിക്കുന്നുണ്ട്. ചിരിയും കളിയും ഒക്കെ കേൾക്കുന്നുണ്ട്. ഹിന്ദി ആയതു കൊണ്ട് എനിക്ക് കാര്യങ്ങൾ മനസ്സിലാക്കി ചിരിക്കാൻ കുറച്ചു താമസം ഉണ്ട്. അവർ നമ്മള് മലയാളം പറയുന്നത് പോലെ ആണ് ഹിന്ദി പറയുന്നത്. അത് ഒന്നടങ്ങിയപ്പോൾ പല്ലവിയും ചേച്ചിയും എന്നോട് സംസാരിച്ചു. പൂജ എന്നാണ് ചേച്ചിയുടെ പേര്. ചേട്ടന്റെ പേര് പ്രയാഗ്. ചേട്ടത്തിയമ്മ അക്ഷിത.
പല്ലവി എന്നോട് ചോദിച്ചു യാത്രയിൽ ആയിട്ട് റേഞ്ച് ഇല്ലാത്തോണ്ട് ഇവിടെ എത്തിയപ്പോൾ ആണ് മെസ്സേജ് കണ്ടത് അത് കൊണ്ടാണ് റിപ്ലൈ ചെയ്യഞ്ഞത് എന്ന്. അപ്പോഴേക്കും ഹിന്ദിക്കാരി ചേച്ചി ചെറിയമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക് പോയി. കേരളത്തിൽ കുറച്ചു കാലം ആയിട്ട് ഉണ്ടായതു കൊണ്ടുള്ള ഗുണം. അത് കണ്ടപ്പോൾ മറ്റു 3 സ്ത്രീ രത്നങ്ങളും അങ്ങോട്ടേക്ക് പോയി . ഇവിടെ ഹിന്ദിക്കാരനും ചെറിയച്ഛനും പല്ലവിയുടെ അച്ഛനും ഗംഭീര തള്ളു. പല്ലവിയുടെ അച്ഛൻ ഏതോ വല്യ ഓഫീസർ ആയിട്ട് റിട്ടയർ ചെയ്തത് ആണ് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിന്ന്. അങ്ങിനെ പറഞ്ഞുവന്നപ്പോൾ മോനെ പറ്റി പറഞ്ഞു ചെറിയച്ഛൻ ഒരു മിനുട്ട് എന്ന് പറഞ്ഞു അകത്തു പോയി.
കുറച്ചു കഴിഞ്ഞു ഒരു ചെറിയ ആൽബവും ആയി വന്നു എന്നിട്ട് അതിൽ നിന്ന്