ദേഷ്യം കാണാൻ ഉണ്ട്.
ആരും അത് കാണിച്ചില്ല. ഞാൻ ചോദിച്ചു മറ്റുള്ളവർ എവിടെ എന്ന്?അതിനു അവൾ എന്തോ ഉത്തരം കൊടുത്തു ഞാൻ ശെരിക്കും കേട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ രഹ്നയും പ്രതിഭയും കൂടി അവിടെ വന്നു. പിന്നെ എല്ലാവരും കൂടി തീം ചർച്ചയാക്കി. ഞാൻ പറഞ്ഞു കർഷക സ്ത്രീകൾ ആയാലോ? എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. പക്ഷെ അതിനു വേണ്ട സാധനങ്ങൾ ഒപ്പിക്കും?. നമ്മുടെ വായനശാലയിൽ ഒരു പഴയ നാടകത്തിന്റെ ബാക്ക് കർട്ടൻ ഉണ്ട്. വയലിന്റെ ചിത്രം ഉള്ളത് ഇതിനിടെ പെയിന്റ് അടിക്കുമ്പോൾ അതിക്കെ വെയിലത്തിട്ടു മടക്കി വെക്കുന്നത് കണ്ടിട്ടുണ്ട്. അത് ഇനി അവിടെ തന്നെ ഉണ്ടോ സ്റ്റേജിന്റെ സൈസിൽ ൽ പറ്റുമോ എന്നൊക്കെ ഡൌട്ട് ആണ്. ഉണ്ടങ്കിൽ എടുക്കാൻ ഒരു പ്രശ്നവുമില്ല. ഞാൻ നാളെ അത് കൊണ്ട് വരാം എന്ന് പറഞ്ഞു എന്നിട്ട് നോക്കിയിട്ട് ബാക്കി തീരുമാനിക്കാം. എടാ അപ്പൊ വേഷം എന്താ?
പട്ടു സാരിയും ബ്ലൗസും. എടി പോത്തേ ലുങ്കിയും ബ്ലൗസും. തലയിൽ ഒരു കെട്ടും. ലുങ്കി വീട്ടിൽ ആരുടേതെങ്കിലും എടുക്കാം. കർഷക സ്ത്രീകൾ എങ്ങിനെയാ കാണിക്കുക സ്റ്റേജിൽ. ഒന്നുകിൽ ഞാറു നടുന്നത് കാണിക്കാം അതാവുമ്പോൾ ഞാറു പോലെ ഉള്ള സാധനം വേണം. അല്ലെങ്കിൽ കൊയ്‌ത്തു കാണിക്കാം.
അതിന്നു കുറച്ചു കൂടി എളുപ്പം ആണ് കുറച്ചു കച്ചി വാങ്ങിയിട്ട് ഇടക്ക് കുറച്ചു പച്ചപ്പുല്ല് വെച്ച് കെട്ടിയാൽ മതി. എല്ലാവരും ഓരോ അരിവാളും കൊണ്ട് വന്നാൽ മതി.
എടാ അപ്പോൾ നിനക്ക് എന്താ റോൾ. നിങ്ങൾ സ്ത്രീകൾ മാത്രം. എടാ അപ്പൊ നീ മാത്രം ഒന്നിലും ഉണ്ടാവില്ല അത് പറ്റില്ല നീയും വേണം. ഞാൻ എന്തായിട്ടാണ് വരിക ആലോചിക്കട്ടെ എന്നിട്ട് പറയാം. കുറേ കാര്യങ്ങൾ ഡിസ്കസ് ചെയ്തു.
അന്ന് പിന്നെ വേറെ ഒന്നും നടന്നില്ല ഈ പെൺപിള്ളേർ 3 ഉം ഒപ്പം ഉണ്ട്. അന്ന് വൈകുന്നേരം ക്ലസ്സില്ലാത്തതു കൊണ്ട് എല്ലാവരും നേരത്തെ ഇറങ്ങി. നാട്ടിൽ എത്തിയപ്പോൾ തന്നെ ഞാൻ ലൈബ്രെറിയൻ ജയേട്ടനെ കണ്ടു സാധനം ചോദിച്ചു. മൂപ്പർ വേഗം സ്റ്റോർ തുറന്ന് എടുത്തു തന്നു.
അതും ഒരു പ്ലാസ്റ്റിക് ചാക്കിൽ ആക്കി ഞാൻ വീട്ടിൽ പോയി. അമ്മയും ചെറിയമ്മയും പുറത്തു തന്നെ ഉണ്ടായിരുന്നു എന്താടാ ഇത് ഞാൻ കാര്യം പറഞ്ഞു. വേഗം കുളിച്ചു മാറ്റിയിട്ട് ഇവരെയും കൂട്ടി പൊയ്ക്കോ. ഇന്നലത്തെ പോലെ മഴക്കാർ ഒക്കെ ഉണ്ട്. ചെറിയമ്മ പറഞ്ഞു ഡ്രസ്സ് എടുത്തു വന്നു അവിടുന്ന് കുളിച്ചോ നാളെ ചന്ദ്രിയേച്ചി വരും അമ്മക്ക് അലക്കാൻ ഇടേണ്ട.
ഞാൻ ഡ്രസ്സ് ഒക്കെ എടുത്തു ഒരു സഞ്ചിയിൽ ആക്കി കുഞ്ഞനെ എടുത്തു വീട്ടിലേക്ക് നടന്നു. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മഴ ചാറാൻ തുടങ്ങി. ഞാൻ അപ്പോഴേക്കും കുളിച്ചു ലുങ്കിയും ഷർട്ടും ഇട്ടു വന്നു ചായ കുടിച്ചു. ചെറിയമ്മയും ആയി കുറെ വർത്തമാനം പറഞ്ഞു ടാബ്ലോയെ പറ്റി എല്ലാം പറഞ്ഞു. അപ്പൊ ചെറിയമ്മ ആണ് പറഞ്ഞത് ഒരു കർഷകൻ ആയിക്കൂടെ നെല്ലിന്റെ കറ്റ വല്യ കെട്ടാക്കി തലയിൽ വെച്ച് കൊടുക്കുന്ന സീൻ. നല്ല ഐഡിയ ആണെല്ലോ. പിന്നെ അതായി ചിന്ത.
അങ്ങിനെ ചോറ് തിന്നുന്ന സമയം ആയപ്പൊളേക്കും മഴ ഒന്ന് ജോറായി. ലൈറ്റ്