ആതിര അമ്മയോട് യാത്ര പറഞ്ഞു വീട്ടിൽ പോയി..
അതിനു ശേഷം കണ്ണാടിയുടെ മുന്നിൽ നിന്ന കൃഷ്ണ ഒന്ന് നിക്കി..
എനിക്ക് മാറ്റം ഉണ്ടോ.. എന്താ അവൾ അങ്ങനെ പറഞ്ഞത്… പിന്നെ കുളി ഒക്കെ കഴിഞ്ഞു ആണ് തുളസി റൂമിൽ നിന്ന് ഇറങ്ങിയേ..
അപ്പോൾ ഫ്രഷായി നടുമുറ്റത്ത് ഇരുന്നു ഫോണിൽ നോക്കുന്ന കൃഷ്ണയെ കണ്ട് അവൾ..
ആ കുളി കഴിഞ്ഞോ അമ്മ എന്തിയെ…
അമ്മ ഉറങ്ങാൻ കേറി…. ആതിര ചേച്ചി പോയോ…
ആ പോയടാ…
ബാ ഇങ്ങു വാ….
ഒറക്കം ഒന്നും ഇല്ലേ….
അവൾ കൃഷ്ണയുടെ അടുത്ത് ഇരുന്നു…
പിന്നെ നാളെ സ്കൂളിൽ പോകുമ്പോൾ ഒരുങ്ങി വേണം പോകാൻ കേട്ടോ… പൊട്ടു തൊട്ടു, കണ്ണ് എഴുതണം……. പിന്നെ രാവിലെ അമ്പലത്തിൽ പോണം….
ഇതു കേട്ടു തുളസി അവനെ തന്നെ നോക്കി നിന്നു ഇമവേട്ടാതെ… അവളോട് ആരും ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല…
എന്താ നോക്കുന്നെ ചെയ്യില്ലേ…
നീയും വരുമോ എന്റെ കൂടെ……