ജാനി 2
Jani Part 2 | Author : Fang Leng | Previous Part
കിരൺ :അവൾക്ക് ഇന്ട്രെസ്റ് ഉണ്ട് നിന്നോടല്ല ജോയോട്
ജെയ്സൺ :നീ എന്താടാ ഈ പറയുന്നേ
കിരൺ :എന്താ വിശ്വാസം വരുന്നില്ലേ എനിക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ചു അവർ രണ്ട് പേരും നല്ല ഫ്രണ്ട്‌സ്ആണ് പിന്നെ അവളുടെ പെരുമാറ്റമൊക്കെ വച്ച് നോക്കുമ്പോൾ അവൾക്ക് അവനോട് എന്തൊ ഉണ്ടെന്ന് തന്നെയാണ് തോന്നുന്നത് അതിനു അവളെയും കുറ്റം പറയാൻ പറ്റില്ല ജോയെ ആർക്കാ ഇഷ്ടപ്പെടാത്തത്
“ഹ ഹ പാവം ലാൻഡ്രി “ജെയ്സൺ പൊട്ടി ചിരിക്കാൻ തുടങ്ങി
കിരൺ :നിനക്ക് എന്താടാ പറ്റിയത് എന്തിനാ ഇങ്ങനെ ചിരിക്കുന്നത്
ജെയ്സൺ :ഞാൻ നമ്മുടെ പാവം ലാൻഡ്രിയുടെ കാര്യം ഓർത്ത് ചിരിച്ചു പോയതാ നിനക്ക് ജോയും സോഫിയും തമ്മിലുള്ള ബന്ധം അറിയില്ലേ
കിരൺ :എന്ത് ബന്ധം അവർ കുഞ്ഞനാളിലേ മുതൽ നല്ല ഫ്രണ്ട്‌സ് ആണ് അതിലപ്പുറം ഒന്നുമില്ല
ജെയ്സൺ :അതൊക്കെ നിനക്ക് തോന്നുന്നതാ അവർ തമ്മിൽ പ്രേമമാണ് അതവർ പുറത്ത് പറയുന്നില്ല എന്ന് മാത്രം
കിരൺ :ഇനിയിപ്പോൾ അവർ തമ്മിൽ ഇഷ്ടത്തിലാണെന്നുതന്നെയിരിക്കട്ടെ അതുകൊണ്ട് നിനക്കെന്താ ഗുണം
ജെയ്സൺ :ഗുണമേ ഉള്ളു ജോയും സോഫിയും ഇഷ്ടത്തിലാണെന്ന് ജാനി അറിഞ്ഞാൽ എന്ത് സംഭവിക്കും ജോയോടുള്ള അവളുടെ ഇന്ട്രെസ്റ് അതോടെ തീരും ആ ഗ്യാപ്പിൽ എനിക്ക് ഗോൾ അടക്കാനും പറ്റും
കിരൺ : ജോയുടെയും സോഫിയുടെയും കാര്യം ജാനി അറിഞ്ഞാലല്ലേ നീ പറഞ്ഞതൊക്കെ നടക്കു
ജെയ്സൺ :അതെ അവൾ ഉടനെ അതറിയും
കിരൺ :എന്താ നിന്റെ പ്ലാൻ