ആ ശരി ടീച്ചർ…… കൈ തൊഴുതു കൊണ്ട് അവൻ പറഞ്ഞു…
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അവർ തിരിച്ചു വീട്ടിൽ എത്തി.. വണ്ടിയുടെ സൗണ്ട് കേട്ടു ആതിരയും, അമ്മയും വെളിയിൽ വന്നു…
വണ്ടിയിൽ നിന്ന് ഇറങ്ങിയ തുളസിയെ ആതിര ഒന്ന് നോക്കി.. പിന്നെ കൃഷ്ണയും…
ഹായ് ആതിര ചേച്ചി……
ആ.. ആതിര ഒന്ന് ഞെട്ടി.. ആദ്യം ആയാണ് അവൻ അവളോട് സംസാരിക്കുന്നത് പലതവണ വീട്ടിൽ പോയിട്ട് ഉണ്ടങ്കിലും അവൾ അവനെ അവിടെ കണ്ടിട്ടില്ല..
ഹായ്….
ആമ്മേ പേടിച്ചോ അമ്മ ഞങ്ങൾ താമസിച്ചപ്പോൾ.. തുളസിയുടെ അമ്മയോട് കൃഷ്ണ ചോദിച്ചു..
ഹേയ്.. ഇല്ല കുട്ടിയെ… നിങ്ങൾ വല്ലോം കഴിച്ചോ…
ആ കഴിച്ചു അമ്മേ തുളസി ആണ് മറുപടി പറഞ്ഞത്…
ഈ സമയം തുളസിയിലെ മാറ്റങ്ങൾ നോക്കി നിക്കുക ആയിരുന്നു ആതിര..
എന്നാ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.. കൃഷ്ണ പറഞ്ഞു അകത്തേക്ക് പോയി….
എന്തു നോക്കിനിക്കുക ആണ് പെണ്ണെ വന്നെ…… തുളസി, ആതിരയോട് പറഞ്ഞു…
ബാ അമ്മേ….
അവർ അകത്തു കേറി… തുളസിയും, ആതിരയും റൂമിൽ കേറി…
എന്താണ് മോളെ ഒരു തെളിച്ചം… ആതിര തുളസിയോട് ചോദിച്ചു..
എന്താ എന്തു പറ്റി….
അല്ല പതിവില്ലാതെ ഒരു കുറി, പൊട്ടു… പിന്നെ ആ കവിള് തുടുത്തു ഇരിക്കുന്നു.. എന്താണ് മോളുസേ…
കൃഷ്ണ ഒന്ന് നാണിച്ചു… എന്നിട്ട് ആതിരയെ നോക്കി…
പോടീ.. നീ പോണില്ലേ… പോവാൻ നോക്ക് മണി 9 ആയി…
ആ ഇപ്പോൾ ഇനി ഞാൻ വേണ്ടല്ലോ.. ഞാൻ കണ്ടു പിടിച്ചോളാം…
ആയിക്കോട്ടെ…